13 വർഷത്തിനിടയിൽ മരിച്ചത് 28 കുട്ടികൾ; മൃതദേഹങ്ങളിൽ ഗുരുതരമായ പരുക്കുകൾ? പ്രാഥമികാന്വേഷണം നടത്താൻ നിർദ്ദേശം

Spread the love

െകാച്ചി ∙ പാലക്കാട് ജില്ലയിൽ കഴിഞ്ഞ 13 വർഷത്തിനിടയിൽ 28 കുട്ടികൾ മരിച്ചിട്ടുണ്ടെന്നും ഇതില്‍ അന്വേഷണം ആവശ്യപ്പെട്ടുമുള്ള ഹർജിയിൽ പ്രാഥമികാന്വേഷണം നടത്താൻ സംസ്ഥാന ബാലാവകാശ കമ്മീഷന് ഹൈക്കോടതി നിർദേശം. ഈ കുട്ടികളുടേത് ദുരൂഹ മരണങ്ങളാണെന്നും പലരും തൂങ്ങിമരിച്ചതായാണ് കാണപ്പെട്ടതെങ്കിലും കൊലപാതകത്തിന്റെ സൂചനകൾ ഉണ്ടെന്നുമായിരുന്നു ഹര്‍ജി സമർ‍പ്പിച്ച സാമൂഹിക പ്രവർത്തകരുടെ വാദം.

 

എന്നാൽ 2010 മുതൽ 2023 വരെയുള്ള സമയത്ത് കുട്ടികൾ മരിച്ചത് തമ്മിൽ ബന്ധിപ്പിക്കുന്ന എന്തെങ്കിലും ഘടകമുണ്ടോ എന്ന് കോടതി ആരാഞ്ഞു. അവ ഒറ്റപ്പെട്ട സംഭവങ്ങളാവാം, പരസ്പരം ബന്ധമില്ലാത്തതാകാം, ഏതു സാഹചര്യത്തിലാണ് ഈ മരണങ്ങള്‍ തമ്മിൽ ബന്ധമുണ്ടെന്ന് പറയുന്നതെന്നും ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുടെ ബെഞ്ച് ചോദിച്ചു. കുട്ടികളുടെ മൃതദേഹങ്ങളിൽ പലതിലും ഗുരുതരമായ പരുക്കുകൾ കാണ്ടിരുന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നുവെന്ന് ഹർജിക്കാർ വാദിച്ചു.

 

എന്നാൽ എല്ലാ അന്വേഷണങ്ങളും ആത്മഹത്യകളായി എഴുതിത്തള്ളുകയാണ് ചെയ്തത്. ഈ സാഹചര്യത്തിൽ ദുരൂഹമരണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നും ഹർജിക്കാർ വാദിച്ചു. എന്നാൽ ഏതു സാഹചര്യത്തിലാണ് ദുരൂഹത എന്നു പറയുന്നതെന്നും എന്താണ് ഈ മരണങ്ങളെ തമ്മിൽ ബന്ധിപ്പിക്കാനുള്ളതെന്നും കോടതി ആവർത്തിച്ചു ചോദിച്ചു. തുടർന്നാണ് ഇക്കാര്യത്തിൽ പ്രാഥമികാന്വഷണം നടത്തി റിപ്പോർട്ട് നൽകാൻ ബാലാവകാശ കമ്മീഷന് കോടതി നിർദേശം നൽകിയത്. ക്രിമിനൽ അന്വേഷണം പ്രഖ്യാപിക്കേണ്ടതുണ്ടെങ്കിൽ റിപ്പോർട്ട് പരിശോധിച്ച ശേഷം വ്യക്തമാക്കാമെന്നും കോടതി പറഞ്ഞു.

  • Related Posts

    വാൽപ്പാറയിൽ വാഹനാപകടം; 5 മലയാളികൾക്ക് ദാരുണാന്ത്യം

    Spread the love

    Spread the loveപാലക്കാട്∙ പൊള്ളാച്ചി വാൽപ്പാറയിൽ മിനിവാൻ അപകടത്തിൽപ്പെട്ടു. 5 മലയാളികൾ മരിച്ചു. 12 പേരോളം വാഹനത്തിലുണ്ടായിരുന്നു. തൃശൂർ ഭാഗത്തുനിന്നു വന്ന മിനിവാൻ ആണ് അപകടത്തിൽപ്പെട്ടത്. പതിമൂന്നാം ഹെയർപിന്നിൽ വച്ചായിരുന്നു അപകടം. ഒരാളുടെ മൃതദേഹം ജനറൽ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്.

    കുംഭമേള പെൺകുട്ടിയെ നേരിൽ കാണാതെ മടങ്ങില്ലെന്ന് മധ്യപ്രദേശ് പൊലീസ്; ഹാജരാകില്ലെന്ന് വൈറൽ താരം

    Spread the love

    Spread the loveകൊച്ചി ∙ കുംഭമേളയിലെ വൈറൽ പെൺകുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട് പെൺകുട്ടിയേയും ഭർത്താവ് മുഹമ്മദ് ഫർമാനെയും നേരിൽ കാണണമെന്ന കർശന നിലപാടിൽ മധ്യപ്രദേശ് പൊലീസ്. കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയ മധ്യപ്രദേശ് പൊലീസ് കേസിൽ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തണമെന്ന തീരുമാനത്തിൽ‍ നഗരത്തിൽ…

    Leave a Reply

    Your email address will not be published. Required fields are marked *