പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയ പ്രതി പിടിയിൽ

Spread the love

ഫറോക്ക്∙ പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയ പ്രതിയെ പിടിച്ചു. ഫറോക്ക് പൊലീസിന്റെ കസ്റ്റഡ‍ിയിൽ നിന്ന് ചാടിപ്പോയ പ്രതി അസം സ്വദേശി പ്രസൻജിത്തിനെയാണ് (21) പൊലീസ് പിടികൂടിയത്. ഫറോക്ക് സ്കൂൾ പരിസരത്തു നിന്നാണ് പ്രതിയെ പിടികൂടിയത്. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയാണ് ഇയാൾ.

 

ഇന്നലെയാണ് പ്രസൻജിത്ത് കൈവിലങ്ങുമായി പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടത്. ഇയാളെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കി. വൈദ്യപരിശോധനയ്ക്ക് ശേഷം പൊലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോൾ പാറാവു ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥനെ വെട്ടിച്ചാണ് പ്രതി കടന്നു കളഞ്ഞത്.

  • Related Posts

    350 ലധികം അശ്ലീല വിഡിയോകള്‍, പീഡിപ്പിച്ചത് 180 ലധികം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ചൂഷണത്തിനിരയാക്കി; ‘പ്രണയക്കെണി’യൊരുക്കിയ 19കാരന്‍ പിടിയില്‍

    Spread the love

    Spread the loveമുംബൈ: മഹാരാഷ്ട്രയിലെ അമരാവതിയില്‍ 180 ലധികം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുകയും അശ്ലീല വിഡിയോകള്‍ ചിത്രീകരിക്കുകയും ചെയ്‌തെന്ന പരാതിയില്‍ മുഹമ്മദ് അയാസ് എന്ന തന്‍വീറിനെ പൊലീസ് അറസ്റ്റ് ചെയ്തു. അമരാവതിയിലെ പരത്വാഡ സ്വദേശിയായ 19 കാരനെതിരെ ബിജെപി…

    വാഹനാപകടത്തിൽ യുവതിയ്ക്ക് പരുക്കേറ്റു; ശാരീരികമായി ഉപദ്രവിച്ച് വ്യാപാരി, കേസ്

    Spread the love

    Spread the loveകായംകുളം∙ ദേശീയ പാതയിൽ ഓട്ടോറിക്ഷ ഡിവൈഡറിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ യുവതിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ വ്യാപാരി വ്യവസായി യൂണിറ്റ് ഭാരവാഹി ഉപദ്രവിച്ചതായി കേസ്. വ്യാപാരി വ്യവസായി ഏകോപന സമിതി കായംകുളം യൂണിറ്റ് പ്രസിഡന്റ് സിനിൽ സബാദിനെതിരെയാണ് കേസ്. ഈ…

    Leave a Reply

    Your email address will not be published. Required fields are marked *