ഈമാസം 24ന് ബത്തേരി നഗരത്തിൽ കടകൾ തുറക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. രാവിലെ 6 മുതൽ വൈകീട്ട് 6 വരെയാണ് കടകൾ അട ച്ചിടുക. ചുങ്കത്തെ വ്യാപാരികളെ കുടിയൊഴിപ്പിക്കാനുള്ള നീക്കത്തിനെതിരെയാണ് സമരം. കടമുറികൾ പ്രവർത്തിക്കുന്ന കെട്ടിടം കാലപ്പഴക്കമുള്ളവയെന്ന് വരുത്തിയാണ് വ്യാപാരികളെ കുടിയിറക്കാൻ നീക്കമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അംഗങ്ങൾ പറഞ്ഞു.








