മദ്യം വാങ്ങാന്‍ ക്യൂ നില്‍ക്കണ്ട, ഓണ്‍ലൈന്‍ സേവനം ഉടന്‍, ആപ്പ് 10 ദിവസത്തിനകം- ബെവ്‌കോ എംഡി

Spread the love

തിരുവനന്തപുരം: ഓൺലൈൻ വഴി മദ്യവിൽപനയ്ക്കുള്ള നീക്കം സജീവമാക്കി ബെവ്കോ. സർക്കാരിന്റെ അംഗീകാരം ലഭിച്ചു കഴിഞ്ഞാൽ ഓൺലൈൻ മദ്യവിൽപനയ്ക്ക് ഡെലിവറി പാട്ണറെ കണ്ടെത്തുമെന്ന് ബെവ്കോ എംഡി ഹർഷിത അട്ടല്ലൂരി പറഞ്ഞു. വാങ്ങുന്ന ആളുടെ പ്രായം 23 വയസ്സിന് മുകളിലാണെന്ന് പരിശോധിച്ച ശേഷമേ ഡെലിറി ചെയ്യുന്ന ആൾ മദ്യ വിതരണം നടത്തൂ. സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ വിതരണ കമ്പനികൾ ഇതിനകം മുന്നോട്ട് വന്നിട്ടുണ്ടെന്നും ഹർഷിത അട്ടല്ലൂരി പറഞ്ഞു.

 

ഓൺലൈൻ വിൽപനയ്ക്കായി ബെവ്കോ പ്രത്യേക ആപ്പ് തയ്യാറാക്കുന്നുണ്ട്. പത്ത് ദിവസത്തിനകം അത് തയ്യാറാകും. സർക്കാരിന്റെ അംഗീകാരം ലഭിച്ചാൽ ഓൺലൈൻ ഡെലിവറി നടത്തും. അല്ലെങ്കിൽ ഈ ആപ്പിലൂടെ ഉപഭോക്താവിന് ഓർഡർ ചെയ്യാം. ക്യൂവിൽ നിൽക്കാതെ സ്വന്തം നിലയ്ക്ക് മദ്യം വന്ന് കൊണ്ടുപോകേണ്ടി വരും.

 

സർക്കാറിന്റെ അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു നിർദേശം സർക്കാരിന് മുന്നിൽവെച്ചിട്ടുണ്ട്. നിലവിൽ ബെവ്കോ ഔട്ട്ലെറ്റുകളിലുള്ള തിരക്കും നാട്ടുകാർക്ക് ഇതുമൂലം ഉണ്ടാകുന്ന ശല്യവും പരിഗണിച്ചാണ് ഓൺലൈൻ സംവിധാനത്തിലേക്ക് പോകുന്നതെന്നും ഹർഷിത അട്ടല്ലൂരി പറഞ്ഞു.

  • Related Posts

    ജൂണ്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കും; ഒന്നാം ക്ലാസ് പ്രവേശനം മെയ് 22 മുതല്‍

    Spread the love

    Spread the love   തിരുവനന്തപുരം: അടുത്ത അധ്യയന വര്‍ഷം ജൂണ്‍ ഒന്നിന് പ്രവേശനോത്സവത്തോടെ സ്‌കൂളുകള്‍ തുറക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. ഒന്നാം ക്ലാസിലേക്കുള്ള പ്രവേശനം മേയ് 22 മുതല്‍ ആരംഭിക്കും.   ഒന്നാം ക്ലാസ് പ്രവേശനത്തിന് എഴുത്തുപരീക്ഷ…

    ഗതാഗത നിയമലംഘനത്തിന് പിഴ 50 ശതമാനമായി കുറയ്‌ക്കുന്ന ആംനസ്റ്റി സ്‌കീം 30 വരെ

    Spread the love

    Spread the love    തിരുവനന്തപുരം: കേരളത്തില്‍ ഗതാഗത നിയമലംഘനത്തിന് ചുമത്തിയ പിഴ 50 ശതമാനമായി കുറയ്‌ക്കുന്ന ആംനസ്റ്റി സ്‌കീം 30ന് അവസാനിക്കും.31/12/2024 നു മുമ്പ് ചുമത്തിയ പിഴകളാണ് ഇത്തരത്തില്‍ തീര്‍പ്പാക്കുക.   മോട്ടോര്‍ വാഹന വകുപ്പും കേരള പൊലീസും ചുമത്തിയ…

    Leave a Reply

    Your email address will not be published. Required fields are marked *