പിഴയുടെ പേരില്‍ ഓട്ടം നിര്‍ത്തി; അന്തര്‍സംസ്ഥാന സര്‍വീസിന് പ്രത്യേക പെര്‍മിറ്റ് ആവശ്യവുമായി ബസ്സുടമകള്‍

Spread the love

ചെന്നൈ: അന്തഃസംസ്ഥാന സര്‍വീസ് നടത്തുന്ന സ്വകാര്യബസുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പ്രത്യേക പെര്‍മിറ്റ് അനുവദിക്കണമെന്ന് തമിഴ്നാട് ഓംനി ബസ് ഓണേഴ്സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. ബസുകള്‍ പിടിച്ചെടുത്ത് കേരളം വന്‍തുക പിഴചുമത്തിയെന്നു ചൂണ്ടിക്കാണിച്ച് കേരളത്തിലേക്കുള്ള ബസ്സോട്ടം വെള്ളിയാഴ്ച രാത്രിമുതല്‍ നിര്‍ത്തിവെച്ച പശ്ചാത്തലത്തിലാണ് സംഘടന ഈയാവശ്യം ഉയര്‍ത്തിയത്.

 

ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് എടുത്താണ് സ്വകാര്യബസുകള്‍ ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്. ഓള്‍ ഇന്ത്യ പെര്‍മിറ്റ് എടുത്ത ബസുകള്‍ സംസ്ഥാനാതിര്‍ത്തി കടക്കുമ്പോള്‍ അതത് സംസ്ഥാനത്തെ നികുതിയും അടയ്ക്കണമെന്നാണ് ചട്ടം.

 

അതു ലംഘിച്ചതിന് കേരള ഗതാഗതവകുപ്പ് പിഴ ഈടാക്കിയതിനെത്തുടര്‍ന്നാണ് കേരളത്തിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തുന്നതായി തമിഴ്നാട് ഓംനി ബസ് ഓണേഴ്സ് അസോസിയേഷന്‍ പ്രഖ്യാപിച്ചത്. ഓരോ സംസ്ഥാനത്തിനും പ്രത്യേകം നികുതി അടയ്ക്കുന്നത് ഒഴിവാക്കുന്നതിന് ഓംനി ബസുകള്‍ക്ക് കേന്ദ്രം പ്രത്യേക പെര്‍മിറ്റ് അനുവദിക്കണമെന്ന് അസോസിയേഷന്‍ പ്രസിഡന്റ് എ. അന്‍പഴകന്‍ ആവശ്യപ്പെട്ടു.

 

പ്രശ്‌നപരിഹാരത്തിന് കേരള ഗതാഗത വകുപ്പുമായി ചര്‍ച്ച നടത്താന്‍ തമിഴ്നാട് സര്‍ക്കാര്‍ ഇടപെടണമെന്ന് അസോസിയേഷന്‍ അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍, തമിഴ്നാട് സര്‍ക്കാര്‍ ഇതുവരെ വിഷയത്തില്‍ ഇടപെട്ടിട്ടില്ല.

 

നികുതിയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന് കേരളം വ്യക്തമാക്കിയ സാഹചര്യത്തില്‍ സര്‍വീസ് പുനരാരംഭിക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നാണ് ബസുടമകള്‍ പറയുന്നത്. ശബരിമല തീര്‍ഥാടകരും വാരാന്ത്യ അവധിക്ക് നാട്ടില്‍ പോകാന്‍ ടിക്കറ്റെടുത്തവരും ഉള്‍പ്പെടെയുള്ള യാത്രക്കാരാണ് ബസ് സമരംകാരണം വലഞ്ഞത്.

  • Related Posts

    ഇന്ത്യൻ പൗരത്വം ഉണ്ടായിട്ടും നാടുകടത്തപ്പെട്ട ഗർഭിണിയെയും കുട്ടിയെയും തിരികെ എത്തിച്ചു; നടപടി സുപ്രീംകോടതി നിർദേശത്തിന് പിന്നാലെ

    Spread the love

    Spread the loveന്യൂഡൽഹി∙ ഇന്ത്യൻ പൗരത്വം ഉണ്ടായിരുന്നിട്ടും ബംഗ്ലാദേശിലേക്ക് നാടുകടത്തപ്പെട്ട ഗർഭിണിയെയും എട്ടു വയസുളള മകനെയും തിരികെ എത്തിച്ചു. സുപ്രീംകോടതി നിർദേശത്തിനു പിന്നാലെയാണ് ഇരുവരെയും ഇന്ത്യയിലേക്ക് എത്തിച്ചത്. ബുധനാഴ്ചയാണ് ഇരുവരെയും ബംഗ്ലാദേശിൽ നിന്ന് തിരികെ കൊണ്ടുവരാൻ സുപ്രീം കോടതി കേന്ദ്രസർക്കാരിനോട് നിർദ്ദേശിച്ചത്.…

    ഇന്നും വിമാന സർവീസുകൾ മുടങ്ങും

    Spread the love

    Spread the loveന്യൂഡൽഹി ∙ രാജ്യത്ത് ഇന്നും ആഭ്യന്തര – രാജ്യാന്തര വിമാന സർ‌വീസുകൾ താറുമാറാകും. സർവീസുകൾ മുടങ്ങുമെന്ന് ഇൻഡിഗോ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിൽ ഇന്നലെ രാത്രി വൈകിയും ഇന്നും പ്രതിഷേധം തുടരുകയാണ്. അടിയന്തര യാത്രകൾക്കായി എത്തുന്നവർക്ക് വരെ…

    Leave a Reply

    Your email address will not be published. Required fields are marked *