ഇതെന്തു കഥ!ടി. സിദ്ദീഖിനും അനിൽകുമാറിനും ഐ.സി ബാലകൃഷ്ണനും അപരൻമാർ

Spread the love

കൽപറ്റ: മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർഥി ടി. സിദ്ദീഖിനും എൽ.ഡി.എഫിന്റെ പി.കെ. അനിൽകുമാറിനുമെതിരെ അപരൻമാർ. സ്വതന്ത്രനായി പത്രിക സമർപ്പിച്ച പൊഴുതന കരിയാട്ടുപൊഴിയിൽ സിദ്ദീഖാണ് യു.ഡി.എഫ് സ്ഥാനാർഥിയുടെ അപരൻ. 64 വയസ്സുള്ള ഇദ്ദേഹം തിങ്കളാഴ്ചയാണ് പത്രിക നൽകിയത്. എൽ.ഡി.എഫ് സ്ഥാനാർഥി അനിൽകുമാറിന്റെ അതേ പേരിൽ തന്നെയുള്ള മറ്റൊരു അനിൽകുമാറാണ് സ്വതന്ത്രനായി പത്രിക നൽകിയ രണ്ടാമത്തെയാൾ. മേപ്പാടി കുന്നമ്പറ്റ കോട്ടപ്പടി കാർത്തിക എസ്റ്റേറ്റ് വിലാസത്തിലുള്ള ഇദ്ദേഹത്തിന് 52 വയസ്സുണ്ട്. സുൽത്താൻ ബത്തേരി മണ്ഡലത്തിൽ ലഭിച്ച 14 പത്രികകളിൽ യു.ഡി.എഫ് സ്ഥാനാർഥി ഐ.സി. ബാലകൃഷ്ണനും അപരനുണ്ട്. അമ്പലവയൽ എടക്കൽ വീട്ടിൽ താമസിക്കുന്ന 58 വയസ്സുള്ള ഇ. ബാലകൃഷ്ണനാണ് ഇവിടെ സ്വതന്ത്രനായി പത്രിക സമർപ്പിച്ചത്. അതേസമയം ബത്തേരിയിൽ എൽ.ഡി.എഫ് സ്ഥാനാർഥി എം.എസ്. വിശ്വനാഥന് അപര ശല്യമില്ല. 13 പത്രികകൾ ലഭിച്ച മാനന്തവാടി മണ്ഡലത്തിൽ എൽ.ഡി.എഫിന്റെ ഒ.ആർ. കേളുവിനോ യു.ഡി.എഫിന്റെ ഉഷ വിജയനോ അപരൻമാരുടെ ഭീഷണിയില്ല.

  • Related Posts

    വെള്ളക്കെട്ടിൽ അകപ്പെട്ട് പതിനാലുകാരന് ദാരുണാന്ത്യം

    Spread the love

    Spread the love  വെള്ളക്കെട്ടിൽ അകപ്പെട്ട് പതിനാലുകാരന് ദാരുണാന്ത്യം.ചൂരൽമല സ്വദേശിയായ അബ്ദുൾ റഹ്മാന്റെ മകൻ റാഷിദ് (14) ആണ് മരിച്ചത്.മേപ്പാടി ഏലവയലിലെ വെള്ളക്കെട്ടിൽ അകപ്പെടുകയായിരുന്നു .ഇന്ന് വൈകിട്ടോടെയാണ് സംഭവം. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.

    വള്ളിയൂർക്കാവ് അമ്യൂസ്‌മെന്റ് പാർക്ക് സുരക്ഷാ ഭീഷണിയിൽ; അമിത നിരക്കിലും നികുതി വെട്ടിപ്പിലും പ്രതിഷേധം ശക്തം

    Spread the love

    Spread the love  മാനന്തവാടി: വള്ളിയൂർക്കാവ് ആറാട്ട് മഹോത്സവത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന അമ്യൂസ്‌മെന്റ് പാർക്കിൽ മതിയായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് വ്യാപക പരാതി. ജയിന്റ് വീൽ, മരണക്കിണർ, ബ്രേക്ക് ഡാൻസ്, ഡ്രാഗൺ, ആകാശത്തൊട്ടിൽ തുടങ്ങി നിരവധി റൈഡുകളാണ് പാർക്കിലുള്ളത്. എന്നാൽ ഇവയിലൊന്നിലും…

    Leave a Reply

    Your email address will not be published. Required fields are marked *