2015-ൽ മേൽശാന്തിയായെത്തി, പത്തുവർഷത്തിന്ശേഷം തിരിച്ചെത്തി ക്ഷേത്രക്കവർച്ച; യുവാവ് അറസ്റ്റിൽ

Spread the love

 

 

 

അഞ്ചൽ: മേൽശാന്തിയായി ജോലിചെയ്തിരുന്ന ക്ഷേത്രത്തിൽ പിന്നീട് കവർച്ച നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. കൊട്ടാരക്കര വെട്ടിക്കവല സ്വദേശി സജിത്ത് നമ്പൂതിരിയാണ് അറസ്റ്റിലായത്. അഞ്ചൽ വടമൺ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ വഞ്ചികൾ കുത്തിത്തുറന്ന് മോഷണം നടത്തുകയായിരുന്നു.

 

ഇയാൾ 2015-ൽ ഈ ക്ഷേത്രത്തിൽ മേൽശാന്തിയായി ജോലി ചെയ്തിരുന്നു. ക്ഷേത്രത്തെക്കുറിച്ച് നല്ലതുപോലെ അറിയാവുന്ന സജിത് നമ്പൂതിരി മൂന്നുമാസങ്ങൾക്കു മുൻപാണ് രാത്രിയിലെത്തി രണ്ട് വഞ്ചികൾ കുത്തിത്തുറന്നത്. മോഷണത്തിന്റെ സി.സി.ടി.വി. ദൃശ്യം പോലീസിന് ലഭിച്ചിരുന്നു. കഴിഞ്ഞദിവസം പ്രതിയെ ക്ഷേത്രത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തി.

 

സമാന കേസിൽ കൊട്ടാരക്കര പോലീസ് സജിത്തിനെ അറസ്റ്റ് ചെയ്തതിരുന്നു. കൊട്ടാരക്കര പോലീസിന്റെ ചോദ്യം ചെയ്യലിലാണ് വടമൺ ക്ഷേത്രത്തിലെ മോഷണത്തിൽ ഇയാൾ കുറ്റസമ്മതം നടത്തിയത്.

  • Related Posts

    ‘കെട്ടിച്ചമച്ച കേസ്, ഔദ്യോഗിക ജീവിതം കളങ്കപ്പെടും’; നവകേരള ‘രക്ഷാപ്രവര്‍ത്തന’ത്തില്‍ പ്രതികളായ പൊലീസുകാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ വാദങ്ങള്‍ പുറത്ത്

    Spread the love

    Spread the loveആലപ്പുഴ: നവകേരള യാത്രക്കിടെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍മാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ വിവരങ്ങള്‍ പുറത്ത്. ഔദ്യോഗിക കൃത്യനിര്‍വഹണമാണ് നടത്തിയത്. കേസ് കെട്ടിച്ചമച്ചതും വ്യാജവുമാണ്. അറസ്റ്റിലായാല്‍ ഔദ്യോഗിക ജീവിതം കളങ്കപ്പെടും.…

    എംഡിഎംഎ കടത്താനും ആംബുലന്‍സ്; ബീക്കണ്‍ ലൈറ്റിട്ട് കുതിച്ചെത്തി; സീറ്റിനടിയില്‍ ഒളിപ്പിച്ചത് 280 ഗ്രാം; അറസ്റ്റ്

    Spread the love

    Spread the loveതൃശൂര്‍: ആംബുലന്‍സില്‍ മാരക ലഹരി മരുന്നായ എംഡിഎംഎ കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട് പേര്‍ പിടിയില്‍. വെട്ടിക്കല്‍ അഞ്ചേരി സ്വദേശികളായ ഫെലിക്‌സ്, സന്ദീപ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബംഗളൂരുവില്‍ നിന്നു കൊണ്ടുവന്ന ലഹരി മരുന്നാണ് പൊലീസ് പിടിച്ചെടുത്തത്.…

    Leave a Reply

    Your email address will not be published. Required fields are marked *