കിഡ്‌നി രോഗം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Spread the love

പുല്‍പ്പള്ളി:കാര്യമ്പാതി പൂവത്തിങ്കല്‍ രജീഷ് (34) ആണ് മരിച്ചത്.പുല്‍പ്പള്ളി ടൗണില്‍ ഗുഡ്‌സ് ഓട്ടോ ഡ്രൈവറായിരുന്ന രജീഷിന് ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പാണ് കിഡ്‌നി രോഗം ബാധിച്ച് രണ്ട് കിഡ്‌നികളും പ്രവര്‍ത്തനരഹിതമായത്.

 

 

നാട്ടുകാര്‍ ചികിത്സ സഹായ സമിതി രൂപീകരിച്ച് പത്തര ലക്ഷം രൂപ സംഭരിച്ച് 20 ദിവസങ്ങള്‍ക്ക് മുമ്പ് കിഡ്‌നി മാറ്റി വയ്ക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആണ് കിഡ്‌നി മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടന്നത്.രജീഷിന്റെ അമ്മ ഉഷയാണ് രജീഷിന് കിഡ്‌നി ദാനം ചെയ്തത്. തുടര്‍ന്ന് മസ്തിഷ്കാഘാതം ഉണ്ടാവുകയും ഗുരുതരാവസ്ഥയിലാവുകയും ചെയ്യുകയായിരുന്നു.

സംസ്‌കാരം ഇന്ന് വൈകുന്നേരം 5. 30ന് കാര്യമ്പാതിയുള്ള വീട്ടുവളപ്പില്‍. അമ്മ ഉഷ,പിതാവ് :രാജു.ഭാര്യ :വിദ്യ.മക്കള്‍:രുദ്ര,ഋഷഭ്.

 

  • Related Posts

    കടന്നലിന്റെ കുത്തേറ്റ് മധ്യവയസ്‌കൻ മരിച്ചു

    Spread the love

    Spread the loveതരിയോട്: തേങ്ങ പറിക്കാനായി തെങ്ങിൽ കയറിയ മധ്യവയസ്ക‌ൻ കടന്നലിന്റെ കുത്തേറ്റ് മരണ പെട്ടു. തരിയോട് എട്ടാംമൈൽ ചെറുമലയിൽ ജോയ് പോൾ (55) ആണ് മരണ പെട്ടത്.   ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് ജോയിക്ക് കടന്നൽ കുത്തേറ്റത്. മെഷീനുപയോഗിച്ച്…

    ഹണി മ്യൂസിയത്തിലെ പാര്‍ക്കില്‍ സമയം ചിലവിട്ട് കാട്ടാന; പതിവാക്കുമോ എന്ന ആശങ്കയില്‍ നാട്ടുകാര്‍

    Spread the love

    Spread the love    വൈത്തിരി : പഴയ വൈത്തിരിയിലെ ഹണി മ്യൂസിയത്തിലെ പാർക്കില്‍ എത്തിയ കാട്ടാനയുടെ കളി കൗതുകമായി. കുട്ടികള്‍ ഇരുന്നു കറങ്ങുന്ന കളി ഉപകരണം കാട്ടാന കറക്കി രസിക്കുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞു.   ഞായറാഴ്ച പുലർച്ചയാണ് കാട്ടാന…

    Leave a Reply

    Your email address will not be published. Required fields are marked *