മദ്യലഹരിയിൽ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറി; പോക്സോ കേസിൽ മലയാളി യുവാവ് അറസ്റ്റിൽ

Spread the love

ചെന്നൈ∙ താംബരത്ത് മദ്യലഹരിയിൽ എട്ടുവയസുകാരിയോട് അപമര്യാദയായി പെരുമാറിയ കേസിൽ മലയാളി പിടിയിൽ. മലപ്പുറം സ്വദേശിയെയാണ് പോക്സോ കേസിൽ അറസ്റ്റ് ചെയ്തത്. പെരിന്തൽമണ്ണ മങ്ങാട് സ്വദേശി നിഷാഹുദ്ദീൻ(30) ആണു പിടിയിലായത്. സേലയൂർ രാജേശ്വരി നഗറിൽ ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം.

 

മദ്യലഹരിയിൽ യുവാവ് പെൺകുട്ടിയോട് അപമര്യാദയായി പെരുമാറുകയായിരുന്നു. തുടർന്ന് മറ്റു കുട്ടികൾ വിവരം ബന്ധുക്കളെ അറിയിച്ചു. ഇവരെത്തിയപ്പോഴേക്കും നിഷാഹുദ്ദീൻ സംഭവസ്ഥലത്തുനിന്നു കടന്നുകളഞ്ഞിരുന്നു. തുടർന്ന് നാട്ടുകാർ ചേർന്ന് ഇയാളെ പിടികൂടി പൊലീസിൽ ഏൽപിച്ചു. ഈസ്റ്റ് താംബരത്ത് താമസിച്ച് ബേക്കറിയിൽ ജോലി ചെയ്യുകയായിരുന്നു ഇയാൾ.

  • Related Posts

    വാൽപ്പാറയിൽ വാഹനാപകടം; 5 മലയാളികൾക്ക് ദാരുണാന്ത്യം

    Spread the love

    Spread the loveപാലക്കാട്∙ പൊള്ളാച്ചി വാൽപ്പാറയിൽ മിനിവാൻ അപകടത്തിൽപ്പെട്ടു. 5 മലയാളികൾ മരിച്ചു. 12 പേരോളം വാഹനത്തിലുണ്ടായിരുന്നു. തൃശൂർ ഭാഗത്തുനിന്നു വന്ന മിനിവാൻ ആണ് അപകടത്തിൽപ്പെട്ടത്. പതിമൂന്നാം ഹെയർപിന്നിൽ വച്ചായിരുന്നു അപകടം. ഒരാളുടെ മൃതദേഹം ജനറൽ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്.

    കുംഭമേള പെൺകുട്ടിയെ നേരിൽ കാണാതെ മടങ്ങില്ലെന്ന് മധ്യപ്രദേശ് പൊലീസ്; ഹാജരാകില്ലെന്ന് വൈറൽ താരം

    Spread the love

    Spread the loveകൊച്ചി ∙ കുംഭമേളയിലെ വൈറൽ പെൺകുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട് പെൺകുട്ടിയേയും ഭർത്താവ് മുഹമ്മദ് ഫർമാനെയും നേരിൽ കാണണമെന്ന കർശന നിലപാടിൽ മധ്യപ്രദേശ് പൊലീസ്. കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയ മധ്യപ്രദേശ് പൊലീസ് കേസിൽ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തണമെന്ന തീരുമാനത്തിൽ‍ നഗരത്തിൽ…

    Leave a Reply

    Your email address will not be published. Required fields are marked *