ഓട്ടോ പിന്നോട്ട് ഉരുണ്ടു; പിടിച്ചു നിർത്താൻ ശ്രമിക്കുന്നതിടെ തലയിടിച്ച് വീണ് ഡ്രൈവർ മരിച്ചു

Spread the love

കണ്ണൂർ ∙ മുണ്ടേരിയിൽ പിന്നോട്ടു ഉരുണ്ടു നീങ്ങിയ ഓട്ടോറിക്ഷ പിടിച്ചു നിർത്താൻ ശ്രമിക്കുന്നതിടെ കാലിടറി തലയിടിച്ച് വീണ് ഡ്രൈവർ മരിച്ചു. വലിയന്നൂർ റോഡിൽ മുണ്ടേരി ചിറക്ക് സമീപം താമസിക്കുന്ന പണ്ടാരവളപ്പിൽ എ.പി.സുലൈമാൻ (62) ആണ് മരിച്ചത്. ഏച്ചൂർ വട്ടപ്പൊയിൽ സ്വദേശിയാണ്.

 

വ്യാഴാഴ്ച വൈകിട്ട് മുണ്ടേരി ചിറയ്ക്കു സമീപത്തെ വീടിനു മുന്നിലായിരുന്നു അപകടം. ഓട്ടോ നിർത്തി ഗെയ്റ്റ് തുറക്കുന്നതിനായി പുറത്തിറങ്ങിയതായിരുന്നു. ഈ സമയം ഓട്ടോ പിന്നോട്ട് ഉരുണ്ടു നീങ്ങി. ഓടിയെത്തി പിടിച്ച് നിർത്താൻ ശ്രമിക്കവെ കാലിടറി തലയിടിച്ച് വീഴുകയായിരുന്നു. ചാലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും വെള്ളിയാഴ്ച പുലർച്ചയോടെ മരണം സംഭവിച്ചു. ഭാര്യ: ആയിഷ.

  • Related Posts

    ഒളിവു ജീവിതം ആഡംബര വില്ലയിൽ‌, സൗകര്യമൊരുക്കിയത് അഭിഭാഷക; യാത്രയ്ക്ക് വഴിയൊരുക്കുന്നത് റിയൽ എസ്റ്റേറ്റ് വ്യവസായികൾ

    Spread the love

    Spread the loveബെംഗളൂരു ∙ രാഹുൽ‌ മാങ്കൂട്ടത്തിൽ‌ ഒളിവിൽ കഴിയുന്നത് ആ‍ഡംബര സൗകര്യത്തോടെയാണെന്ന് റിപ്പോർട്ട്. ബെംഗളൂരു നഗരത്തിലെ അത്യാഡംബര വില്ലയിലാണ് രാഹുൽ രണ്ടു ദിവസം ഒളിവിൽ‌ കഴിഞ്ഞതെന്നാണ് വിവരം. രാഷ്ട്രീയ ബന്ധമുള്ള അഭിഭാഷകയാണ് ഇതിനുള്ള സഹായം ഒരുക്കി നൽകിയതെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ.…

    കുട്ടിയെ കരയിച്ചു, പക്ഷിക്കടത്തുകാർ വലയിൽ; പിടികൂടിയത് ലക്ഷങ്ങൾ വില മതിക്കുന്ന വിദേശ പക്ഷികളെ

    Spread the love

    Spread the loveനെടുമ്പാശേരി∙ ഇന്നലെ പക്ഷിക്കടത്തിന‌ു മലപ്പുറം സ്വദേശികളായ ദമ്പതികൾ പിടിയിലാകാൻ കാരണം കുട്ടിയുടെ അസമയത്തെ കരച്ചിൽ. ഇത്തരത്തിൽ കള്ളക്കടത്തു നടത്തുന്ന പലരും കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധ തിരിക്കാനും അനുകമ്പ നേടാനും പുറത്തേക്ക് കടക്കുന്ന സമയത്ത് കുട്ടിയെ ഉപദ്രവിച്ച് കരയിപ്പിക്കാറുണ്ടെന്ന മുൻ…

    Leave a Reply

    Your email address will not be published. Required fields are marked *