യുവാക്കളെ കുത്തി പരുക്കേൽപ്പിച്ചു; കുപ്രസിദ്ധ മോഷ്ടാവും കൂട്ടാളിയും പിടിയിൽ

Spread the love

കൊച്ചി ∙ ആലുവയിലെ ബാറിനു സമീപം രണ്ടു പേരെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച ബംഗാൾ സ്വദേശികളായ കുപ്രസിദ്ധ മോഷ്ടാവ് ശ്യാമൾ റോയ് (37) കൂട്ടാളി സാബിർ ഹുസൈൻ (34) എന്നിവരെ ആലുവ പൊലീസ് പിടികൂടി. ഇടുക്കി സ്വദേശി അബ്ബാസ്, തമിഴ്നാട് സ്വദേശി ശക്തിവേൽ എന്നിവർക്കാണ് പരുക്കേറ്റത്. ഇക്കഴിഞ്ഞ 5ന് രാത്രിയാണ് സംഭവം. പ്രതികൾ മറ്റൊരാളുമായി തർക്കത്തിൽ ഏർപ്പെട്ടത് ചോദ്യം ചെയ്തതിനാണ് ഇവരെ കത്തി കൊണ്ട് മാരകമായി കുത്തി പരുക്കേൽപ്പിച്ചത്.

 

സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ട പ്രതികൾക്കായി റൂറൽ ജില്ലാ പൊലീസ് മേധാവി എസ്പി കെ.എസ്. സുദർശന്റെ നിർദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയായിരുന്നു. സാബിർ ഹുസൈനെ ആലുവ ഭാഗത്തുനിന്നും മുഖ്യപ്രതിയായ ശ്യാമൾ റോയിയെ പെരുമ്പാവൂർ ഭാഗത്തുനിന്നുമാണ് പിടികൂടിയത്.

 

ശ്യാമള്‍ റോയ് 2014 മുതൽ സംസ്ഥാനത്തുടനീളം 20 ഓളം മോഷണക്കേസുകളിലെ പ്രതിയാണ്. നിരവധി തവണ ജയിൽശിക്ഷ അനുഭവിച്ചിട്ടുള്ള പ്രതി ഒരു സ്ഥലത്തും സ്ഥിരമായി തങ്ങാറില്ല. വീടുകൾ കുത്തിത്തുറന്ന് മോഷ്ടിക്കുന്നതിന് ആവശ്യമായ ആയുധങ്ങളും കൈയുറയും ഇയാളുടെ പക്കൽ നിന്നും കണ്ടെടുത്തിട്ടുണ്ട്.

  • Related Posts

    അവയവദാനത്തിന് വ്യാജരേഖ ചമച്ച കേസ്; മുഖ്യപ്രതി നജീബ് പിടിയില്‍, അറസ്റ്റ് ചെയ്തത് ഗാസിയാബാദില്‍ നിന്ന്

    Spread the love

    Spread the loveകൊച്ചി: അവയവദാനത്തിന്റെ മറവില്‍ വ്യാജരേഖകള്‍ ചമച്ച് അവയവ കച്ചവടം നടത്തിയ കേസിലെ മുഖ്യപ്രതി നജീബ് പിടിയില്‍. ഒളിവിലായിരുന്ന കാസര്‍കോട് സ്വദേശി നജീബിനെ ഗാസിയാബാദില്‍ നിന്നാണ് എറണാകുളം റൂറല്‍ പൊലീസ് പിടികൂടിയത്. നജീബിനെ കൊച്ചിയിലെത്തിച്ച് വിശദമായി ചോദ്യം ചെയ്യും. അവയവദാന…

    പെൻഷൻ പ്രായം ഉയർത്തണം, നൈറ്റ് ലൈഫ് പ്രോത്സാഹിപ്പിക്കണം…; പുതിയ സർക്കാരിന് മുന്നിൽ നിർദേശങ്ങൾ പങ്കുവെച്ച് തിരൂർ സബ് കലക്ടർ

    Spread the love

    Spread the loveമലപ്പുറം: മലപ്പുറം ഉൾപ്പെടെയുള്ള വലിയ ജില്ലകൾ വിഭജിക്കണമെന്നും പെൻഷൻ പ്രായം ഉയർത്തണമെന്നും അടക്കം പുതിയ സർക്കാരിന് മുന്നിൽ നിരവധി നിർദേശങ്ങൾ പങ്കുവെച്ച് തിരൂർ സബ് കലക്ടർ ദിലീപ് കെ കൈനിക്കര. പുതിയ സർക്കാർ വരുമ്പോൾ പരിഗണിക്കുമെന്ന ആഗ്രഹത്തോടെയാണ് അദ്ദേഹം…

    Leave a Reply

    Your email address will not be published. Required fields are marked *