വിജിൽ തിരോധാനക്കേസ്: ഷൂസിനു പിന്നാലെ അസ്ഥിയും പല്ലിന്റെ ഭാഗവും കണ്ടെത്തി

Spread the love

കോഴിക്കോട് ∙ കോഴിക്കോട് വിജിൽ തിരോധാനവുമായി ബന്ധപ്പെട്ട കേസിൽ നിർണായക കണ്ടെത്തൽ. സരോവരം തണ്ണീർത്തടത്തിൽ അന്വേഷണ സംഘം ചതുപ്പു നീക്കി നടത്തിയ തിരച്ചിലിൽ വിജിലിന്റേതെന്ന് കരുതുന്ന അസ്ഥിഭാഗങ്ങൾ കണ്ടെത്തി. തിരച്ചിലിന്റെ ഏഴാം ദിനത്തിലാണ് പല്ലുകളുടെയും വാരിയെല്ലിന്റേതെന്നു കരുതുന്ന അസ്ഥിയുടെയും ഭാഗങ്ങൾ കണ്ടെത്തിയത്. തിരച്ചിൽ സംഘത്തിനൊപ്പമുള്ള ഫൊറൻസിക് സംഘത്തിന് തുടർപരിശോധനകൾക്കായി അസ്ഥികളുടെ ഭാഗം കൈമാറി. ഇവ കണ്ടെത്തിയ ഭാഗത്ത് കൂടുതൽ തിരച്ചിൽ നടത്താനാണ് തീരുമാനം. കേസിൽ അറസ്റ്റിലായ പ്രതികൾ വാഴാത്തിരുത്തി കുളങ്ങരക്കണ്ടി മീത്തൽ കെ.കെ.നിഖിൽ, വേങ്ങേരി തടമ്പാട്ടുതാഴം ചെന്നിയാംപൊയിൽ ദീപേഷ് എന്നിവരുടെ സാന്നിധ്യത്തിലാണ് തിരച്ചിൽ നടത്തിയത്. ബുധനാഴ്ച നടത്തിയ തിരച്ചിലിൽ വിജിലിന്റെതെന്ന് കരുതപ്പെടുന്ന ഒരു ഷൂ കണ്ടത്തിയിരുന്നു. ചതുപ്പിൽ നിന്ന് കണ്ടെത്തിയ ഷൂ വിജിലിന്റെതാണെന്ന് പ്രതികളായ നിഖിൽ, ദീപേഷ് എന്നിവർ തിരിച്ചറിഞ്ഞിരുന്നു. വെള്ളിയാഴ്ച കണ്ടെത്തിയ അസ്ഥിഭാഗങ്ങൾ വിജിലിന്റേതെന്നു സ്ഥിരീകരിക്കാൻ ഡിഎൻഎ പരിശോധന ഉൾപ്പെടെ നടത്തുമെന്നാണ് വിവരം.

 

കഴിഞ്ഞ തിങ്കളാഴ്‌ചയാണ് രണ്ടാംഘട്ട തിരച്ചിലിനായി പ്രതികളെ കൊയിലാണ്ടി ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ നിന്ന് പൊലീസ് അഞ്ചു ദിവസത്തേക്കു കസ്റ്റഡിയിൽ വാങ്ങിയത്. ടൗൺ സബ് ഡിവിഷൻ അസിസ്റ്റന്റ് കമ്മീഷണർ അഷ്റഫിന്റെയും എലത്തൂർ ഇൻസ്പെക്ടർ കെ.ആർ.രഞ്ജിത്തിന്റെയും നേതൃത്വത്തിൽ തഹസിൽദാർ എ.എം.പ്രേംലാൽ, ഫൊറൻസിക് വിദഗ്ധർ, മറ്റു ഉദ്യോഗസ്ഥർ എന്നിവരാണ് തിരച്ചിലിൽ പങ്കെടുക്കുന്നത്. മൃതദേഹം കണ്ടെത്താൻ പൊലീസിന്റെ കഡാവർ നായ്ക്കളായ മായ, മർഫി എന്നിവയെയും പരിശോധനയ്ക്കായി സ്ഥലത്തെത്തിച്ചിരുന്നു.

