സ്വകാര്യ മേഖലയിലെ ജോലി സമയം, വേതനം, അവധി എന്നിവയെ കുറിച്ചുള്ള പ്രധാന നിയമങ്ങൾ വ്യക്തമാക്കി യുഎഇ

Spread the love

ദുബൈ: യുഎഇയിലെ തൊഴിൽമേഖലയിലെ നീതി, സുതാര്യത, എന്നിവയും ഉൽപ്പാദനക്ഷമതയും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിർത്തുന്നതിന് ഇത് സംബന്ധിച്ച നിയമങ്ങൾ വിശദീകരിച്ച് യുഎഇ മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം (MoHRE).

 

ഇവ ഉറപ്പാക്കുന്നതിന് സ്വകാര്യ മേഖലയിലെ ജീവനക്കാരും തൊഴിലുടമകളും തമ്മിലുള്ള ബന്ധത്തെ നിയന്ത്രിക്കുന്ന നിയമ ചട്ടക്കൂട് വിശദീകരിക്കുന്ന സമഗ്രമായ ബോധവൽക്കരണ ഗൈഡ് മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം (MoHRE) പുറത്തിറക്കി.

 

യുഎഇയിലെ പരമാവധി പ്രവൃത്തി സമയം പ്രതിദിനം എട്ട് മണിക്കൂറും ആഴ്ചയിൽ 48 മണിക്കൂറിൽ കൂടരുത് എന്നതുമാണ്, നിർവചിക്കപ്പെട്ട നിയമപരമായ പരിധികൾക്ക് കീഴിലുള്ള നിർദ്ദിഷ്ട മേഖലകളിൽ കൂടുതൽ സമയം അനുവദിക്കുന്ന പരിമിതമായ ഒഴിവാക്കലുകൾ ഉണ്ട്.

 

അധികജോലി സമയം (ഓവർടൈം), പ്രതിദിനം രണ്ട് മണിക്കൂറിൽ കൂടരുത്, കൂടാതെ ഏതെങ്കിലും മൂന്ന് ആഴ്ച കാലയളവിൽ മൊത്തം പ്രവൃത്തി സമയം 144 മണിക്കൂറിൽ കവിയരുത് എന്നും ഗൈഡിൽ വിശദീകരിക്കുന്നതായി അൽബയാൻ പത്രത്തെ ഉദ്ധരിച്ച് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു.

 

അധികജോലി സമയത്തിന് (ഓവർടൈം) അധിക വേതനം നൽകുന്നതിന് നിർദ്ദിഷ്ട വേതനനിരക്കുകളും നിയമത്തിൽ വ്യക്തമാക്കി.

 

പകൽ സമയത്തെ അധികസമയ ജോലിക്ക് അടിസ്ഥാന മണിക്കൂർ വേതനത്തേക്കാൾ 25 ശതമാനത്തിൽ കുറയാത്തതും രാത്രി 10 മണി മുതൽ പുലർച്ചെ നാല് മണി വരെയുള്ള സമയത്തിന് 50 ശതമാനത്തിൽ കുറയാത്തതുമായ അധിക വേതനത്തിന് ജീവനക്കാർക്ക് അർഹതയുണ്ട്.

 

ഈ നിയമത്തിൽ നിന്ന് ഷിഫ്റ്റ് അധിഷ്ഠിത ജീവനക്കാരെ ഒഴിവാക്കിയിട്ടുണ്ട്. ആഴ്ചതോറുമുള്ള അവധി ദിനത്തിൽ ജോലി ചെയ്യേണ്ടിവരുന്ന ജീവനക്കാർക്ക് പകരം ഒരു ദിവസത്തെ വിശ്രമം അല്ലെങ്കിൽ ആ ദിവസത്തെ അടിസ്ഥാന ശമ്പളത്തിൽ 50 ശതമാനം വർദ്ധനവ് നൽകണം.

 

വേതനത്തെ സംബന്ധിച്ചിടത്തോളം, ഉത്തരവാദിത്തം വർദ്ധിപ്പിക്കുന്നതിനും എല്ലാ വേതന വ്യവസ്ഥകളും ശരിയായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കുന്നതിനുമായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന വേതന സംരക്ഷണ സംവിധാനം (ഡബ്യു പി എസ് -WPS) വഴി എല്ലാ ശമ്പളവും നിശ്ചിത തീയതി മുതൽ 15 ദിവസത്തിനുള്ളിൽ നൽകണമെന്ന കാര്യം ഗൈഡിൽ വ്യക്തമാക്കുന്നു.

 

വേതന സംരക്ഷമ സംവിധാനവുമായി ബന്ധപ്പെട്ട എല്ലാ ഫീസുകൾക്കും തൊഴിലുടമകൾ മാത്രമാണ് ഉത്തരവാദികളെന്നും വേതന കൈമാറ്റങ്ങളുമായോ രജിസ്ട്രേഷനുമായോ ബന്ധപ്പെട്ട നേരിട്ടുള്ളതോ പരോക്ഷമായോ ഉള്ള ചെലവുകൾ തൊഴിലാളികൾ വഹിക്കരുതെന്നും മന്ത്രാലയം ആവർത്തിച്ചു.

