സ്വാതന്ത്ര്യ ദിനാഘോഷത്തിൽ അതിഥിയായി ഇതൾ നദി

Spread the love

ഡൽഹി ചെങ്കോട്ടയിൽ നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പ്രത്യേക അതിഥികളായി പങ്കെടുക്കുന്ന രാജ്യത്തെ അൻപത് നാഷണൽ സർവീസ് സ്‌കീം (എൻ എസ് എസ് ) വൊളൻ്റിയർമാരിൽ ഇതൾ നദിയും. മമ്പാട് എം ഇ എസ് ഓട്ടോണമസ് കോളേജിലെ മൂന്നാം വർഷ ഇംഗ്ലിഷ് ബിരുദ വിദ്യാർഥിനിയാണ്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയെ പ്രതിനിധീകരിച്ചാണ് ഇതൾ നദി പങ്കെടുക്കുന്നത്. 2025 ഫെബ്രുവരിയിൽ നടന്ന എൻ എസ് എസ് ദേശീയ ക്യാമ്പിലും വയനാട് ചീരാൽ സ്വദേശിയായ ഇതൾ നദി പങ്കെടുത്തിരുന്നു. മമ്പാട് എം ഇ എസ് കോളേജ് മലയാള വിഭാഗത്തിന്റെ മുഖ്യ ചുമതലുള്ള ഡോ: മൈന ഉമൈബാന്റെയും, കേരള ബാങ്ക്, ഹെഡ് ഓഫിസ് മാർക്കറ്റിങ് വിഭാഗം അസിസ്റ്റന്റ് ജനറൽ മാനേജർ സുനിൽ കെ ഫൈസലിന്റെയും മകളാണ്.

  • Related Posts

    ജൂണ്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കും; ഒന്നാം ക്ലാസ് പ്രവേശനം മെയ് 22 മുതല്‍

    Spread the love

    Spread the love   തിരുവനന്തപുരം: അടുത്ത അധ്യയന വര്‍ഷം ജൂണ്‍ ഒന്നിന് പ്രവേശനോത്സവത്തോടെ സ്‌കൂളുകള്‍ തുറക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. ഒന്നാം ക്ലാസിലേക്കുള്ള പ്രവേശനം മേയ് 22 മുതല്‍ ആരംഭിക്കും.   ഒന്നാം ക്ലാസ് പ്രവേശനത്തിന് എഴുത്തുപരീക്ഷ…

    ഗതാഗത നിയമലംഘനത്തിന് പിഴ 50 ശതമാനമായി കുറയ്‌ക്കുന്ന ആംനസ്റ്റി സ്‌കീം 30 വരെ

    Spread the love

    Spread the love    തിരുവനന്തപുരം: കേരളത്തില്‍ ഗതാഗത നിയമലംഘനത്തിന് ചുമത്തിയ പിഴ 50 ശതമാനമായി കുറയ്‌ക്കുന്ന ആംനസ്റ്റി സ്‌കീം 30ന് അവസാനിക്കും.31/12/2024 നു മുമ്പ് ചുമത്തിയ പിഴകളാണ് ഇത്തരത്തില്‍ തീര്‍പ്പാക്കുക.   മോട്ടോര്‍ വാഹന വകുപ്പും കേരള പൊലീസും ചുമത്തിയ…

    Leave a Reply

    Your email address will not be published. Required fields are marked *