നിമിഷപ്രിയയുടെ മോചനം: കെ.എ. പോൾ നടത്തുന്നത് വ്യാജ പണപ്പിരിവെന്ന് കേന്ദ്ര സർക്കാർ

Spread the love

ന്യൂഡൽഹി ∙ നിമിഷപ്രിയയുടെ മോചനത്തിന്റെ പേരിൽ വ്യാജ പണപ്പിരിവു നടക്കുന്നതായി കേന്ദ്ര സർക്കാർ മുന്നറിയിപ്പ്. സന്നദ്ധ പ്രവർത്തകനെന്ന് അവകാശപ്പെടുന്ന കെ.എ. പോൾ ആണു നിമിഷപ്രിയയുടെ മോചനത്തിനു വേണ്ടി കേന്ദ്രസർക്കാർ അംഗീകരിച്ചതെന്ന അവകാശവാദവുമായി ബാങ്ക് അക്കൗണ്ട് നമ്പർ നൽകി ധനസമാഹരണം നടത്തുന്നത്.

 

8.3 കോടി രൂപയാണു വേണ്ടതെന്നും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന പരസ്യത്തിൽ പറയുന്നു. സേവ് നിമിഷപ്രിയ രാജ്യാന്തര ആക്‌ഷൻ കൗൺസിലിന്റെ പേരിലാണു പണം സമാഹരിക്കുന്നത്. ഇത്തരത്തിൽ പണം സമാഹരിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നു കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. കേന്ദ്രസർക്കാർ അംഗീകരിച്ച ബാങ്ക് അക്കൗണ്ട് എന്നതുൾപ്പെടെയുള്ള വാദങ്ങളും തള്ളി. യെമനിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷയിൽ ഇളവു വരുത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നു കേന്ദ്രം നേരത്തെ വ്യക്തമാക്കിയിരുന്നു.

  • Related Posts

    ജൂണ്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കും; ഒന്നാം ക്ലാസ് പ്രവേശനം മെയ് 22 മുതല്‍

    Spread the love

    Spread the love   തിരുവനന്തപുരം: അടുത്ത അധ്യയന വര്‍ഷം ജൂണ്‍ ഒന്നിന് പ്രവേശനോത്സവത്തോടെ സ്‌കൂളുകള്‍ തുറക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. ഒന്നാം ക്ലാസിലേക്കുള്ള പ്രവേശനം മേയ് 22 മുതല്‍ ആരംഭിക്കും.   ഒന്നാം ക്ലാസ് പ്രവേശനത്തിന് എഴുത്തുപരീക്ഷ…

    ഗതാഗത നിയമലംഘനത്തിന് പിഴ 50 ശതമാനമായി കുറയ്‌ക്കുന്ന ആംനസ്റ്റി സ്‌കീം 30 വരെ

    Spread the love

    Spread the love    തിരുവനന്തപുരം: കേരളത്തില്‍ ഗതാഗത നിയമലംഘനത്തിന് ചുമത്തിയ പിഴ 50 ശതമാനമായി കുറയ്‌ക്കുന്ന ആംനസ്റ്റി സ്‌കീം 30ന് അവസാനിക്കും.31/12/2024 നു മുമ്പ് ചുമത്തിയ പിഴകളാണ് ഇത്തരത്തില്‍ തീര്‍പ്പാക്കുക.   മോട്ടോര്‍ വാഹന വകുപ്പും കേരള പൊലീസും ചുമത്തിയ…

    Leave a Reply

    Your email address will not be published. Required fields are marked *