ദലിത് യുവതിക്കെതിരായ വ്യാജ മോഷണക്കേസ്: എതിർ കക്ഷികൾക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താൻ ഉത്തരവ്

Spread the love

തിരുവനന്തപുരം∙ ദലിത് യുവതി ബിന്ദുവിനെ വ്യാജ മോഷണക്കേസില്‍ കുടുക്കി പൊലീസ് മാനസികമായി പീഡിപ്പിച്ച കേസില്‍ പരാതിക്കാരിയായ ഓമന ഡാനിയല്‍ ഉള്‍പ്പെടെ എതിര്‍ കക്ഷികള്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ എസ്‌സി, എസ്‌ടി കമ്മിഷന്‍ ഉത്തരവ്.

 

ബിന്ദു സ്വര്‍ണ മാല മോഷ്ടിച്ചെന്ന് പരാതി നല്‍കിയത് ഓമനയാണ്. പിന്നീട് ഓമനയുടെ വീട്ടില്‍ നിന്നു തന്നെ മാല കണ്ടെത്തിയിരുന്നു. തെളിയിക്കപ്പെടാത്ത കേസിന്റെ മറവില്‍ പാവപ്പെട്ട പട്ടികജാതി സ്ത്രീയെ നിയമവിരുദ്ധമായി 20 മണിക്കൂറോളം പൊലീസ് കസ്റ്റഡിയില്‍ വച്ചുവെന്ന് അസിസ്റ്റന്റ് കമ്മിഷണറുടെ റിപ്പോര്‍ട്ടില്‍നിന്നു വ്യക്തമാകുന്നുണ്ടെന്ന് കമ്മിഷന്‍ ഉത്തരവില്‍ പറയുന്നു. ബിന്ദുവിന് അനുഭവിക്കേണ്ടിവന്ന മാനസിക പീഡനത്തിനും മാനഹാനിക്കും ശാരീരിക അവശതയ്ക്കും നിയമപരമായി പരിഹാരം കണ്ടെത്താന്‍ പേരൂര്‍ക്കട പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കാവുന്നതാണെന്ന് കമ്മിഷന്‍ ചൂണ്ടിക്കാട്ടി. പരാതി ലഭിച്ചാല്‍ പേരൂര്‍ക്കട പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷിച്ച് തുടര്‍നടപടി സ്വീകരിക്കണമെന്നും കമ്മിഷന്‍ പേരൂര്‍ക്കട എസ്എച്ച്ഒയ്ക്കു നിര്‍ദേശം നല്‍കി.

 

വീട്ടുജോലിക്കാരിയായ പനവൂര്‍ പനയമുട്ടം സ്വദേശിനി ആര്‍.ബിന്ദുവിനെതിരെ മോഷണം ആരോപിച്ച് വീട്ടുടമ അമ്പലമുക്ക് സ്വദേശി ഓമന ഡാനിയലാണ് പരാതി നല്‍കിയത്. മാല നഷ്ടപ്പെട്ടത് ഏപ്രില്‍ 18നാണെങ്കിലും പരാതി നല്‍കിയത് 23നായിരുന്നു. വീട്ടില്‍ അറിയിക്കാതെ ഒരു രാത്രി മുഴുവന്‍ പൊലീസ് സ്റ്റേഷനില്‍ ഇരുത്തി ബിന്ദുവിനെ ക്രൂരമായി ചോദ്യം ചെയ്യുകയും പിറ്റേന്ന് ഉച്ചയ്ക്ക് 12 മണി വരെ അനധികൃതമായി കസ്റ്റഡിയില്‍ വയ്ക്കുകയും ചെയ്തിരുന്നു.

  • Related Posts

    17കാരി പ്രസവിച്ചു; 34കാരനായ ഭർത്താവിനെതിരെ പോക്സോ കേസ്

    Spread the love

    Spread the loveകണ്ണൂർ: 17കാരി പ്രസവിച്ച സംഭവത്തിൽ ഭർത്താവ് പോക്സോ കേസിൽ അറസ്റ്റിൽ. പപ്പിനിശ്ശേരിയിലാണ് സംഭവം. തമിഴ്നാട് സേലം സ്വദേശിയായ 34കാരനെ സംഭവത്തിൽ വളപട്ടണം പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ബന്ധുക്കളുടെ സാന്നിധ്യത്തിൽ ആചാരപ്രകാരം സേലത്തു വച്ച് വിവാഹിതരായെന്നാണ് ഇവർ…

    മെട്രോ വോക് വേയില്‍ നിന്ന് ചാടി യുവാവിന്റെ ആത്മഹത്യാശ്രമം; മലപ്പുറം സ്വദേശി ഗുരുതരാവസ്ഥയില്‍

    Spread the love

    Spread the loveകൊച്ചി : കൊച്ചി മെട്രോയുടെ എമര്‍ജന്‍സി വോക്ക് വേയില്‍ നിന്ന് ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം. തൃപ്പൂണിത്തുറ വടക്കേക്കോട്ടയ്ക്കും എസ്എന്‍ ജങ്ഷനുമിടയിലെ ട്രാക്കിന് മുകളിലെ വാക് വേയില്‍ നിന്നാണ് യുവാവ് റോഡിലേക്ക് എടുത്തു ചാടിയത്. മലപ്പുറം തിരുരങ്ങാടി സ്വദേശി…

    Leave a Reply

    Your email address will not be published. Required fields are marked *