വിവാഹത്തിന് പോകാൻ പുലർച്ചെ കാർ കഴുകുന്നതിനിടെ ഷോക്കേറ്റു; യുവാവിന് ദാരുണാന്ത്യം

Spread the love

കുടുംബാംഗങ്ങളുമായി വിവാഹത്തിന് പോകാൻ പുലർച്ചെ കാർ കഴുകുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു. വാണിയമ്പലം ഉപ്പിലാപ്പറ്റ ചെന്നല്ലീരി മനയിൽ മുരളീ കൃഷ്ണൻ (36) ആണ് മരിച്ചത്. യുസി പെട്രോളിയം ഉടമ പരേതനായ യു.സി.മുകുന്ദന്റെ മകനാണ്.

 

ഇന്നു പുലർച്ചെ 5 മണിയോടെയാണ് സംഭവം. കാർ കഴുകാൻ ഉപയോഗിച്ച പവർ വാഷറിൽ നിന്ന് ഷോക്കേറ്റതായാണ് കരുതുന്നത്. കുടുംബാംഗങ്ങളെല്ലാം വീട്ടിലുണ്ടായിരുന്നു. ഇവർ ചെന്നു നോക്കുമ്പോഴാണു കാറിനു സമീപം യുവാവ് വീണു കിടക്കുന്നത് കണ്ടത്. പോലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റും. പോസ്റ്റ്​മോർട്ടത്തിനു ശേഷം സംസ്കരിക്കും.

 

ഭാര്യ: ആരതി. മകൻ: ശങ്കർ കൃഷ്ണൻ (വണ്ടൂർ ഓട്ടൺ ഇംഗ്ലീഷ് സ്കൂൾ യുകെജി വിദ്യാർഥി). മാതാവ്: ഷീല. സഹോദരങ്ങൾ: സൗമ്യ, സവിത. ബാലസാഹിത്യകാരൻ ഹരീഷ് ആർ. നമ്പൂതിരിപ്പാട് സഹോദരി ഭർത്താവാണ്.

  • Related Posts

    വാൽപ്പാറയിൽ വാഹനാപകടം; 5 മലയാളികൾക്ക് ദാരുണാന്ത്യം

    Spread the love

    Spread the loveപാലക്കാട്∙ പൊള്ളാച്ചി വാൽപ്പാറയിൽ മിനിവാൻ അപകടത്തിൽപ്പെട്ടു. 5 മലയാളികൾ മരിച്ചു. 12 പേരോളം വാഹനത്തിലുണ്ടായിരുന്നു. തൃശൂർ ഭാഗത്തുനിന്നു വന്ന മിനിവാൻ ആണ് അപകടത്തിൽപ്പെട്ടത്. പതിമൂന്നാം ഹെയർപിന്നിൽ വച്ചായിരുന്നു അപകടം. ഒരാളുടെ മൃതദേഹം ജനറൽ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്.

    കുംഭമേള പെൺകുട്ടിയെ നേരിൽ കാണാതെ മടങ്ങില്ലെന്ന് മധ്യപ്രദേശ് പൊലീസ്; ഹാജരാകില്ലെന്ന് വൈറൽ താരം

    Spread the love

    Spread the loveകൊച്ചി ∙ കുംഭമേളയിലെ വൈറൽ പെൺകുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട് പെൺകുട്ടിയേയും ഭർത്താവ് മുഹമ്മദ് ഫർമാനെയും നേരിൽ കാണണമെന്ന കർശന നിലപാടിൽ മധ്യപ്രദേശ് പൊലീസ്. കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയ മധ്യപ്രദേശ് പൊലീസ് കേസിൽ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തണമെന്ന തീരുമാനത്തിൽ‍ നഗരത്തിൽ…

    Leave a Reply

    Your email address will not be published. Required fields are marked *