 

സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്ന ബിസിനസുകൾ ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും നിബന്ധനകൾ പാലിക്കുന്നതിനും നിയമപരമായ മാർഗ്ഗനിർദ്ദേശത്തിനും പിന്തുണയ്ക്കും വേണ്ടി മാനവവിഭവശേഷി,സ്വദേശിവൽക്കരണ മന്ത്രാലയത്തെ സമീപിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

 

ഫെഡറൽ തൊഴിൽ നിയമപ്രകാരം സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ലഭ്യമായ വിവിധ തരത്തിലുള്ള അവധികളെക്കുറിച്ചും ഗൈഡ് വിശദീകരിക്കുന്നു.

 

ഇതിൽ ഒരു വർഷത്തിൽ കുറഞ്ഞത് 30 ദിവസത്തെ ശമ്പളത്തോടുകൂടിയ വാർഷിക അവധി, അതിന് പുറമെ വിവിധ പ്രത്യേക അവധികൾ എന്നിവ ഉൾപ്പെടുന്നു: ജീവിതപങ്കാളിയുടെ മരണത്തെത്തുടർന്ന് അഞ്ച് ദിവസത്തെ വിയോഗ അവധി, ഒരു ഒന്നാം ഡിഗ്രി ബന്ധുവിന്റെ (അച്ഛൻ, അമ്മ, ഭാര്യ,ഭർത്താവ്, മകൻ, മകൾ എന്നിവരാണ് ഒന്നാം ഡിഗ്രി ബന്ധുക്കൾ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്) മരണത്തിന് മൂന്ന് ദിവസം അവധി നൽകും.

 

പ്രസവശേഷം ആദ്യത്തെ ആറ് മാസത്തിനുള്ളിൽ മാതാപിതാക്കളിൽ ആർക്കെങ്കിലും ഒരാൾക്ക് അഞ്ച് ദിവസത്തെ രക്ഷാകർതൃ അവധി.

 

കുറഞ്ഞത് രണ്ട് വർഷത്തെ സേവനം പൂർത്തിയാക്കിയ എമിറാത്തി ജീവനക്കാർക്കും പരീക്ഷ എഴുതാൻ പഠന അവധിക്ക് അർഹതയുണ്ട്, അതേസമയം നിർബന്ധിത ദേശീയ സേവനം ചെയ്യുന്ന പൗരർക്ക് യുഎഇ നിയമങ്ങൾ അനുസരിച്ച് അവധി അനുവദിക്കുമെന്നും വ്യക്തമാക്കി.

  • Related Posts

    സൗദി സന്ദർശകർക്ക് ആശ്വാസമായി പുതിയ നിയമം; തിരിച്ചറിയൽ രേഖയായി ‍ഡിജിറ്റൽ ഐഡി മതി

    Spread the love

    Spread the loveസൗദി അറേബ്യയില്‍ സന്ദര്‍ശനത്തിന് എത്തുന്നവര്‍ത്ത് ആശ്വാസമായി പുതിയ പ്രഖ്യാപനം. സന്ദര്‍ശക വീസയിലെത്തുന്നവര്‍ക്ക് രാജ്യത്തിനകത്ത് തിരിച്ചറിയല്‍ രേഖയായി ഇനി മുതല്‍ ഡിജിറ്റല്‍ ഐഡി നല്‍കിയാല്‍ മതിയെന്ന് സൗദി പാസ്‌പോര്‍ട്ട് വിഭാഗം അറിയിച്ചു. രാജ്യത്തിനകത്ത് യാത്ര ചെയ്യുമ്പോഴും വിവിധ ഔദ്യോഗിക കേന്ദ്രങ്ങളിലും…

    അഹമ്മദാബാദ് വിമാനാപകടം: ലണ്ടനിലേക്കയച്ച മൃതദേഹങ്ങളിൽ അപകടകരമാം വിധം ഉയർന്നതോതിൽ രാസസാന്നിധ്യം

    Spread the love

    Spread the loveലണ്ടൻ ∙ അഹമ്മദാബാദ് എയർ ഇന്ത്യ വിമാനദുരന്തത്തിൽ മരിച്ച ബ്രിട്ടിഷ് പൗരന്മാരുടെ മൃതദേഹങ്ങൾ കൈകാര്യം ചെയ്ത ലണ്ടൻ മോർച്ചറി ജീവനക്കാർക്ക് അപകടകരമാം വിധം രാസവസ്തു വിഷബാധയേറ്റതായി റിപ്പോർട്ട്. വെസ്റ്റ്മിൻസ്റ്റർ പബ്ലിക് മോർച്ചറിയിലെ ജീവനക്കാർക്കാണ് രാസവസ്തു ബാധയേറ്റത്. ലണ്ടനിലേക്ക് അയച്ച…

    Leave a Reply

    Your email address will not be published. Required fields are marked *