വിദ്യാർഥിയെ പീഡിപ്പിച്ചത് ഡേറ്റിങ് ആപ്പിലൂടെ പരിചയം സ്ഥാപിച്ച്, ജില്ലയിലെ പല സ്ഥലങ്ങളിലെത്തിച്ചു പീഡനം; ആകെ 16 പ്രതികൾ

Spread the love

തൃക്കരിപ്പൂർ (കാസർകോട്) ∙ ഡേറ്റിങ് ആപ്പിലൂടെ പരിചയം സ്ഥാപിച്ചു പതിനാറുവയസ്സുകാരനെ പീഡിപ്പിച്ച കേസിൽ ആകെ 16 പ്രതികൾ. ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിലെ പതിനാറു വയസ്സുകാരനായ വിദ്യാർഥിയെ, സ്വവർഗാനുരാഗികൾ ഉപയോഗിക്കുന്ന ഡേറ്റിങ് ആപ് വഴി ബന്ധം സ്ഥാപിച്ചാണ് ഇവർ 2 വർഷത്തോളം പീഡിപ്പിച്ചത്. ജില്ലയിലെ പല സ്ഥലങ്ങളിലെത്തിച്ച് ഇവർ വിദ്യാർഥിയെ പീഡിപ്പിച്ചതായി പൊലീസ് പറയുന്നു.

 

കഴിഞ്ഞദിവസം വീട്ടിൽ ഒരാളെ സംശയാസ്പദമായി വിദ്യാർഥിയുടെ മാതാവ് കണ്ടിരുന്നു. തുടർന്ന് ഫോൺ പരിശോധിച്ചപ്പോൾ സംശയം തോന്നിയ കുട്ടിയുടെ അമ്മ ചന്തേര പൊലീസിൽ പരാതി നൽകി. പിന്നാലെ ചൈൽഡ്‌ലൈൻ പ്രവർത്തകർ വിദ്യാർഥിയിൽനിന്നു വിവരം ശേഖരിച്ചതോടെയാണു പീഡനത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.

 

വിദ്യാർഥി പണം കൈപ്പറ്റിയിരുന്നോ എന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തതയില്ല. പതിനെട്ട് വയസ്സു കഴിഞ്ഞുവെന്ന് കാണിച്ചാണ് ഡേറ്റിങ് ആപ്പിൽ റജിസ്റ്റർ ചെയ്തതെന്നും വിവരമുണ്ട്. നിലവിൽ ചന്തേര, നീലേശ്വരം, ചീമേനി, വെള്ളരിക്കുണ്ട്, ചിറ്റാരിക്കാൽ പൊലീസ് സ്റ്റേഷനുകൾക്കാണ് അന്വേഷണച്ചുമതല.

 

കേസിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസറും (എഇഒ) ആർപിഎഫ് ജീവനക്കാരനും ഉൾപ്പെടെ 9 പേരെ പോക്സോ ചുമത്തി അറസ്റ്റ് ചെയ്തു. ഇതിൽ 7 പേരെ കോടതി റിമാൻഡ് ചെയ്തു. യൂത്ത് ലീഗ് നേതാവ് തൃക്കരിപ്പൂർ വടക്കുമ്പാട്ടെ സിറാജുദീൻ (46) ഉൾപ്പെടെ 7 പേർ ഒളിവിലാണ്. സിറാജുദീന്റെ 2 മൊബൈൽ ഫോണുകളും സ്വിച്ച്ഡ് ഓഫാണ്. ഇയാൾ ഒഴികെയുള്ള 6 പേർ കണ്ണൂർ, കോഴിക്കോട്, എറണാകുളം ജില്ലകളിൽനിന്നുള്ളവരാണ്. ഇവരുടെ വിവരങ്ങൾ അതതു പൊലീസ് സ്റ്റേഷനുകളിലേക്കു കൈമാറിയിട്ടുണ്ട്.

 

 

  • Related Posts

    350 ലധികം അശ്ലീല വിഡിയോകള്‍, പീഡിപ്പിച്ചത് 180 ലധികം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ചൂഷണത്തിനിരയാക്കി; ‘പ്രണയക്കെണി’യൊരുക്കിയ 19കാരന്‍ പിടിയില്‍

    Spread the love

    Spread the loveമുംബൈ: മഹാരാഷ്ട്രയിലെ അമരാവതിയില്‍ 180 ലധികം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുകയും അശ്ലീല വിഡിയോകള്‍ ചിത്രീകരിക്കുകയും ചെയ്‌തെന്ന പരാതിയില്‍ മുഹമ്മദ് അയാസ് എന്ന തന്‍വീറിനെ പൊലീസ് അറസ്റ്റ് ചെയ്തു. അമരാവതിയിലെ പരത്വാഡ സ്വദേശിയായ 19 കാരനെതിരെ ബിജെപി…

    വാഹനാപകടത്തിൽ യുവതിയ്ക്ക് പരുക്കേറ്റു; ശാരീരികമായി ഉപദ്രവിച്ച് വ്യാപാരി, കേസ്

    Spread the love

    Spread the loveകായംകുളം∙ ദേശീയ പാതയിൽ ഓട്ടോറിക്ഷ ഡിവൈഡറിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ യുവതിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ വ്യാപാരി വ്യവസായി യൂണിറ്റ് ഭാരവാഹി ഉപദ്രവിച്ചതായി കേസ്. വ്യാപാരി വ്യവസായി ഏകോപന സമിതി കായംകുളം യൂണിറ്റ് പ്രസിഡന്റ് സിനിൽ സബാദിനെതിരെയാണ് കേസ്. ഈ…

    Leave a Reply

    Your email address will not be published. Required fields are marked *