പങ്ചറായി കെഎസ്ആർടിസി; യാത്രക്കാർ പണംപിരിച്ച് ടയർ മാറ്റി

Spread the love

രാത്രി ടയർ പങ്ചറായി വഴിയിൽകിടന്ന ബസ് നന്നാക്കാൻ 2 മണിക്കൂർ വേണമെന്ന് കെഎസ്ആർടിസി. ഇതോടെ യാത്രക്കാർ പണംപിരിച്ച് ടയർ മാറ്റി അരമണിക്കൂറിനകം ബസ് യാത്ര തുടർന്നു. കോഴിക്കോട്ടുനിന്നു തിരുവനന്തപുരത്തേക്കുള്ള കെഎസ്ആർടിസി സൂപ്പർ ഡീലക്സ് എയർ ബസിന്റെ ടയറാണ് വെള്ളിയാഴ്ച രാത്രി 10.30 ന് കൊളപ്പുറം അങ്ങാടിയിൽ പങ്ചറായത്.

 

എടപ്പാൾ ഡിപ്പോയിൽ വിവരമറിയിച്ചിട്ടുണ്ടെന്നും രണ്ടോ മൂന്നോ മണിക്കൂറിനുള്ളിൽ ആളെത്തുമെന്നും ബസ് ജീവനക്കാർ യാത്രക്കാരെ അറിയിച്ചു. അത്യാവശ്യക്കാർക്കു മറ്റേതെങ്കിലും വാഹനം വന്നാൽ അതിൽ പോകാമെന്നും പറഞ്ഞു.

 

മണിക്കൂറുകളോളം വഴിയിൽ കാത്തിരിക്കേണ്ട അവസ്ഥ മനസ്സിലാക്കിയ യാത്രക്കാർ ഏതെങ്കിലും പ്രാദേശിക മെക്കാനിക്കിനെ വിളിച്ചു പ്രശ്നം പരിഹരിക്കാൻ ആവശ്യപ്പെട്ടു. അത്തരത്തിൽ പണം ചെലവാക്കാൻ അനുമതി ഇല്ലെന്നു ജീവനക്കാർ അറിയിച്ചു. എങ്കിൽ പണം പിരിവിട്ട് തരാമെന്നായി യാത്രക്കാർ. നാട്ടുകാരും വിഷയത്തിൽ ഇടപെട്ടു.

 

തുടർന്ന് കക്കാട് കാച്ചടിയിലെ ടയർ കടക്കാരെ വിളിച്ചുവരുത്തി. ടയറിൽ ആണി കയറി ട്യൂബ് തകരാറിലായതാണെന്നു കണ്ടെത്തി. ട്യൂബ് മാറ്റേണ്ടി വരുമെന്ന് അറിയിച്ചതോടെ യാത്രക്കാർ 1300 രൂപ സമാഹരിച്ചു. 1000 രൂപയ്ക്ക് സെക്കൻഡ്ഹാൻഡ് ട്യൂബ് മാറ്റി നൽകി. തുടർന്ന് കക്കാട് കാച്ചടിയിലെ ടയർ കടക്കാരെ വിളിച്ചുവരുത്തി. ടയറിൽ ആണി കയറി ട്യൂബ് തകരാറിലായതാണെന്നു കണ്ടെത്തി. ട്യൂബ് മാറ്റേണ്ടി വരുമെന്ന് അറിയിച്ചതോടെ യാത്രക്കാർ 1300 രൂപ സമാഹരിച്ചു. 1000 രൂപയ്ക്ക് സെക്കൻഡ്ഹാൻഡ് ട്യൂബ് മാറ്റി നൽകി. ക്ലാപ്പിന്റെ തകരാറും പരിഹരിച്ചതോടെ ബസ് യാത്ര തുടർന്നു.

  • Related Posts

    കട്ടിലിനടിയിൽ രാജവെമ്പാല, പിടികൂടി ഉൾവനത്തിൽ തുറന്നുവിട്ടു

    Spread the love

    Spread the loveകണ്ണൂർ∙ കട്ടിലിനടിയിൽ ഒളിച്ചിരുന്ന രാജവെമ്പാലയിൽനിന്ന് കുടുംബത്തെ രക്ഷിച്ചത് കുഴമ്പുകുപ്പി. ആറളം ഫാമിലെ പതിനൊന്നാം ബ്ലോക്കിലെ കെ.സി. കേളപ്പന്റെ വീട്ടിലാണ് ഇന്നലെ രാത്രി രാജവെമ്പാല കയറിയത്. രാത്രി പത്തരയോടെ കേളപ്പന്റെ ഭാര്യ വസന്ത മുറിയിൽ കിടക്കാൻ പോയി. കാലുവേദനയുള്ളതിനാൽ കിടക്കുന്നതിന്…

    നിയമന കോഴ; ഐ.സി. ബാലകൃഷ്ണൻ എം.എൽ.എക്കെതിരെ വിജിലൻസ് എഫ്.ഐ.ആർ

    Spread the love

    Spread the loveസുൽത്താൻ ബത്തേരി: ബത്തേരി അർബൻ ബാങ്ക്, സഹകരണ ബാങ്ക് നിയമന അഴിമതിയിൽ ഐ.സി. ബാലകൃഷ്ണൻ എം.എൽ.എക്കെതിരെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. നിയമന കോഴ വാങ്ങിയതിന് വ്യക്തമായ തെളിവുകൾ ലഭിച്ചതിനെ തുടർന്നാണ് നടപടി.   എൻ.എം. വിജയന്റെ ഡയറിയിൽ…

    Leave a Reply

    Your email address will not be published. Required fields are marked *