പ്രതി അഞ്ചു മാസം ഗർഭിണി; കോൺസ്റ്റബിളിനെ തള്ളിയിട്ട് ആശുപത്രിയിൽ നിന്ന് കടന്നു

Spread the love

മുംബൈ ∙ മുംബൈയിലെ ജെജെ ആശുപത്രിയിൽ നിന്ന് ഗർഭിണിയായ ബംഗ്ലദേശി തടവുകാരി രക്ഷപ്പെട്ടു. വ്യാജ ജനന സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ഇന്ത്യൻ പാസ്‌പോർട്ട് നേടിയതിനു ഓഗസ്റ്റ് 7 ന് അറസ്റ്റു ചെയ്ത 25 കാരിയാണ് രക്ഷപ്പെട്ടത്. പൊലീസിന്റെ കണ്ണുവെട്ടിച്ചു കടന്നുകളഞ്ഞ റുബീന ഇർഷാദ് ഷെയ്ക്കിനെ അന്വേഷിച്ച് സംസ്ഥാനമൊട്ടാകെ വ്യാപക തിരച്ചിലാണ് നടക്കുന്നത്.

 

 

റുബീനയ്‌ക്കെതിരെ വിവിധ വകുപ്പുകൾ ചുമത്തി ബൈക്കുള വനിതാ ജയിലിലേക്കാണ് മാറ്റിയത്. പനി, ജലദോഷം, ചർമത്തിൽ അണുബാധ എന്നീ അസുഖങ്ങൾ റുബീനയ്ക്കുണ്ടെന്ന് പിന്നീട് കണ്ടെത്തി. ഇതിനു പുറമെ അഞ്ചു മാസം ഗർഭിണിയുമായിരുന്നു. ഇതുസംബന്ധിച്ച വൈദ്യ പരിശോധനയ്ക്കായി ഓഗസ്റ്റ് 11 നാണ് റുബീനയെ ജെജെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

 

ആശുപത്രിയിലെ തിരക്ക് മുതലെടുത്തായിരുന്നു കഴിഞ്ഞദിവസം റുബീന രക്ഷപ്പെട്ടത്. ഡ്യൂട്ടിയിലുണ്ടായിരുന്ന കോൺസ്റ്റബിളിനെ തള്ളിമാറ്റി റുബീന ഓടി രക്ഷപ്പെടുകയായിരുന്നു.

  • Related Posts

    താലപ്പൊലി ഘോഷയാത്രയ്ക്കിടെ ഭാര്യയെ കുത്തി പരിക്കേൽപ്പിച്ചു,യുവാവ് പിടിയിൽ

    Spread the love

    Spread the loveമാനന്തവാടി: പാൽവെളിച്ചം ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടന്ന താലപ്പൊലി ഘോഷയാത്രയ്ക്കിടെ ഭാര്യയെയും ഭാര്യാമാതാവിനെയും കത്തിക്കൊണ്ട് ആക്രമിച്ച യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കാട്ടിക്കുളം കോണവയൽ ഉന്നതി സ്വദേശി ബിജു (41) ആണ് പിടിയിലായത്. അക്രമത്തിൽ ബിജുവിന്റെ ഭാര്യ അമ്പിളി (34), ഭാര്യാമാതാവ്…

    പതിനേഴുകാരിയെ പീഡിപ്പിക്കാൻ ശ്രമം; മോട്ടിവേഷനൽ സ്പീക്കറായ മുൻ പ്രിൻസിപ്പൽ അറസ്റ്റിൽ

    Spread the love

    Spread the loveകണ്ണൂർ ∙ പതിനേഴുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മോട്ടിവേഷനൽ സ്പീക്കറായ, ഹയർ സെക്കൻഡറി സ്കൂൾ മുൻ പ്രിൻസിപ്പൽ അറസ്റ്റിൽ. മുഴക്കുന്ന് എടത്തൊട്ടി കൊട്ടയാടിലെ കുന്നത്ത് വീട്ടിൽ കെ.സി. ഷാജുവിനെയാണ് (59) മുഴക്കുന്ന് പൊലീസ് അറസ്റ്റ് ചെയ്തത്.   പ്രിൻസിപ്പലായി…

    Leave a Reply

    Your email address will not be published. Required fields are marked *