മില്‍മ പാലിന്റെ വില കൂടും; പുതുക്കിയ നിരക്കുകള്‍ മേയ് 21 മുതല്‍

Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് മില്‍മ പാല്‍ വില വര്‍ധന ഉടന്‍ പ്രാബല്യത്തില്‍ വരും. ഈ മാസം 21 മുതല്‍ പുതുക്കിയ വില നിലവില്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കാനാണ് തീരുമാനം. വരും ദിവസങ്ങളില്‍ ചേരുന്ന മില്‍മ ഡയറക്ടര്‍ ബോര്‍ഡ് യോഗം ഈ വിലവര്‍ധനവിന് ഔദ്യോഗികമായി അംഗീകാരം നല്‍കും.

 

ഏറെ നാളത്തെ ചര്‍ച്ചകള്‍ക്കും പഠനങ്ങള്‍ക്കും ശേഷമാണ് മില്‍മ പാല്‍ വില വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്നത്. പുതുക്കിയ വര്‍ധനപ്രകാരമുള്ള തുകയുടെ 83.75 ശതമാനം വിഹിതവും (ലിറ്ററിന് 3.33 രൂപ വീതം) കര്‍ഷകരിലേക്ക് നേരിട്ടെത്തും. ബാക്കി തുകയില്‍ 6.25 ശതമാനം വീതം ക്ഷീര സഹകരണ സൊസൈറ്റികള്‍ക്കും ഡീലര്‍മാര്‍ക്കും നല്‍കും. 2.5 ശതമാനം മില്‍മയ്ക്കും 0.75 ശതമാനം കര്‍ഷക ക്ഷേമനിധിയിലേക്കും മാറ്റിവയ്ക്കും.അവശേഷിക്കുന്ന 0.5 ശതമാനം തുക പ്ലാസ്റ്റിക് മാലിന്യ നിര്‍മാര്‍ജന പ്രക്രിയകള്‍ക്കായി വിനിയോഗിക്കാനാണ് തീരുമാനം.

 

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് പാല്‍ വില വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച നടപടികളിലേക്ക് മില്‍മ കടന്നത്. ഇതിനായി നിയോഗിച്ച മൂന്നംഗ പഠന സമിതി സമര്‍പ്പിച്ച വിശദമായ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിലവിലെ ഈ വര്‍ധനവ്. പാലിന് വില കൂടുന്നതോടെ മില്‍മ വിപണിയിലെത്തിക്കുന്ന തൈര്, നെയ്യ്, പേഡ അടക്കമുള്ള മറ്റ് അനുബന്ധ ഉല്‍പ്പന്നങ്ങള്‍ക്കും ആനുപാതികമായി വില വര്‍ധിച്ചേക്കും.

  • Related Posts

    പ്രസവിച്ചയുടൻ നവജാത ശിശുവിനെ വലിച്ചെറിഞ്ഞ 19 കാരിക്കെതിരെ വധശ്രമത്തിന് കേസ്; കുട്ടി മെഡിക്കൽ കോളജിൽ ചികിത്സയിൽ

    Spread the love

    Spread the loveആലപ്പുഴ : പ്രസവിച്ചയുടൻ നവജാത ശിശുവിനെ പുറത്തേക്ക് വലിച്ചെറിഞ്ഞ സംഭവത്തിൽ അമ്മയ്ക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു. അവിവാഹിതയായ പെൺകുട്ടി മാനഹാനി ഭയന്ന് കുഞ്ഞിനെ കൊലപ്പെടുത്താൻ ശ്രമിച്ചു എന്നാണ് എഫ്ഐആറിൽ പറയുന്നത്. ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ വയറുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ…

    പിണറായി വിജയന്റെ വീടുകളില്‍ ഇഡി റെയ്ഡ്; പരിശോധന മാസപ്പടി കേസില്‍

    Spread the love

    Spread the loveതിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീട്ടില്‍ ഇഡി റെയ്ഡ്. ബേക്കറി ജംങ്ഷനിലുള്ള വാടക വീട്ടിലാണ് ഇഡി റെയ്ഡ് നടത്തുന്നത്. റെയ്ഡ് നടക്കുന്നത് സിഎംആര്‍എല്‍- എക്‌സാലോജിക്കുമായി ബന്ധപ്പെട്ട കേസിലാണ് ഇഡിയുടെ പരിശോധന. കണ്ണൂരിലെ വീട്,സിഎംആര്‍എല്‍ എംഡി…

    Leave a Reply

    Your email address will not be published. Required fields are marked *