പെന്‍ഷൻ പ്രായം കൂട്ടി, പ്രവൃത്തിദിനം കുറച്ച്…; ജീവനക്കാരെ സന്തോഷിപ്പിക്കാൻ സർക്കാരിന്റെ വഴികൾ

Spread the love

തിരുവനന്തപുരം ∙ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ജീവനക്കാരെ സന്തോഷിപ്പിക്കാനായി 2 നിർണായക തീരുമാനങ്ങൾ എടുക്കുന്നതിനുള്ള ആലോചനയുമായി സർക്കാർ. പെൻഷൻ പ്രായം 56ൽ നിന്ന് 60 ആക്കുക, ആഴ്ചയിലെ പ്രവൃത്തി ദിവസങ്ങൾ ആറിൽ നിന്ന് അഞ്ചാക്കി കുറയ്ക്കുക എന്നീ തീരുമാനങ്ങളാണ് സർക്കാരിന്റെ പരിഗണനയിലുള്ളത്. മുഖ്യമന്ത്രിയുടെ ഓഫിസ് നേരിട്ടാണ് നീക്കങ്ങൾ നടത്തുന്നത്. നയപരമായ തീരുമാനങ്ങളായതിനാൽ എൽഡിഎഫിലും സിപിഎമ്മിലും ചർച്ച വേണ്ടിവരും. മറ്റെല്ലാ വിഷയങ്ങളിലും ഭീമമായ അധികച്ചെലവുണ്ടാകുമെന്ന് അറിഞ്ഞുകൊണ്ടു തന്നെ സർക്കാർ അതിവേഗം തീരുമാനമെടുത്തെങ്കിലും ഇൗ 2 വിഷയങ്ങളും ജനങ്ങളുടെ എതിർപ്പ് തിരഞ്ഞെടുപ്പിൽ വിളിച്ചുവരുത്തുമോ എന്ന ആശങ്ക കാരണമാണ് ചർച്ച നീളുന്നത്.

 

അഞ്ചേകാൽ ലക്ഷത്തോളം സർക്കാർ ജീവനക്കാരിൽ രണ്ടേകാൽ ലക്ഷത്തോളം പേർ ഇപ്പോൾ പങ്കാളിത്ത പെൻഷൻ പദ്ധതിക്കു കീഴിലായതിനാൽ ഇവരുടെ പെൻഷൻ പ്രായം 60 വയസ്സാണ്. ബാക്കിയുള്ള 3 ലക്ഷത്തോളം പേരുടെ പെൻഷൻ പ്രായമാണ് 56ൽ നിന്ന് 60 ആക്കി ഉയർത്തേണ്ടത്. അതിനാൽ പെൻഷൻ പ്രായം വർധിപ്പിക്കുകയല്ല, മറിച്ച് ഏകീകരിക്കുകയാണെന്നാണ് സർക്കാർ വൃത്തങ്ങൾ ഉയർത്തുന്ന വാദം. എന്നാൽ, പെൻഷൻ പ്രായം ഉയർത്തിയാൽ ഇൗ വർഷവും അടുത്ത 3 വർഷങ്ങളിലും ജീവനക്കാർ വിരമിക്കില്ല. ഇത് സർക്കാർ ഖജനാവിന് ആശ്വാസമാകുമെങ്കിലും പിഎസ്‌സി റാങ്ക് പട്ടികയിൽ ജോലി കാത്തിരിക്കുന്ന പതിനായിരക്കണക്കിന് ഉദ്യോഗാർഥികൾക്കു തിരിച്ചടിയാകും.

 

പ്രവൃത്തിദിവസം അഞ്ചാക്കി കുറയ്ക്കുന്നതും സർക്കാർ സേവനങ്ങൾ തടസ്സപ്പെടാൻ ഇടയാക്കുമോ എന്ന ആശങ്ക സർക്കാരിനുണ്ട്. സർട്ടിഫിക്കറ്റ് വിതരണം അടക്കം പല സേവനങ്ങളും ഓൺലൈനിലൂടെ ലഭ്യമാണെങ്കിലും ഇതിനും ഉദ്യോഗസ്ഥ തല ഇട പെടൽ ആവശ്യമാണ്. എന്നാൽ ഇൗ വിഷയത്തിൽ എല്ലാ സർവീസ് സംഘടനകൾക്കും സർക്കാർ നീക്കത്തോട് യോജിപ്പാണ്.

  • Related Posts

    പ്രളയകാലത്തെ കൂട്ടായ്മയിൽ നിന്നും സൌജന്യ ഡയാലിസിസ് കേന്ദ്രത്തിലേക്ക്; വയനാടിന് മാതൃകയായി മീനങ്ങാടി ചാരിറ്റബിൾ ട്രസ്റ്റ്

    Spread the love

    Spread the loveകൽപ്പറ്റ: വയനാട് ജില്ലയിലെ സാധാരണക്കാരായ വൃക്കരോഗികൾക്ക് വലിയ ആശ്വാസമേകിക്കൊണ്ട് പൂർണ്ണമായും സൌജന്യമായി പ്രവർത്തിക്കുന്ന ആദ്യത്തെ ജനകീയ ഡയാലിസിസ് കേന്ദ്രം മീനങ്ങാടിയിൽ ഒരുങ്ങുന്നു. 2018-ലെ മഹാപ്രളയകാലത്ത് ദുരിതബാധിതർക്ക് ഭക്ഷണക്കിറ്റുകൾ എത്തിക്കുന്നതിനായി ഒത്തുചേർന്ന ഒരു കൂട്ടം തദ്ദേശവാസികളുടെ കൂട്ടായ്മയാണ് ഇന്ന് ‘മീനങ്ങാടി…

    തലേദിവസം വീട്ടിലെത്തി ഒളിച്ചിരുന്നു, ആണ്‍വേഷം കെട്ടി 10 പവന്‍ പിടിച്ചുപറിച്ചു, കിടപ്പുരോഗിയുടെ സ്വര്‍ണം കവര്‍ന്നത് ഹോം നഴ്‌സും സുഹൃത്തും

    Spread the love

    Spread the loveകൊച്ചി: എറണാകുളം മൂവാറ്റുപുഴയില്‍ കിടപ്പുരോഗിയായ വീട്ടമ്മയുടെ ആഭരണം കവര്‍ന്ന കേസില്‍ വീട്ടുജോലിക്കാരിയും കൂട്ടുകാരിയും അറസ്റ്റില്‍. തമിഴ്നാട് മധുര സിന്ധുപ്പാട്ടിയില്‍ സെംപാട്ടി സ്വദേശി സുധ ശങ്കര്‍ (38), ദിണ്ടിക്കല്‍ മലയഗൗഡന്‍പാട്ടി പൊട്ടിക്കളം ലക്ഷ്മി (46) എന്നിവരാണ് പിടിയിലായത്. ഇവര്‍ മോഷ്ടിച്ച്…

    Leave a Reply

    Your email address will not be published. Required fields are marked *