 

അമിതമായ തോതിൽ ലഹരിമരുന്നു കുത്തിവച്ചതിനെ തുടർന്നു മരിച്ച വിജിലിനെ, സരോവരം തണ്ണീർതടത്തിലെ 30 മീറ്റർ നീളത്തിലുള്ള കുഴിയിലെ ചതുപ്പിൽ കെട്ടിത്താഴ്ത്തി എന്നാണ് അറസ്റ്റിലായ പ്രതികളുടെ മൊഴി. കഴിഞ്ഞമാസം 25നും 26നും സ്ഥലത്തു പൊലീസ് തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. കനത്തമഴ കാരണം പിന്നീടു തിരച്ചിൽ നിർത്തിവയ്ക്കുകയായിരുന്നു. 2019 മാർച്ച് 24നു വീട്ടിൽ നിന്നു ബൈക്കിൽ പോയ ശേഷം കാണാതായ ചുങ്കം വേലത്തിപ്പടിക്കൽ കെ.ടി. വിജിൽ (29) അമിതമായി ലഹരിമരുന്ന് ഉള്ളിൽചെന്നു മരിച്ചതായും തുടർന്ന് സുഹൃത്തുക്കൾ മൂന്നു പേർ ചേർന്നു തെളിവു നശിപ്പിക്കാൻ ചതുപ്പിൽ താഴ്ത്തിയെന്നുമാണ് കേസ്.

 

കേസിലെ രണ്ടാം പ്രതി പൂവാട്ടുപറമ്പ് സ്വദേശി രഞ്ജിത്ത് ഒളിവിലാണ്. നരഹത്യ, സംഘം ചേർന്നുള്ള കുറ്റകൃത്യം, തെളിവു നശിപ്പിക്കൽ, മൃതദേഹത്തോട് അനാദരവു കാണിക്കൽ എന്നീ കുറ്റങ്ങൾ ആരോപിച്ചാണു പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

  • Related Posts

    വാൽപ്പാറയിൽ വാഹനാപകടം; 5 മലയാളികൾക്ക് ദാരുണാന്ത്യം

    Spread the love

    Spread the loveപാലക്കാട്∙ പൊള്ളാച്ചി വാൽപ്പാറയിൽ മിനിവാൻ അപകടത്തിൽപ്പെട്ടു. 5 മലയാളികൾ മരിച്ചു. 12 പേരോളം വാഹനത്തിലുണ്ടായിരുന്നു. തൃശൂർ ഭാഗത്തുനിന്നു വന്ന മിനിവാൻ ആണ് അപകടത്തിൽപ്പെട്ടത്. പതിമൂന്നാം ഹെയർപിന്നിൽ വച്ചായിരുന്നു അപകടം. ഒരാളുടെ മൃതദേഹം ജനറൽ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്.

    കുംഭമേള പെൺകുട്ടിയെ നേരിൽ കാണാതെ മടങ്ങില്ലെന്ന് മധ്യപ്രദേശ് പൊലീസ്; ഹാജരാകില്ലെന്ന് വൈറൽ താരം

    Spread the love

    Spread the loveകൊച്ചി ∙ കുംഭമേളയിലെ വൈറൽ പെൺകുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട് പെൺകുട്ടിയേയും ഭർത്താവ് മുഹമ്മദ് ഫർമാനെയും നേരിൽ കാണണമെന്ന കർശന നിലപാടിൽ മധ്യപ്രദേശ് പൊലീസ്. കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയ മധ്യപ്രദേശ് പൊലീസ് കേസിൽ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തണമെന്ന തീരുമാനത്തിൽ‍ നഗരത്തിൽ…

    Leave a Reply

    Your email address will not be published. Required fields are marked *