മദ്യപാനത്തെ എതിർത്തു; അച്ഛനെ വെട്ടിക്കൊന്ന് മകൻ, മൃതദേഹം വാട്ടർ ടാങ്കിൽ

Spread the love

ഛത്തീസ്ഗഡ്∙ അച്ഛനെ വെട്ടി കൊലപ്പെടുത്തി മദ്യപാനിയായ മകൻ. ഛത്തീസ്ഗഡിലെ സർഗുജ ജില്ലയിലെ അംബികാപൂരിലാണ് സ്വംഭവം. കോടാലി ഉപയോഗിച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹം വാട്ടർ ടാങ്കിലേക്ക് വലിച്ചെറിഞ്ഞു.

 

പരസ് കെർക്കറ്റ (50) ബഹെരപാരയിലെ വീട്ടിൽ തനിച്ചായിരുന്നു താമസം. 25 കാരനായ മകൻ പ്രഭാത് കെർക്കറ്റ സമീപത്ത് വാടകവീട്ടിലായിരുന്നു താമസിച്ചിരുന്നത്. പ്രഭാതിന്റെ മദ്യപാനത്തെ അച്ഛൻ ചോദ്യംചെയ്തത് വാക്കുതർക്കത്തിന് കാരണമാവുകയും വീട്ടിലുണ്ടായിരുന്ന മഴു ഉപയോഗിച്ച് പരസിന്റെ തലക്ക് പലതവണ അടിക്കുകയും കൊലപ്പെടുത്തുകയുമായിരുന്നു. പിതാവ് സംഭവസ്ഥലത്തുവെച്ചു തന്നെ മരണപ്പെട്ടു.

 

പിതാവ് മരിച്ചെന്ന് ഉറപ്പ് വരുത്തിയ ശേഷം പ്രഭാത് മൃതദേഹം വലിച്ചിഴച്ച് വീടിന് സമീപത്തെ ചെറിയ വാട്ടർ ടാങ്കിൽ തള്ളുകയായിരുന്നു. പിന്നീട് അടുത്തുള്ള കടയിലെത്തി ബിരിയാണി കഴിക്കുകയും വീട്ടിലേക്ക് മടങ്ങിയെത്തുകയും ചെയ്തു. പരസിനെ കാണാത്തതിനെ തുടർന്ന് അയൽവാസികൾ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസ് സംഘം വീട്ടിലെത്തി വാട്ടർ ടാങ്കിൽ നിന്ന് മൃതദേഹം പുറത്തെടുത്തു. പ്രഭാതിൻ്റെ മദ്യപാനത്തെ ചൊല്ലി അച്ഛനും മകനും ഇടയ്ക്കിടെ വഴക്കിട്ടിരുന്നതായി അയൽവാസിയായ രാകേഷ് പ്രധാൻ പറഞ്ഞു.

  • Related Posts

    പെൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ചു കയറി വയോധികൻ‌; എംബിഎ വിദ്യാർഥിനിയെ പീഡിപ്പിച്ചു

    Spread the love

    Spread the loveഭുവനേശ്വർ ∙ ഒഡീഷയുടെ തലസ്ഥാനമായ ഭുവനേശ്വറിൽ പെൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ചു കയറി എംബിഎ വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ 67 കാരൻ അറസ്റ്റിൽ. ഹോസ്റ്റലിനു സമീപം പലചരക്ക് കട നടത്തുന്ന ദീപക് പ്രധാൻ എന്നയാളെയാണ് ഇൻഫോ വാലി പൊലീസ് പിടികൂടിയത്.…

    മകളുടെ കൊലപാതകം: പ്രതിയെ വീട്ടിൽക്കയറി വെട്ടിക്കൊന്ന് പിതാവ്

    Spread the love

    Spread the loveചെന്നൈ ∙ മകളെ കൊലപ്പെടുത്തിയയാളെ ജാമ്യത്തിലിറങ്ങിയതിനു പിന്നാലെ പിതാവ് വെട്ടിക്കൊന്നു. തഞ്ചാവൂരിൽ പ്രണയത്തിൽ നിന്നു പിന്മാറിയതിന്റെ വൈരാഗ്യത്തിൽ അധ്യാപികയായിരുന്ന കാവ്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതി കെ.അജിത് കുമാറാണു കൊല്ലപ്പെട്ടത്.   ജയിലിലായിരുന്ന അജിത് കുമാറിനു കഴിഞ്ഞ മാസമാണു ജാമ്യം…

    Leave a Reply

    Your email address will not be published. Required fields are marked *