സ്ത്രീയും പുരുഷനും എട്ട് മിനിറ്റില്‍ വൈദ്യുതത്തൂണില്‍ കയറിയിറങ്ങണം; കെ എസ് ഇ ബി ഇലക്‌ട്രിസിറ്റി വര്‍ക്കർ യോഗ്യതയില്‍ മാറ്റം വരുത്തി

Spread the love

തിരുവനന്തപുരം: കെ.എസ്.ഇ.ബി.യിലെ ഇലക്‌ട്രിസിറ്റി വർക്കർ തസ്തികയിലേക്കുള്ള നിയമനങ്ങളില്‍ നിർണ്ണായകമായ യോഗ്യതാ മാറ്റങ്ങള്‍ പ്രഖ്യാപിച്ചു.

 

പുതിയ നിബന്ധന പ്രകാരം അപേക്ഷകർ ഒൻപത് മീറ്റർ ഉയരമുള്ള വൈദ്യുതത്തൂണില്‍ എട്ടു മിനിറ്റിനുള്ളില്‍ കയറിയിറങ്ങാനുള്ള കായിക വൈദഗ്ധ്യം തെളിയിക്കണം. സ്ത്രീകള്‍ക്കും പുരുഷന്മാർക്കും ഈ നിബന്ധന ഒരുപോലെ ബാധകമാണ്.

 

സ്ത്രീകള്‍ക്ക് കൂടി അപേക്ഷിക്കാവുന്ന രീതിയില്‍ കഴിഞ്ഞ വർഷം നവംബറില്‍ തസ്തിക പരിഷ്കരിച്ചിരുന്നു. എന്നാല്‍ വർക്കർമാരില്‍ നിന്നാണ് ലൈൻമാന്മാരെ നിയമിക്കേണ്ടത് എന്നതിനാല്‍, തൂണില്‍ കയറാനുള്ള പ്രായോഗികമായ അറിവ് നിർബന്ധമാക്കണമെന്ന് ബോർഡ് തീരുമാനിക്കുകയായിരുന്നു.

 

985 ഒഴിവുകള്‍ എത്രയും വേഗം പി.എസ്.സി.ക്ക് റിപ്പോർട്ട് ചെയ്യാനും കെ.എസ്.ഇ.ബി. ഡയറക്ടർ ബോർഡ് തീരുമാനിച്ചു.

 

കേന്ദ്ര ഇലക്‌ട്രിസിറ്റി അതോറിറ്റിയുടെ നിർദേശപ്രകാരം വിദ്യാഭ്യാസ യോഗ്യതയിലും മാറ്റം വരുത്തിയിട്ടുണ്ട്. എസ്.എസ്.എല്‍.സി വിജയത്തോടൊപ്പം ഇലക്‌ട്രീഷ്യൻ അല്ലെങ്കില്‍ വയർമാൻ ട്രേഡില്‍ രണ്ടു വർഷത്തെ ഐ.ടി.ഐ. സർട്ടിഫിക്കറ്റും ഇനി അപേക്ഷകർക്ക് നിർബന്ധമാണ്. ഏഴാം ക്ലാസ് വിദ്യാഭ്യാസവും സൈക്കിള്‍ സവാരിയും പുരുഷന്മാർക്ക് മാത്രമായുള്ള അപേക്ഷാ രീതിയും ഇതോടെ പൂർണ്ണമായും മാറി. നിയമനങ്ങളിലെ കാലതാമസം റെഗുലേറ്ററി കമ്മിഷന്റെ വിമർശനത്തിന് ഇടയാക്കിയ പശ്ചാത്തലത്തിലാണ് നടപടികള്‍ വേഗത്തിലാക്കുന്നത്.

  • Related Posts

    പ്രളയകാലത്തെ കൂട്ടായ്മയിൽ നിന്നും സൌജന്യ ഡയാലിസിസ് കേന്ദ്രത്തിലേക്ക്; വയനാടിന് മാതൃകയായി മീനങ്ങാടി ചാരിറ്റബിൾ ട്രസ്റ്റ്

    Spread the love

    Spread the loveകൽപ്പറ്റ: വയനാട് ജില്ലയിലെ സാധാരണക്കാരായ വൃക്കരോഗികൾക്ക് വലിയ ആശ്വാസമേകിക്കൊണ്ട് പൂർണ്ണമായും സൌജന്യമായി പ്രവർത്തിക്കുന്ന ആദ്യത്തെ ജനകീയ ഡയാലിസിസ് കേന്ദ്രം മീനങ്ങാടിയിൽ ഒരുങ്ങുന്നു. 2018-ലെ മഹാപ്രളയകാലത്ത് ദുരിതബാധിതർക്ക് ഭക്ഷണക്കിറ്റുകൾ എത്തിക്കുന്നതിനായി ഒത്തുചേർന്ന ഒരു കൂട്ടം തദ്ദേശവാസികളുടെ കൂട്ടായ്മയാണ് ഇന്ന് ‘മീനങ്ങാടി…

    തലേദിവസം വീട്ടിലെത്തി ഒളിച്ചിരുന്നു, ആണ്‍വേഷം കെട്ടി 10 പവന്‍ പിടിച്ചുപറിച്ചു, കിടപ്പുരോഗിയുടെ സ്വര്‍ണം കവര്‍ന്നത് ഹോം നഴ്‌സും സുഹൃത്തും

    Spread the love

    Spread the loveകൊച്ചി: എറണാകുളം മൂവാറ്റുപുഴയില്‍ കിടപ്പുരോഗിയായ വീട്ടമ്മയുടെ ആഭരണം കവര്‍ന്ന കേസില്‍ വീട്ടുജോലിക്കാരിയും കൂട്ടുകാരിയും അറസ്റ്റില്‍. തമിഴ്നാട് മധുര സിന്ധുപ്പാട്ടിയില്‍ സെംപാട്ടി സ്വദേശി സുധ ശങ്കര്‍ (38), ദിണ്ടിക്കല്‍ മലയഗൗഡന്‍പാട്ടി പൊട്ടിക്കളം ലക്ഷ്മി (46) എന്നിവരാണ് പിടിയിലായത്. ഇവര്‍ മോഷ്ടിച്ച്…

    Leave a Reply

    Your email address will not be published. Required fields are marked *