വനിതാ ബീറ്റ് ഓഫീസറെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ്; കെ കെ രതീഷ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്തു

Spread the love

കല്‍പ്പറ്റ: വനിതാ ബീറ്റ് ഓഫീസറെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ആരോപണ വിധേയനായ വനംവകുപ്പിലെ സെക്ഷന്‍ ഓഫീസര്‍ കെ കെ രതീഷ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്തു. ഉത്തരമേഖല ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ബി എന്‍ അന്‍ജന്‍കുമാര്‍ ആണ് നടപടിയെടുത്തത്. പരാതിയില്‍നിന്ന് പിന്മാറാന്‍ യുവതിയെ രതീഷ് കുമാര്‍ പ്രേരിപ്പിക്കാന്‍ ശ്രമിക്കുന്ന ശബ്ദരേഖ പുറത്തു വന്നിരുന്നു. സെപ്റ്റംബര്‍ ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവമുണ്ടായത്. രാത്രി ഡ്യൂട്ടിയുണ്ടായിരുന്ന വനിതാ ബീറ്റ് ഓഫിസറുടെ മുറിയിലേക്ക് രതീഷ് അതിക്രമിച്ച് കടക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു എന്നാണ് പരാതി. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോയ രതീഷ് രാത്രിയോടെ തിരിച്ചെത്തിയാണ് ലൈംഗിക അതിക്രമം നടത്തിയത്.

 

ബഹളം വെച്ച് പുറത്തിറങ്ങിയാണ് യുവതി രക്ഷപ്പെട്ടത്. സംഭവം വിവാദമായതിനു പിന്നാലെ രതീഷിനെ കല്‍പറ്റ റേഞ്ച് ഓഫിസിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഇതിനുശേഷമാണ് തെറ്റുപറ്റിയെന്നും നാറ്റിക്കരുതെന്നും രതീഷ് കുമാര്‍ വനിതാ ഓഫിസറോട് ഫോണില്‍ ആവശ്യപ്പെട്ടത്. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ഫോണില്‍ വിളിച്ച് പരാതി പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നുമാണ് ആക്ഷേപം.


 

  • Related Posts

    ഓടിക്കുന്നതിനിടെ ഹൃദയാഘാതം; ബസ് ഇടിച്ച് നിര്‍ത്തി യാത്രക്കാരെ രക്ഷിച്ച് കെഎസ്ആര്‍ടിസി ഡ്രൈവര്‍, പിന്നാലെ മരണം

    Spread the love

    Spread the loveആലപ്പുഴ: കെഎസ്ആര്‍ടിസി ബസ് ഓടിക്കുന്നതിനിടെ ഹൃദയാഘാതം വന്നതോടെ വാഹനമിടിപ്പിച്ച് നിര്‍ത്തി യാത്രക്കാരെ സുരക്ഷിതമാക്കി കെഎസ്ആര്‍ടിസി ഡ്രൈവര്‍. യാത്രക്കാരില്‍ ആര്‍ക്കും പരിക്കില്ല. എന്നാല്‍ മാവേലിക്കര ഡിപ്പോയിലെ ഡ്രൈവര്‍ സി പ്രദീപിനെ ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മണിക്കൂറുകള്‍ക്കകം വിട പറഞ്ഞത്…

    യുവ ഡോക്ടര്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍, ആത്മഹത്യയെന്ന് സൂചന

    Spread the love

    Spread the loveതൃശൂര്‍: തൃശൂരില്‍ യുവ ഡോക്ടര്‍ റെയില്‍ പാളത്തില്‍ മരിച്ച നിലയില്‍. മെഡിക്കല്‍ കോളജിലെ മാനസിക രോഗ വിഭാഗം ഡോക്ടറായ മുഹമ്മദ് റയാനാണ് (25) മരിച്ചത്. മലപ്പുറം തിരൂരങ്ങാടി സ്വദേശിയാണ് റയാന്‍.   രാവിലെ പത്ത് മണി വരെ മെഡിക്കല്‍…

    Leave a Reply

    Your email address will not be published. Required fields are marked *