മദ്യലഹരിയിൽ നടുറോഡിൽ സ്ത്രീയെ ചവിട്ടി വീഴ്ത്തി, ഭീഷണിയും തർക്കവും, യുവാവിനെതിരെ കേസ്

Spread the love

കോഴിക്കോട് ∙ നടുറോഡില്‍ സ്ത്രീയെ ചവിട്ടിവീഴ്ത്തിയ ആൾക്കെതിരെ പൊലീസ് കേസെടുത്തു. തിരുവമ്പാടി ബവ്റിജസ് ഔട്ട്‌ലെറ്റിന് സമീപം ശനിയാഴ്ച വൈകിട്ട് നാലു മണിയോടെയായിരുന്നു സംഭവം. തിരുവമ്പാടി സ്വദേശി ശിഹാബുദീനാണ് അക്രമം നടത്തിയത്. മദ്യലഹരിയിലായിരുന്നു ഇയാളെന്നാണ് വിവരം. നടന്നുപോവുകയായിരുന്ന രണ്ടു സ്ത്രീകളില്‍ ഒരാളുമായി ഇയാൾ വാക്കുതർക്കത്തിൽ ഏർപ്പെടുന്നത് പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.

 

തർക്കങ്ങൾക്കു പിന്നാലെ സ്ത്രീ ചെരുപ്പൂരി യുവാവിനെ അടിക്കാനോങ്ങുന്നതും തുടർന്ന് ഇയാൾ ഓടിയെത്തി സ്ത്രീയെ ചവിട്ടിവീഴ്ത്തുന്നതും ദൃശ്യങ്ങളിലുണ്ട്. വീണശേഷം എഴുന്നേറ്റ സ്ത്രീയോട് വീണ്ടും ഇയാൾ മടങ്ങിയെത്തി തർക്കത്തിൽ എർപ്പെടുന്നതും ദൃശ്യങ്ങളിൽ കാണാം. പണപ്പിരിവുമായി ബന്ധപ്പെട്ട തർക്കമാണ് ഇവർക്കിടയിൽ ഉണ്ടായതെന്നാണ് വിവരം. മദ്യപിച്ചു പൊതുസ്ഥലത്ത് ശല്യം ഉണ്ടാക്കിയതിനാണ് തിരുവമ്പാടി പൊലീസ് ഇയാൾക്കെതിരെ കേസെടുത്തത്. സ്ത്രീകൾ പരാതി നൽകിയിട്ടില്ല.

  • Related Posts

    നിതിന്‍ രാജിന്റെ മരണം: ഇടപെട്ട് ഗവര്‍ണര്‍; കര്‍ശന നടപടി സ്വീകരിക്കാന്‍ വിസിക്ക് നിര്‍ദേശം

    Spread the love

    Spread the loveതിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റല്‍ കോളജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ ഇടപെട്ട് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. സംഭവത്തില്‍ കോളജ് അധികൃതര്‍ക്കെതിരെ കര്‍ശന നടപടിക്ക് ഗവര്‍ണര്‍ നിര്‍ദേശം നല്‍കി. ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ മോഹന്‍ കുന്നുമ്മലിനാണ് നിര്‍ദേശം നല്‍കിയത്.…

    വിഷു ദിനത്തിൽ സ്വർണത്തിന് കുതിപ്പ്! ഒറ്റയടിക്ക് കൂടിയത് 1,040 രൂപ

    Spread the love

    Spread the loveവിഷു ആഘോഷങ്ങൾക്കിടെ സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധന. ഗ്രാമിന് 130 രൂപ വർധിച്ച് 14,240 രൂപയിലെത്തി. പവൻ വില 1,040 രൂപ വർധിച്ച് 1,13,920 രൂപയുമായി. യുഎസ് ഇറാൻ സമാധാന ചർച്ചകൾ ഉടൻ നടക്കുമെന്ന പ്രതീക്ഷയിൽ രാജ്യാന്തര വിപണിയിൽ…

    Leave a Reply

    Your email address will not be published. Required fields are marked *