അബ്ദുൾ സലാമിന് സംസ്ഥാന പൊലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഹോണർ

Spread the love

2023 വർഷത്തെ സംസ്ഥാന പൊലീസ് മേധാവിയുടെ സൈബർ കുറ്റന്വേഷണ മികവിനുള്ള ബാഡ്ജ് ഓഫ് ഹോണർ വയനാട് സൈബർ പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ അബ്ദുൽ സലാം കെ എ അർഹനായി.

 

2023 ൽ കൽപ്പറ്റ സ്വദേശിയെ സൈബർ തട്ടിപ്പിന് ഇരയാക്കി 18 ലക്ഷം രൂപ തട്ടിയെടുത്ത നൈജീരിയക്കാരനെ ബാംഗ്ലൂരിൽ നിന്നും അറസ്റ്റ് ചെയ്ത കേസിലാണ് അവാർഡ് ലഭിച്ചത്. 2021 മുതൽ വയനാട് സൈബർ പൊലീസ് സ്റ്റേഷനിൽ ജോലി ചെയുന്ന അബ്ദുൽ സലാം വിവിധ സംസ്ഥാനങ്ങളിൽ നിന്നും നിരവധി സൈബർ കുറ്റവാളികളെ പിടികൂടിയ സൈബർ പൊലീസ് സംഘത്തിൽ പങ്കെടുത്തിട്ടുണ്ട്.

വയനാട് വെണ്ണിയോട് സ്വദേശിയായായ ഇദ്ദേഹത്തിന് 2019 ൽ മേപ്പാടിയിൽ നിന്നും കാണാതായ കുട്ടികളെ കണ്ടെത്തിയ കേസുകളിൽ സംസ്ഥാന പൊലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഹോണർ ലഭിച്ചിട്ടുണ്ട്.

  • Related Posts

    ഇടിച്ചിട്ടത് 15 വാഹനങ്ങൾ; പെൺസുഹൃത്ത് സ്റ്റിയറിങ് തിരിച്ചതെന്ന് യുവാവ്, ലഹരിയിലെന്ന് നാട്ടുകാർ

    Spread the love

    Spread the loveയുവാവ് ഓടിച്ച കാർ നിയന്ത്രണം വിട്ടതിനെ തുടർന്ന് റോഡരികിൽ പാർക്ക് ചെയ്തിരുന്ന 15 ഇരുചക്ര വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ചു. വെള്ളിയാഴ്ച രാത്രി 11.30-ഓടെ കുണ്ടന്നൂർ ജങ്ഷനിലുള്ള ആലിഫ് കഫേ തട്ടുകടയ്ക്കു മുന്നിലായിരുന്നു സംഭവം. തൃപ്പൂണിത്തുറയിൽ താമസിക്കുന്ന അഞ്ചൽ സ്വദേശിയായ മഹേഷാ…

    അതുല്യയുടെ മരണം: ഭര്‍ത്താവ് സതീഷ് വിമാനത്താവളത്തില്‍ പിടിയില്‍

    Spread the love

    Spread the loveഷാര്‍ജയില്‍ മരിച്ച കൊല്ലം തെക്കുംഭാഗം സ്വദേശി അതുല്യയുടെ ഭര്‍ത്താവ് അറസ്റ്റില്‍. ശാസ്താംകോട്ട സ്വദേശി സതീഷാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍വച്ച് അറസ്റ്റിലായത്. അതുല്യയുടെ ഭർത്താവ് ശാസ്താംകോട്ട മനക്കര സജി നിവാസിൽ സതീഷ് ശങ്കറിന്റെ പേരിൽ പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കിയിരുന്നു.…

    Leave a Reply

    Your email address will not be published. Required fields are marked *