ഇപ്പോഴും കറുത്ത പ്ലാസ്റ്റിക് പാത്രങ്ങൾ ഉപയോഗിക്കാറുണ്ടോ? കാൻസർ സാധ്യത കൂടുതലെന്ന് ഗവേഷകർ

Spread the love

ബിരിയാണിയോ കറിയോ ഓർഡർ ചെയ്താൽ മിക്കവാറും അവ വരുന്നത് കറുത്ത പ്ലാസ്റ്റിക് കണ്ടെയ്നറുകളിലാകും. കാണാനുള്ള ഭംഗി കാരണം പലരും അവ കളയില്ല. ഫ്രിഡ്ജിൽ പച്ചക്കറിയോ ഭക്ഷണസാധനങ്ങളോ സൂക്ഷിക്കാൻ ഉപയോഗിക്കും. എന്നാൽ ഇത് കാരണം ഉണ്ടാകാവുന്ന ആരോഗ്യ സങ്കീർണതകൾ എന്താണെന്ന് അറിയാമോ?

 

കറുത്ത പ്ലാസ്റ്റിക്ക് കൊണ്ടു ഉണ്ടാക്കുന്ന കണ്ടെയ്‌നറുകൾ, പാത്രങ്ങൾ, പ്ലേറ്റുകൾ, കപ്പുകൾ, ഒറ്റത്തവണ ഉപയോഗിക്കാവുന്ന കുപ്പികൾ പോലുള്ള ഫുഡ് സർവീസ് വെയർ, അടുക്കള പാത്രങ്ങൾ, കളിപ്പാട്ടങ്ങൾ തുടങ്ങിയവ നമ്മള്‍ ദൈനംദിന ഉപയോഗിക്കാറുണ്ട്.

 

ഇതിൽ ഉയർന്ന അളവിൽ ഫ്ലേം-റിട്ടാർഡന്‍റ് കെമിക്കലുകൾ അടങ്ങിയിട്ടുണ്ടെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇത്തരം രാസവസ്തുക്കൾ കാൻസർ സാധ്യത വർധിപ്പിക്കാനും ഹോർമോൺ പ്രവർത്തനം തടസപ്പെടുത്തുന്നതിനും കാരണമായോക്കാം.

 

ഇ-വേസ്റ്റ് റീസൈക്കിൾ ചെയ്തുണ്ടാക്കുന്ന പ്ലാസ്റ്റിക്

 

ടെലിവിഷൻ പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങളിൽ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് റീസൈക്കിള്‍ ചെയ്താണ് ഇത്തരത്തിലുള്ള വിവിധ ഗാർഹിക ഉൽപ്പന്നങ്ങൾ നിര്‍മിക്കുന്നത്. ഇലക്ട്രോണിക് ഉപകരണങ്ങളിൽ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകളിൽ മാരകമായ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ടെന്ന് പഠനം കണ്ടെത്തിയിട്ടുള്ളതാണ്.

 

ഫ്ലേം റിട്ടാർഡൻ്റുകൾ അടങ്ങിയ റീസൈക്കിൾ ചെയ്ത ഉല്‍പ്പന്നങ്ങള്‍ക്ക് കറുത്ത നിറമായിരിക്കും. അതുകൊണ്ടാണ് കറുത്ത പ്ലാസ്റ്റിക് പാത്രങ്ങളിൽ ഇത്തരം മാരകമായ രാസവസ്തുക്കൾ കൂടുതലായി അടങ്ങിയിരിക്കുമെന്ന് കീമോസ്ഫിയർ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തില്‍ വ്യക്തമാക്കുന്നു.

  • Related Posts

    ഇനി സ്വർണം വാങ്ങാൻ പറ്റുമോ? ഒരു പവൻ 1.11 ലക്ഷം രൂപ കടന്നു!

    Spread the love

    Spread the love  വീണ്ടും ഉയരത്തിലേക്ക് കുതിച്ച് രാജ്യത്തെ സ്വർണവില. പുതിയ സാമ്പത്തികവർഷത്തിലെ ആദ്യ ദിവസമായ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 1,11,080 രൂപയായി ഉയർന്നു. ഇന്നലെ വൈകുന്നേരത്തെ വിലയായ 1,09,640 രൂപയിൽ നിന്നും 1440 രൂപയുടെ കുതിപ്പാണ് സ്വർണവിലയിൽ…

    ‘വിഡിയോ ഉണ്ടാക്കാനുള്ള പുതിയ കണ്ടന്റ്, നാണം കെട്ടവർ’: സിന്ധു കൃഷ്ണയെ പരിഹസിച്ച ‘വ്യാജന്’ അഹാനയുടെ മറുപടി

    Spread the love

    Spread the loveഅച്ഛന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി സിന്ധു കൃഷ്ണ പങ്കുവച്ച പോസ്റ്റിൽ അധിക്ഷേപ കമന്റുമായി എത്തിയ ആൾക്ക് മറുപടിയുമായി അഹാന കൃഷ്ണ. വിഡിയോ ഉണ്ടാക്കാനുള്ള പുതിയ കണ്ടന്റ് ആണ് ഈ മരണമെന്നും ഇവർ നാണംകെട്ടവരാണെന്നുമാണ് േപരില്ലാത്ത ഒരു വ്യാജ പ്രൊഫൈലിൽ…

    Leave a Reply

    Your email address will not be published. Required fields are marked *