താമരശ്ശേരി ചുരത്തിൽ നാളെ ഗതാഗത നിയന്ത്രണം

Spread the love

 

കൽപ്പറ്റ: താമരശ്ശേരി ചുരത്തിൽ നടക്കുന്ന മരംമുറി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് 05.12.2025 വെള്ളിയാഴ്ച ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതാണ്. പൊതുഗതാഗതം ഒഴികെ കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന മറ്റെല്ലാ വാഹനങ്ങളും കുറ്റ്യാടി ചുരം വഴി പോകേണ്ടതാണ്. ബത്തേരി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ പനമരം – നാലാം മൈൽ – കൊറോം വഴിയും, മീനങ്ങാടി ഭാഗത്ത് നിന്ന് വരുന്നവർ പച്ചിലക്കാട് – പനമരം – നാലാം മൈൽ വഴിയും, കൽപ്പറ്റ ഭാഗത്തു നിന്നുള്ളവർ പനമരം – നാലാം മൈൽ വഴിയും, വൈത്തിരി ഭാഗത്ത് നിന്ന് വരുന്നവർ പടിഞ്ഞാറത്തറ – വെള്ളമുണ്ട വഴിയും പോകേണ്ടതാണ്. കൂടാതെ വടുവൻചാൽ ഭാഗത്തു നിന്നും പോകുന്നവർ നാടുകാണി ചുരം വഴിയും യാത്ര തുടരുവാൻ ശ്രദ്ധിക്കുക. പോലീസ് നടപ്പാക്കുന്ന ഈ ഗതാഗത നിയന്ത്രണ നടപടികളോട് എല്ലാവരും സഹകരിക്കണമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

  • Related Posts

    ‘ആധാര്‍ ഉപയോഗിച്ച്‌ വോട്ട് ചെയ്യാനാകില്ല, നുഴഞ്ഞുകയറ്റക്കാര്‍ക്കും ആധാറുണ്ട്’; സുപ്രീം കോടതി.

    Spread the love

    Spread the loveന്യൂഡല്‍ഹി: ആധാർ കാർഡ് പൗരത്വം തെളിയിക്കുന്നതിനുള്ള രേഖയല്ലെന്നും അതുപയോഗിച്ച്‌ വോട്ട് ചെയ്യാൻ സാധിക്കില്ലെന്നും ആവർത്തിച്ച്‌ സുപ്രീം കോടതി.   രാജ്യത്തേക്ക് നുഴഞ്ഞുകയറിയവരുടെ കൈവശവും ആധാർ കാർഡുകളുണ്ടെന്ന് ആശങ്കപ്പെട്ട കോടതി പൗരനല്ലാത്തവർക്ക് എങ്ങനെ വോട്ടവകാശം നല്‍കാനാകുമെന്ന് ചോദിച്ചു. സാമൂഹിക ക്ഷേമ…

    നാലാമതും പെൺകുഞ്ഞ് ജനിച്ചു; നവജാതശിശുവിനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ അമ്മ അറസ്റ്റിൽ

    Spread the love

    Spread the loveബെംഗളൂരു ∙ നാലാമതും പെൺകുഞ്ഞ് ജനിച്ചതോടെ കുട്ടിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ അമ്മ അറസ്റ്റിൽ. ബെളഗാവി രാംദുർഗ് മുഡകാവി ഗ്രാമത്തിലെ പ്രൈമറി ഹെൽത്ത് സെന്ററിലാണ് അശ്വിനി ഹനുമന്ത ഹാലകട്ടി എന്ന യുവതി പെൺകുഞ്ഞിനെ പ്രസവിച്ചത്. ആദ്യ 3 പ്രസവത്തിൽ…

    Leave a Reply

    Your email address will not be published. Required fields are marked *