‘തൂക്കുകയർ പോര, ചുട്ടുകൊല്ലൂ, ആ മുഖം ഇനി കാണേണ്ട’: 4 വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന കേസിൽ പ്രതിയുടെ ഭാര്യ

Spread the love

 

മുംബൈ ∙ ‘അയാൾ എനിക്കു മരിച്ചതിനു തുല്യനാണ്. നിഷ്കളങ്കയായ ഒരു കുഞ്ഞിനെ കൊലപ്പെടുത്തിയ ആ ക്രൂരനു തൂക്കുകയർ പോരാ. ആ കുഞ്ഞിന്റെ ജീവനെടുത്ത അതേ സ്ഥലത്തു തന്നെ അയാളെ ചുട്ടുകൊല്ലണം. എന്നാലും എന്റെയുള്ളിലെ കനൽ അടങ്ങില്ല. അയാളുടെ മുഖം കാണാനോ മരണവാർത്ത അറിയാനോ പോലും ആഗ്രഹിക്കുന്നില്ല’– പുണെയിലെ ഭോറിൽ 4 വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഭീംറാവു കാംബ്ലി(65)യുടെ ഭാര്യയുടെ വാക്കുകളാണിത്.

 

അയാളെ പിതാവെന്നു വിളിക്കാൻ പോലും ലജ്ജിക്കുകയാണെന്നും എങ്ങനെയാണോ ആ കുഞ്ഞ് കൊല്ലപ്പെട്ടത് അതേ രീതിയിൽ തന്നെ അയാളെയും ശിക്ഷിക്കണമെന്നും മകനും മാധ്യമങ്ങളോടു പറഞ്ഞു.

 

പ്രതിക്കു പരമാവധി ശിക്ഷ നൽകണമെന്നാണു കുടുംബത്തിന്റെ ആവശ്യം. 10 വർഷത്തോളമായി ഭീംറാവുവുമായി ബന്ധമില്ലെന്നു കുടുംബം അറിയിച്ചു. സമൂഹത്തിൽ നിന്നു വലിയ തോതിലുള്ള അപമാനം നേരിടേണ്ടിവന്ന സാഹചര്യത്തിലാണു കുടുംബം പരസ്യമായി രംഗത്തെത്തിയത്.

  • Related Posts

    മറക്കില്ല ഇന്ത്യ ഈ മുറിവ്; ഓപ്പറേഷൻ സിന്ദൂറിന്റെ സ്മരണയിൽ രാജ്യം

    Spread the love

    Spread the love  പഹൽഗാം ഭീകര ആക്രമണത്തിന് ഇന്ത്യ തിരിച്ചടി നൽകിയ ഓപ്പറേഷൻ സിന്ദൂറിന് ഇന്നേക്ക് ഒരു വർഷം. പഹൽഗാം ഭീകരാക്രമണത്തിൽ 26 പേർക്കായിരുന്നു ജീവൻ നഷ്ടമായത്. ഇതിന് മറുപടിയായിരുന്നു ഇന്ത്യ പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഭീകരക്യാമ്പുകൾ ലക്ഷ്യമിട്ട് വ്യോമ…

    സ്കൂൾ സമിതികളുടെ തലപ്പത്തേക്ക് ഇനി രക്ഷിതാക്കൾ; മാർഗനിർദേശങ്ങളുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

    Spread the love

    Spread the love  രാജ്യത്തെ സ്കൂൾ മാനേജ്‌മെന്റ് കമ്മിറ്റികളുടെ പ്രവർത്തനങ്ങളിൽ നിർണായക മാറ്റങ്ങൾ വരുത്തി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി. സ്കൂൾ സമിതികളുടെ അധ്യക്ഷ, ഉപാധ്യക്ഷ സ്ഥാനങ്ങളിലേക്ക് രക്ഷിതാക്കളിൽ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളെ നിയമിക്കണമെന്ന് മന്ത്രാലയം ശുപാർശ ചെയ്തു.…

    Leave a Reply

    Your email address will not be published. Required fields are marked *