വയനാട് സ്വദേശി സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു

Spread the love

ജിദ്ദ : അവധി കഴിഞ്ഞ് നാട്ടില്‍നിന്ന് ഞായറാഴ്ച സൗദിയിലെത്തിയ മധ്യവയസ്കൻ മരിച്ചു. വയനാട് സുല്‍ത്താൻ ബത്തേരി സ്വദേശി ചെമ്പൻ അഷ്റഫ് ( 52 ) ആണ് ജിദ്ദയില്‍ കാർ അപകടത്തില്‍ മരിച്ചത്. സുഹൃത്തിനെ ജിദ്ദ വിമാനത്താവളത്തില്‍ യാത്രയാക്കി തിരിച്ചുവരുമ്ബോള്‍ ഓടിച്ചിരുന്ന കാർ ട്രക്കിന് പിന്നില്‍ ഇടിച്ചായിരുന്നു അപകടം. ജിദ്ദയിലെ സുലൈമാനിയയില്‍ ബുധനാഴ്ച പുലർച്ചെയാണ് സംഭവം. മൃതദേഹം ഷാർക് ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

 

 

 

മക്ക റീജിയൻ ഐ.സി.എഫ്. ഇക്കണോമിക് സെക്രട്ടറിയായിരുന്നു.ഭാര്യ: വൈത്തിരി സ്വദേശി ഷാനിബ, മക്കള്‍: മുഹമ്മദ് ആദില്‍, അദ്നാൻ മുഹിയുദ്ധീൻ, ഫാത്തിമ.

 

 

 

ഐസിഎഫ് ജിദ്ദ, മക്ക വെല്‍ഫെയർ ടീമുകളുടെ നേതൃത്വത്തില്‍ നിയമ നടപടിക്രമങ്ങള്‍ പൂർത്തീകരിച്ചുവരുന്നു.

  • Related Posts

    കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ

    Spread the love

    Spread the loveകൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ.പയ്യമ്പള്ളി വില്ലേജ് ഓഫീസർ കെ ടി ജോസിനെയാണ് വള്ളിയൂർക്കാവിൽ വെച്ച് ഡിവൈഎസ്‌പി ഷാജി വർഗീസിന്റെ നേതൃത്വത്തിൽ പിടികൂടിയത്.

    വയൽ നികത്തലിൽ നടപടിയെടുത്ത വില്ലേജ് ഓഫീസർക്ക് സ്ഥലം മാറ്റം;പിന്നാലെ ഭീഷണി,ഫോൺ സംഭാഷണം പുറത്ത്

    Spread the love

    Spread the loveമാനന്തവാടി : വയനാട് മാനന്തവാടിയിൽ വയൽ നികത്തലിൽ നടപടിയെടുത്ത വില്ലജ് ഓഫീസറെ തൊണ്ടർനാട് വില്ലേജ് ഓഫീസിലേക്ക് സ്ഥലം മാറ്റി. പിന്നാലെ  മാഫിയയുടെ  ഭീഷണി സംഭാഷണവും പുറത്ത് വന്നു. തന്നെ ഭീഷണിപ്പെടുത്തിയ വയൽ നികത്തൽ മാഫിയാ സംഘത്തിന് എതിരെ നടപടി…

    Leave a Reply

    Your email address will not be published. Required fields are marked *