അമീബിക് മസ്തിഷ്കജ്വരം: മൂക്കിലൂടെ മാത്രമല്ല രോഗബാധ; ആരോഗ്യവിദഗ്ധർ ആശയക്കുഴപ്പത്തിൽ

Spread the love

തിരുവനന്തപുരം ∙ സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വര ബാധിതർ വർധിക്കുമ്പോഴും രോഗകാരണമാകുന്ന അമീബ ശരീരത്തിൽ പ്രവേശിക്കുന്നതിനെക്കുറിച്ച് ആരോഗ്യവിദഗ്ധർ ആശയക്കുഴപ്പത്തിൽ. വെള്ളത്തിലുള്ള അമീബ മൂക്കിലൂടെയാണു തലച്ചോറിൽ പ്രവേശിക്കുന്നതെന്നാണു പൊതുധാരണ. നൈഗ്ലേരിയയാണ് ഇങ്ങനെ തലച്ചോറിൽ എത്തുന്നത്. എന്നാൽ, അകാന്തമീബ, ബാലമുത്തിയ എന്നീ അമീബകൾ ശ്വാസകോശം, മുറിവ് എന്നിവയിലൂടെ തലച്ചോറിൽ പ്രവേശിക്കാമെന്നു വിവിധ രാജ്യങ്ങളിലെ ഗവേഷണസ്ഥാപനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അമീബിക് മസ്തിഷ്കജ്വരം ബാധിച്ചു തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഈയിടെ പ്രവേശിപ്പിച്ച 14 പേരിൽ 7 പേരിലും അകാന്തമീബയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. സാഹചര്യം ഇതായിരിക്കെ മൂക്കിലൂടെ മാത്രമാണു രോഗം ബാധിക്കുന്നതെന്ന പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നു വിദഗ്ധർ പറയുന്നു.

 

വെള്ളത്തിൽ ഇറങ്ങുന്നവരുടെ ശരീരത്തിലെ തിരിച്ചറിയാൻപോലുമാകാത്ത മുറിവിലൂടെ അമീബ തലച്ചോറിൽ എത്താൻ സാധ്യതയുണ്ട്. നി‍ർമാണപ്രവർത്തനം നടക്കുന്ന സ്ഥലങ്ങളിലടക്കം പൊടിയിലും അമീബയുണ്ടാകാം. ഇതു ശ്വാസകോശത്തിലെത്തി സജീവമല്ലാതെ തുടരുകയും പിന്നീടു രക്തത്തിലൂടെ തലച്ചോറിൽ എത്തുകയും ചെയ്യും. മുങ്ങിക്കുളിച്ച് ഏതാനും ദിവസങ്ങൾക്കകം രോഗം ബാധിച്ചാൽ കാരണം നൈഗ്ലേരിയയാണെന്നു തീർത്തു പറയാനാകില്ല. മാസങ്ങൾക്കു മുൻപു രോഗിയുടെ ശരീരത്തിൽ അകാന്തമീബയോ ബാലമുത്തിയയോ പ്രവേശിച്ചിട്ടുണ്ടെങ്കിലോയെന്നാണ് ഡോക്ടർമാർ ചോദിക്കുന്നത്.

 

കിണറും ശുചിമുറി ടാങ്കും അടുത്താൽ അപകടം

 

കിണറും ശുചിമുറിയുടെ ടാങ്കും അടുത്തടുത്ത് ഉണ്ടാകുന്നതും വിവിധ മാലിന്യങ്ങൾ തുറന്നുവിടുന്നതുമാണ് അമീബയുടെ വളർച്ചയ്ക്ക് അനുകൂല സാഹചര്യം ഒരുക്കുന്നതെന്ന് ഡോക്ടർമാർ പറയുന്നു. വലിയ അകലമില്ലെങ്കിൽ ശുചിമുറി ടാങ്കിലെ മാലിന്യത്തിലുള്ള ബാക്ടീരിയകൾ കിണറ്റിലേക്ക് എത്തും.

 

അമീബയുടെ ഇഷ്ടഭക്ഷണമാണു ബാക്ടീരിയ. വീടുകളിലെയും സ്ഥാപനങ്ങളിലെയും മാലിന്യം ജലാശയങ്ങളിൽ തള്ളുന്നതും അമീബയുടെ വളർച്ച അതിവേഗത്തിലാക്കും. നീന്തൽക്കുളങ്ങൾ ക്ലോറിനേറ്റ് ചെയ്യണമെന്നാണു നിയമമെങ്കിലും മുടികൊഴിച്ചിൽ, ചർമം കറുക്കൽ തുടങ്ങിയ പ്രശ്നങ്ങൾ കാരണം പലയിടത്തും ക്ലോറിനു പകരം ഉപ്പാണ് ഉപയോഗിക്കുന്നത്. ഈ വെള്ളത്തിൽ അമീബ നിലനിൽക്കും. കടൽവെള്ളത്തിൽ നൈഗ്ലേരിയ നിലനിൽക്കില്ലെങ്കിലും ചെറിയതോതിൽ അകാന്തമീബ വളരുമെന്നു പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.

  • Related Posts

    വാൽപ്പാറയിൽ വാഹനാപകടം; 5 മലയാളികൾക്ക് ദാരുണാന്ത്യം

    Spread the love

    Spread the loveപാലക്കാട്∙ പൊള്ളാച്ചി വാൽപ്പാറയിൽ മിനിവാൻ അപകടത്തിൽപ്പെട്ടു. 5 മലയാളികൾ മരിച്ചു. 12 പേരോളം വാഹനത്തിലുണ്ടായിരുന്നു. തൃശൂർ ഭാഗത്തുനിന്നു വന്ന മിനിവാൻ ആണ് അപകടത്തിൽപ്പെട്ടത്. പതിമൂന്നാം ഹെയർപിന്നിൽ വച്ചായിരുന്നു അപകടം. ഒരാളുടെ മൃതദേഹം ജനറൽ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്.

    കുംഭമേള പെൺകുട്ടിയെ നേരിൽ കാണാതെ മടങ്ങില്ലെന്ന് മധ്യപ്രദേശ് പൊലീസ്; ഹാജരാകില്ലെന്ന് വൈറൽ താരം

    Spread the love

    Spread the loveകൊച്ചി ∙ കുംഭമേളയിലെ വൈറൽ പെൺകുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട് പെൺകുട്ടിയേയും ഭർത്താവ് മുഹമ്മദ് ഫർമാനെയും നേരിൽ കാണണമെന്ന കർശന നിലപാടിൽ മധ്യപ്രദേശ് പൊലീസ്. കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയ മധ്യപ്രദേശ് പൊലീസ് കേസിൽ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തണമെന്ന തീരുമാനത്തിൽ‍ നഗരത്തിൽ…

    Leave a Reply

    Your email address will not be published. Required fields are marked *