മുറിവുണക്കുന്ന ‘മുറികൂടിപ്പച്ച’യുടെ രഹസ്യം കണ്ടെത്തി ഗവേഷകർ

Spread the love

പാലോട് (തിരുവനന്തപുരം) ∙ ‘മുറികൂടിപ്പച്ച’ എങ്ങനെ അതിവേഗം മുറിവ് ഉണക്കുന്നുവെന്നു കണ്ടെത്തി ജവാഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡനിലെ സെന്റർ ഓഫ് എക്സലൻസ് ഫൈറ്റോ കെമിക്കൽ നാനോ ടെക്നോളജിയിലെ ഗവേഷകർ. മുറിവുണക്കുന്ന ‘പാഡ്’ വികസിപ്പിക്കുകയും ചെയ്തു. പറഞ്ഞു. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ ശ്രേഷ്ഠ പദ്ധതി വഴിയായിരുന്നു ഗവേഷണം.

 

‘സ്ട്രോ ബലാന്തസ് ആൾട്ടർനേറ്റ’ എന്ന ശാസ്ത്രനാമമുള്ള ‘മുറികൂടിപ്പച്ച’ നാട്ടിൻപുറങ്ങളിൽ മുറിവുണക്കാൻ ഉപയോഗിക്കുന്ന സസ്യമാണ്. ഇല പിഴിഞ്ഞെടുത്ത സത്ത് മുറിവിൽ പുരട്ടി കെട്ടി വച്ചാൽ ആഴത്തിലുള്ള മുറിവു പോലും വേഗം കരിയും. ഇതിൽ അടങ്ങിയിരിക്കുന്ന ‘ലൂപ്പിയോൾ’ എന്ന ഘടകമാണ് ഇതിന് സഹായിക്കുന്നതെന്നാണ് കരുതിയിരുന്നത്. എന്നാൽ ‘ആക്ടിയോസിഡ്’ എന്ന സംയുക്തമാണ് ഇതിനു പിന്നിലെന്നാണ് പുതിയ കണ്ടെത്തൽ. ‘മുറികൂടിപ്പച്ച’യിൽ വലിയ തോതിൽ കാണുന്ന ‘ആക്ടിയോസിഡ്’ സംയുക്തത്തിന് രാജ്യാന്തര വിപണിയിൽ മില്ലി ഗ്രാമിന് 4,500 മുതൽ 6,000 രൂപ വരെ വിലയുണ്ട്. എളുപ്പത്തിൽ വേർതിരിച്ചെടുക്കാനുമാകും.

  • Related Posts

    വാൽപ്പാറയിൽ വാഹനാപകടം; 5 മലയാളികൾക്ക് ദാരുണാന്ത്യം

    Spread the love

    Spread the loveപാലക്കാട്∙ പൊള്ളാച്ചി വാൽപ്പാറയിൽ മിനിവാൻ അപകടത്തിൽപ്പെട്ടു. 5 മലയാളികൾ മരിച്ചു. 12 പേരോളം വാഹനത്തിലുണ്ടായിരുന്നു. തൃശൂർ ഭാഗത്തുനിന്നു വന്ന മിനിവാൻ ആണ് അപകടത്തിൽപ്പെട്ടത്. പതിമൂന്നാം ഹെയർപിന്നിൽ വച്ചായിരുന്നു അപകടം. ഒരാളുടെ മൃതദേഹം ജനറൽ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്.

    കുംഭമേള പെൺകുട്ടിയെ നേരിൽ കാണാതെ മടങ്ങില്ലെന്ന് മധ്യപ്രദേശ് പൊലീസ്; ഹാജരാകില്ലെന്ന് വൈറൽ താരം

    Spread the love

    Spread the loveകൊച്ചി ∙ കുംഭമേളയിലെ വൈറൽ പെൺകുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട് പെൺകുട്ടിയേയും ഭർത്താവ് മുഹമ്മദ് ഫർമാനെയും നേരിൽ കാണണമെന്ന കർശന നിലപാടിൽ മധ്യപ്രദേശ് പൊലീസ്. കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയ മധ്യപ്രദേശ് പൊലീസ് കേസിൽ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തണമെന്ന തീരുമാനത്തിൽ‍ നഗരത്തിൽ…

    Leave a Reply

    Your email address will not be published. Required fields are marked *