മെഡിക്കൽ കോളേജ് മുൻ സൂപ്രണ്ടിനെതിരെ പീഡന പരാതി; യുവതി ഭീഷണിപ്പെടുത്തി പണം കൈപ്പറ്റിയതായി സൂപ്രണ്ട്

Spread the love

തിരുവനന്തപുരം: മെഡിക്കൽ കോളേജ് മുൻ സൂപ്രണ്ട് സുനിൽകുമാറിനെതിരെ പീഡന പരാതി. 2023-ൽ തിരുവനന്തപുരം സ്വദേശിനിയായ യുവതിയെ ഹോട്ടലിൽ കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളേജ് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

 

മുൻ സൂപ്രണ്ടും മെഡിക്കൽ കോളേജ് ന്യൂറോ വിഭാഗം മേധാവിയുമായ സുനിൽകുമാറിനെതിരെയാണ് പരാതി. വിദേശത്ത് ജോലിയുള്ള യുവതിയെ തിരുവനന്തപുരത്തെ മെഡിക്കൽ കോളേജിലും കോവളത്തും കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് യുവതിയുടെ ആരോപണം.

 

നിലവിൽ ലീവിലുള്ള ഡോ. സുനിൽകുമാറിനെ മെഡിക്കൽ കോളേജ് പോലീസ് ചോദ്യം ചെയ്തുവരികയാണ്. അതേസമയം, ഇക്കാര്യം പറഞ്ഞ് കേസ് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി സുനിൽകുമാറിന്റെ കൈയിൽനിന്നും യുവതി പലപ്പോഴായി ലക്ഷങ്ങൾ കൈപ്പറ്റിയതായി ഇയാൾ ആരോപിക്കുന്നു.

  • Related Posts

    പ്രസവിച്ചയുടൻ നവജാത ശിശുവിനെ വലിച്ചെറിഞ്ഞ 19 കാരിക്കെതിരെ വധശ്രമത്തിന് കേസ്; കുട്ടി മെഡിക്കൽ കോളജിൽ ചികിത്സയിൽ

    Spread the love

    Spread the loveആലപ്പുഴ : പ്രസവിച്ചയുടൻ നവജാത ശിശുവിനെ പുറത്തേക്ക് വലിച്ചെറിഞ്ഞ സംഭവത്തിൽ അമ്മയ്ക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു. അവിവാഹിതയായ പെൺകുട്ടി മാനഹാനി ഭയന്ന് കുഞ്ഞിനെ കൊലപ്പെടുത്താൻ ശ്രമിച്ചു എന്നാണ് എഫ്ഐആറിൽ പറയുന്നത്. ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ വയറുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ…

    പിണറായി വിജയന്റെ വീടുകളില്‍ ഇഡി റെയ്ഡ്; പരിശോധന മാസപ്പടി കേസില്‍

    Spread the love

    Spread the loveതിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീട്ടില്‍ ഇഡി റെയ്ഡ്. ബേക്കറി ജംങ്ഷനിലുള്ള വാടക വീട്ടിലാണ് ഇഡി റെയ്ഡ് നടത്തുന്നത്. റെയ്ഡ് നടക്കുന്നത് സിഎംആര്‍എല്‍- എക്‌സാലോജിക്കുമായി ബന്ധപ്പെട്ട കേസിലാണ് ഇഡിയുടെ പരിശോധന. കണ്ണൂരിലെ വീട്,സിഎംആര്‍എല്‍ എംഡി…

    Leave a Reply

    Your email address will not be published. Required fields are marked *