ആശുപത്രിയില്‍ നിന്നുള്ള വീഡിയോ പങ്കുവെച്ച് നടന്‍ ബാലയുടെ മുന്‍ പങ്കാളി ഡോ. എലിസബത്ത് ഉദയന്‍. താന്‍ മരിച്ചാല്‍ അതിന് ഉത്തരവാദികള്‍ മുന്‍ ഭര്‍ത്താവും അയാളുടെ കുടുംബവുമായിരിക്കുമെന്ന് എലിസബത്ത് ഫെയ്സ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു. മൂക്കില്‍ ട്യൂബ് ഘടിപ്പിച്ച നിലയിലാണ് എലിസബത്തിനെ വിഡിയോയില്‍ കാണുന്നത്.
താന്‍ മരിച്ചു കഴിഞ്ഞാലും നീതി ലഭിക്കില്ലെന്നും ഇങ്ങനെ ഒരു വീഡിയോ പങ്കുവെച്ചാല്‍ ഇനി എന്താണ് സംഭവിക്കുക എന്ന് അറിയില്ലെന്നും വീഡിയോയില്‍ എലിസബത്ത് പറയുന്നു. ‘സ്ത്രീകള്‍ പരാതി നല്‍കിയാല്‍ നീതി ലഭിക്കും എന്ന് കേട്ടിട്ടുണ്ടെങ്കിലും എന്റെ കാര്യത്തില്‍ അത് നടന്നിട്ടില്ല. സോഷ്യല്‍ മീഡിയയിലൂടെ എല്ലാം പറയുകയും മുഖ്യമന്ത്രിയുടെ അടുത്തുവരെ പരാതി കൊടുക്കുകയും ചെയ്തു. കാശുള്ളവനും വലിയ നിലയിലുള്ള ആളുകള്‍ക്കുമാണ് നീതി ലഭിക്കുകയുള്ളൂ എന്ന് മനസിലായി’-വീഡിയോയില്‍ എലിസബത്ത് പറയുന്നു.
വിവാഹം നടന്നിട്ടില്ലെന്നാണ് അയാള്‍ പറയുന്നത്. പിന്നെ എന്തിനാണ് ഭാര്യയെന്ന് പറഞ്ഞ് അഭിമുഖങ്ങളിലും സ്റ്റേജ് ഷോകളിലും പങ്കെടുപ്പിച്ചതെന്ന് അറിയില്ല. എനിക്ക് പല കാര്യങ്ങളും സഹിക്കാന്‍ പറ്റുന്നുണ്ടായില്ല. തുടരെ പല ഭീഷണി വീഡിയോകളും കൗണ്ടര്‍ കേസുകളും. കല്യാണം നടന്നിട്ടില്ലെന്നാണ് പറയുന്നത്. ഫങ്ഷനൊന്നും നടന്നിട്ടില്ല. എല്ലാം ഇമാജിനേഷന്‍ എന്നാണ് അവര്‍ പറഞ്ഞത്. പിന്നെ എന്തിനാണ് ആള്‍ക്കാരുടെ മുന്നില്‍ വച്ച് ഭാര്യയാണെന്നും അഭിമുഖങ്ങളും സ്റ്റേജ് ഷോകളുമൊക്കെ നടത്തിയതെന്ന് എനിക്കറിയില്ല.
മുഖ്യമന്ത്രിക്കും കോടതിയിലും പരാതി നല്‍കി. എന്നിട്ടും എന്റെ നീതിയ്ക്ക് കാലതാമസം വരികയാണ്. അതെന്ത് കൊണ്ടാണെന്ന് എനിക്കറിയില്ല. ഒരു തവണ വീട്ടില്‍ വന്നു അന്വേഷിച്ചിരുന്നു. ഇപ്പോള്‍ അതിന്റെ അവസ്ഥ അറിയില്ല. കോടതിയില്‍ കേസ് നടക്കുന്നുണ്ട്. കുറേ തവണ പ്രതിയും വക്കീലും കോടതിയില്‍ വന്നില്ല. ഒടുവിലത്തെ തവണ വക്കീല്‍ കോടതിയില്‍ വന്നപ്പോള്‍ അയാള്‍ പണമില്ലാത്ത ആളാണെന്നാണ് കൗണ്ടര്‍ പെറ്റീഷന്‍ കൊടുത്തിരിക്കുന്നത്. 250 കോടിയുണ്ടെന്ന് പറയുന്ന ആളാണ്.ഞാന്‍ ഇപ്പോള്‍ ആശുപത്രിയിലാണ് കിടക്കുന്നത്. സംശയമുണ്ടെങ്കില്‍ എല്ലാം പരശോധിച്ച് നോക്കാം.






