തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുഡിഎഫ് സ്ഥാനാർഥിയെ നായ കടിച്ചു. വോട്ട് തേടി വീട്ടിലെത്തിയപ്പോഴാണ് ബൈസൺവാലി പഞ്ചായത്തിലെ രണ്ടാം വാർഡ് യുഡിഎഫ് സ്ഥാനാർഥി ജാൻസി വിജുവിനെ നായ കടിച്ചത്. പതിവുപോലെ രാവിലെ പ്രചാരണത്തിന് ഇറങ്ങിയതായിരുന്നു ജാൻസി.
നായയെ വീട്ടിൽ കെട്ടിയിട്ടിരുന്നില്ല. വോട്ട് തേടിയെത്തിയവരെ കണ്ടതോടെ നായ ഇവർക്ക് അരികിലേക്ക് ഓടിയെത്തി. പ്രവർത്തകരും ജാൻസിയും ഓടിയെങ്കിലും നായയുടെ കടി ഏൽക്കുകയായിരുന്നു. അടിമാലി ആശുപത്രിയിലെത്തിയ ജാൻസി പ്രതിരോധ വാക്സിൻ കുത്തിവച്ചു. പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. വൈകിട്ടോടെ ജാൻസി പ്രചാരണ രംഗത്ത് സജീവമാകുമെന്നാണ് പ്രവർത്തകർ പറയുന്നത്.






