ഗൂഗിൾ മാപ്പ് വഴികാട്ടിയത് സെക്രട്ടേറിയറ്റിലേക്ക്; വാഹനമോടിച്ച് കയറ്റിയ 3 പേർ പിടിയില്‍

Spread the love

തിരുവനന്തപുരം ∙ ഗൂഗിൾ മാപ്പ് നോക്കി വഴിതെറ്റി സെക്രട്ടേറിയറ്റിലേക്ക് വാഹനമോടിച്ച് കയറ്റിയ 3 പേർ കസ്റ്റഡിയിൽ. കൊച്ചി സ്വദേശികളാണ് സെക്രട്ടേറിയറ്റിന്റെ നാലാം ഗേറ്റ് ആയ കന്റോൺമെന്റ് ഗേറ്റിലൂടെ വാഹനം ഓടിച്ചു കയറ്റാൻ ശ്രമിച്ചത്. ഗേറ്റിലുണ്ടായിരുന്ന പൊലീസുകാർ വാഹനം തടഞ്ഞു. വെള്ളിയാഴ്ച രാത്രി 7.45 ന് ആയിരുന്നു സംഭവം. ഹോട്ടലിലേക്കുള്ള ഗൂഗിൾ മാപ്പ് നോക്കിയെത്തിപ്പോൾ സെക്രട്ടേറിയറ്റിനു മുന്നിലാണ് അവസാനിച്ചതെന്നാണ് ഇവർ പൊലീസിനോട് അറിയിച്ചത്. വാഹനത്തിൽ ഉണ്ടായിരുന്നവർ മദ്യപിച്ചിരുന്നുവെന്നാണു പൊലീസ് നിഗമനം. കഴക്കൂട്ടത്തേക്ക് സഞ്ചരിക്കുകയായിരുന്നു എന്നാണ് ഇവർ പൊലീസിനോടു പറഞ്ഞത്.

  • Related Posts

    ടിക്കറ്റില്ലാ യാത്ര ചോദ്യം ചെയ്തു; മദ്യ ലഹരിയിൽ വനിതാ ടിടിഇയെ മർദ്ദിച്ചു, അസഭ്യം വിളിച്ചു; യുവാവ് പിടിയിൽ

    Spread the love

    Spread the loveആലപ്പുഴ: ടിക്കറ്റില്ലാതെ ട്രെയിനിൽ യാത്ര ചെയ്തതു ചോദ്യം ചെയ്ത വനിതാ ടിടിഇയെ അസഭ്യം പറയുകയും കൈയേറ്റത്തിനു ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ യുവാവ് പിടിയിൽ. ടിടിഇ നൽകിയ പരാതിയിൽ തിരുവല്ല കണ്ടുചിറയൽ വീട്ടിൽ മനീഷാണ് (27) അറസ്റ്റിലായത്. ഈ മാസം…

    യുവാവ് പുഴയിൽ ചാടി; കൂടെയുണ്ടായിരുന്ന പെൺകുട്ടി ബഹളം വച്ചു, രക്ഷകരായി അഗ്നിരക്ഷാസേന

    Spread the love

    Spread the loveകണ്ണൂർ ∙ യുവാവ് പാലത്തിൽ നിന്നും പുഴയിൽ ചാടിയത് നാട്ടുകാരെ ആശങ്കയിലാഴ്ത്തി. എഴിലോട് സ്വദേശി ശ്രീനന്ദ് (21) ആണ് കാര താലിച്ചാലം പാലത്തിന്റെ മുകളിൽ നിന്നും ചാടിയത്. അർധരാത്രിയാണ് സംഭവം. യുവാവിനൊപ്പം ബൈക്കിൽ ഉണ്ടായിരുന്ന പെൺകുട്ടി ബഹളം വച്ചതിനെ…

    Leave a Reply

    Your email address will not be published. Required fields are marked *