കെഎസ്ഇബി ജീവനക്കാർ പണിമുടക്കിലേക്ക്; അനിശ്ചിതകാല സമരം ആരംഭിച്ചു

Spread the love

തിരുവനന്തപുരം: കേരളത്തെ ആശങ്കയിലാഴ്ത്തി കെഎസ്ഇബി ജീവനക്കാർ പണിമുടക്കിലേക്ക് നീങ്ങുന്നു. സംയുക്ത സമരസമിതി അനിശ്ചിതകാല സമരം ആരംഭിച്ചതിന് പിന്നാലെയാണ് പണിമുടക്കിലേക്ക് നീങ്ങുമെന്ന് പ്രഖ്യാപിച്ചത്. സിഐടിയു, ഐഎൻടിയുസി, എഐടിയുസി, ഓഫീസർമാരുടെ സംഘടനകൾ തുടങ്ങി കെഎസ്ഇബിയുമായി ബന്ധപ്പെട്ട സംഘടനകൾ ഒന്നാകെ സമരത്തിലേക്ക് നീങ്ങുന്നതോടെ കേരളം ഇരുട്ടിലാകും. അറ്റകുറ്റപണികൾ മുതൽ, തുലാം മാസത്തിൽ ഉണ്ടാകുന്ന അടിയന്തിര വൈദ്യുതി തകരാർ ഉൾപ്പെടെ പരിഹരിക്കാൻ ആളില്ലാതാകും. ഇത് ഉണ്ടാക്കുന്ന ഭീതി ചെറുതാകില്ല.

 

നിയമനമടക്കമുള്ള വിഷയങ്ങളുയർത്തിയാണ് തൊഴിലാളികളുടെയും ഓഫീസർമാരുടെയും സംയുക്ത സമരസമിതി പണിമുടക്കിലേക്ക് കടക്കുന്നത്. 9000 ഒഴിവുകളുണ്ടായിട്ടും അത് നികത്താനുള്ള നടപടി വൈദ്യുതി വകുപ്പോ കെഎസ്ഇബി മാനേജ്മെന്റോ ചെയ്യുന്നില്ലെന്നാണ് സമര സമിതി പറയുന്നത്. 9000 ഒഴിവുകളിൽ 70 ശതമാനവും ഫീൾഡിൽ പണിയെടുക്കാനുള്ള ജീവനക്കാരാണ്. ലൈൻമാൻ, വർക്കർ, ഓവർസീയർ എന്നിവരുടെ കുറവ് നിലവിലുള്ള ജീവനക്കാർക്ക് ഇരട്ടി ഭാരവും പലയിടത്തും ആളില്ലാത്ത അവസ്ഥയും ഉണ്ടാക്കുന്നുണ്ട്.

സിപിഎം തൊഴിലാളിയായ സിഐടിയുവും സമരത്തിൻ്റെ നേതൃത്വത്തിൽ ഉണ്ട്. കെഎസ്ഇബി മാനേജ്മെന്റിന്റെ പിടിപ്പുകേട് ചൂണ്ടിക്കാണിച്ചാണ് സിഐടിയു സമര രംഗത്തുള്ളത്. നിയമനം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ മാനേജ്മെന്റ് കൃത്യമായ ഇടപെടൽ നടത്തുന്നില്ലെന്ന് ആക്ഷേപമാണ് സമര രംഗത്തേക്ക് എത്തിച്ചത്. ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക, പെൻഷൻ മാസ്റ്റർ ട്രസ്റ്റിലേക്ക് പണം അനുവദിക്കുക, ആരോഗ്യ ചികിത്സാ പദ്ധതി പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങളും സമരക്കാർ മുന്നോട്ട് വച്ചിട്ടുണ്ട്.

 

നിലവിൽ സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ അനിശ്ചിതകാല സമരം ആരംഭിച്ചിട്ടുണ്ട്. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഉടൻ പണിമുടക്കാനാണ് തീരുമാനം. 2016ലെയും 2021ലെയും ശമ്പള പരിഷ്ക്കരണത്തിന് അംഗീകാരം തരാതിരിക്കാൻ ഉന്നത പദവിയിലിരിക്കുന്ന ചിലർ ശ്രമിക്കുന്നതായുള്ള ആരോപണവും ഇവർ ഉന്നയിക്കുന്നു.

  • Related Posts

    മന്ത്രി റിയാസിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയെന്ന് പരിചയപ്പെടുത്തി; പണം തട്ടാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍

    Spread the love

    Spread the loveകണ്ണൂര്‍: ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ചമഞ്ഞ് കണ്ണൂര്‍ നഗരത്തിലെ ബാര്‍ ഹോട്ടല്‍ മാനേജരില്‍ നിന്നും അരലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. കോട്ടയം സ്വദേശിയും ഇപ്പോള്‍ ധര്‍മ്മശാല കൂളിച്ചാലില്‍…

    85 വയസുകാരിയെ പീഡിപ്പിച്ച്‌ അവശനിലയില്‍ വഴിയില്‍ ഉപേക്ഷിച്ച 20കാരൻ അറസ്റ്റില്‍

    Spread the love

    Spread the loveവയോധികയെ പീഡിപ്പിച്ച്‌ അവശനിലയിലാക്കി വഴിയില്‍ ഉപേക്ഷിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. വെള്ളുമണ്ണടി പ്ലാവോട് സ്വദേശി അഖിൻ (20) ആണ് വെഞ്ഞാറമൂട് പൊലീസിന്‍റെ പിടിയിലായത്. 85 വയസുകാരിയായെ ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിച്ച ശേഷം ക്രൂരമായി മർദിച്ച്‌ വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്ന്…

    Leave a Reply

    Your email address will not be published. Required fields are marked *