ഡൽഹി സ്ഫോടനം ഭീകരാക്രമണം, ഡോ. ഉമർ ചാവേർ ബോംബ്; സ്ഥിരീകരിച്ച് എൻഐഎ

Spread the love

ന്യൂഡൽഹി ∙ ചെങ്കോട്ടയ്ക്കു മുന്നിൽ നടന്നത് ചാവേർ ബോംബ് ആക്രമണമെന്ന് സ്ഥിരീകരിച്ച് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). ഫരീദാബാദ് അൽ ഫലാഹ് സർവകലാശാലയിലെ അസിസ്റ്റന്റ് പ്രഫസറും പുൽവാമ സ്വദേശിയുമായ ഡോ.ഉമർ നബിയാണ് സ്ഫോടന സമയത്ത് കാറോടിച്ചിരുന്നതെന്നും എൻഐഎ ഫൊറൻസിക് പരിശോധനയിലൂടെ ഉറപ്പിച്ചു.

 

ഇന്നലെ ഏജൻസി പുറത്തിറക്കിയ വാർത്തക്കുറിപ്പിൽ ‘ഭീകരാക്രമണം’ എന്ന വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രിസഭ പാസാക്കിയ പ്രമേയത്തിൽ ‘ഭീകരപ്രവൃത്തി’ എന്നാണുണ്ടായിരുന്നത്. സ്ഫോടകവസ്തുക്കൾ കാറിൽ കൊണ്ടുപോകുന്നതിനിടയ്ക്ക് അബദ്ധത്തിൽ പൊട്ടിയതാകാമെന്ന അനുമാനങ്ങൾ തള്ളുന്നതാണ് എൻഐഎ നിലപാട്.

 

ഉമറിനൊപ്പം ഗൂഢാലോചനയിൽ പങ്കെടുത്ത കശ്മീർ സ്വദേശി അമീർ റാഷിദ് അലിയെ ഡൽഹിയിൽ നിന്ന് എൻഐഎ അറസ്റ്റ് ചെയ്തു. കേസിൽ എൻഐഎ നടത്തുന്ന ആദ്യ സുപ്രധാന അറസ്റ്റാണിത്. അമീറാണ് മറ്റൊരാൾക്കൊപ്പം ഒക്ടോബർ 29ന് ഫരീദാബാദിലെ ‘റോയൽ സോൺ’ എന്ന യൂസ്ഡ് കാർ ഷോറൂമിലെത്തി കാർ വാങ്ങിയത്. ഇയാളുടെ പേരിലേക്കാണ് കാർ റജിസ്റ്റർ ചെയ്തതും. അമീറിനൊപ്പമുണ്ടായിരുന്ന വ്യക്തി ഉമർ നബി തന്നെയാണെന്നാണു സൂചന. ഉമർ നബിയുടെ മറ്റൊരു വാഹനവും എൻഐഎ പിടിച്ചെടുത്തു.

  • Related Posts

    ഇന്ത്യൻ പൗരത്വം ഉണ്ടായിട്ടും നാടുകടത്തപ്പെട്ട ഗർഭിണിയെയും കുട്ടിയെയും തിരികെ എത്തിച്ചു; നടപടി സുപ്രീംകോടതി നിർദേശത്തിന് പിന്നാലെ

    Spread the love

    Spread the loveന്യൂഡൽഹി∙ ഇന്ത്യൻ പൗരത്വം ഉണ്ടായിരുന്നിട്ടും ബംഗ്ലാദേശിലേക്ക് നാടുകടത്തപ്പെട്ട ഗർഭിണിയെയും എട്ടു വയസുളള മകനെയും തിരികെ എത്തിച്ചു. സുപ്രീംകോടതി നിർദേശത്തിനു പിന്നാലെയാണ് ഇരുവരെയും ഇന്ത്യയിലേക്ക് എത്തിച്ചത്. ബുധനാഴ്ചയാണ് ഇരുവരെയും ബംഗ്ലാദേശിൽ നിന്ന് തിരികെ കൊണ്ടുവരാൻ സുപ്രീം കോടതി കേന്ദ്രസർക്കാരിനോട് നിർദ്ദേശിച്ചത്.…

    ഇന്നും വിമാന സർവീസുകൾ മുടങ്ങും

    Spread the love

    Spread the loveന്യൂഡൽഹി ∙ രാജ്യത്ത് ഇന്നും ആഭ്യന്തര – രാജ്യാന്തര വിമാന സർ‌വീസുകൾ താറുമാറാകും. സർവീസുകൾ മുടങ്ങുമെന്ന് ഇൻഡിഗോ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിൽ ഇന്നലെ രാത്രി വൈകിയും ഇന്നും പ്രതിഷേധം തുടരുകയാണ്. അടിയന്തര യാത്രകൾക്കായി എത്തുന്നവർക്ക് വരെ…

    Leave a Reply

    Your email address will not be published. Required fields are marked *