കാണാതായ ഗൃഹനാഥൻ മരിച്ചനിലയിൽ; മൃതദേഹം കണ്ട് പ്രദേശവാസി കുഴഞ്ഞുവീണ് മരിച്ചു

Spread the love

പണിക്കൻകുടിയിൽനിന്ന് ഒരാഴ്ച മുൻപു കാണാതായ ഗൃഹനാഥനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. മൃതദേഹം കണ്ടെത്തിയ സംഘത്തിലൊരാൾ കുഴഞ്ഞുവീണു മരിച്ചു. പൊട്ടനാനിക്കൽ തങ്കൻ ഇട്ടുണ്ടാനാണ് (63) വീടിന് ഒരു കിലോമീറ്ററോളം അകലെ ഒരു പുരയിടത്തിലെ മരത്തിൽ തൂങ്ങിമരിച്ചത്. പണിക്കൻകുടി വെട്ടിക്കാട്ടിൽ ജോർജ് (ജോർഡ്‌ലി – 51) ആണു കുഴഞ്ഞുവീണു മരിച്ചത്.

 

31 മുതൽ തങ്കനെ കാണാനില്ലായിരുന്നു. ബുധനാഴ്ച രാത്രി സമീപത്തെ പുരയിടത്തിൽനിന്നു ദുർഗന്ധം വമിച്ചതോടെ നാട്ടുകാർ നടത്തിയ പരിശോധനയിലാണു മരിച്ചനിലയിൽ കണ്ടെത്തിയത്. സംഘത്തിൽ ജോർജും ഉണ്ടായിരുന്നു. സമീപവാസികളാണു തങ്കനും ജോർജും. മൃതദേഹം കണ്ടതോടെ ജോർജ് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

 

തങ്കന്റെ സംസ്കാരം നടത്തി. ഭാര്യ: ബിന്ദു. മക്കൾ: ആതിര (ഗ്രാമസേവിക, തൃശൂർ), അശ്വതി (എച്ച്ഡിഎഫ്സി ബാങ്ക്, എറണാകുളം). മരുമകൻ: ശാന്തനു എസ്.ദേവൻ (വനംവകുപ്പ്, കുലശേഖരമംഗലം). ജോർജിന്റെ സംസ്കാരം ഇന്ന് 9ന് പണിക്കൻകുടി സെന്റ് മരിയ വിയാനി പള്ളിയിൽ. ഭാര്യ: മോളി. മക്കൾ: ജോമോൾ, ബിജോമോൻ. മരുമകൻ: പ്രശോഭ്.

  • Related Posts

    വാൽപ്പാറയിൽ വാഹനാപകടം; 5 മലയാളികൾക്ക് ദാരുണാന്ത്യം

    Spread the love

    Spread the loveപാലക്കാട്∙ പൊള്ളാച്ചി വാൽപ്പാറയിൽ മിനിവാൻ അപകടത്തിൽപ്പെട്ടു. 5 മലയാളികൾ മരിച്ചു. 12 പേരോളം വാഹനത്തിലുണ്ടായിരുന്നു. തൃശൂർ ഭാഗത്തുനിന്നു വന്ന മിനിവാൻ ആണ് അപകടത്തിൽപ്പെട്ടത്. പതിമൂന്നാം ഹെയർപിന്നിൽ വച്ചായിരുന്നു അപകടം. ഒരാളുടെ മൃതദേഹം ജനറൽ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്.

    കുംഭമേള പെൺകുട്ടിയെ നേരിൽ കാണാതെ മടങ്ങില്ലെന്ന് മധ്യപ്രദേശ് പൊലീസ്; ഹാജരാകില്ലെന്ന് വൈറൽ താരം

    Spread the love

    Spread the loveകൊച്ചി ∙ കുംഭമേളയിലെ വൈറൽ പെൺകുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട് പെൺകുട്ടിയേയും ഭർത്താവ് മുഹമ്മദ് ഫർമാനെയും നേരിൽ കാണണമെന്ന കർശന നിലപാടിൽ മധ്യപ്രദേശ് പൊലീസ്. കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയ മധ്യപ്രദേശ് പൊലീസ് കേസിൽ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തണമെന്ന തീരുമാനത്തിൽ‍ നഗരത്തിൽ…

    Leave a Reply

    Your email address will not be published. Required fields are marked *