മൺസൂൺ കനിഞ്ഞു, മത്തി കൂടി; ഭക്ഷണം കിട്ടാതെ കുഞ്ഞനായി

Spread the love

കണ്ണൂർ: കടലിലെ അനുകൂല കാലാവസ്ഥയിൽ മത്തിക്കുഞ്ഞുങ്ങളുടെ എണ്ണം കൂടിയെന്നും എന്നാൽ, തുടർ ഭക്ഷ്യലഭ്യതയിലെ കുറവ് അവയുടെ വളർച്ച മുരടിപ്പിച്ചെന്നും പഠനം.

മൺസൂണിൽ കടലിന്റെ അടിത്തട്ടിലെ പോഷകസമൃദ്ധമായ ജലം മുകളിലേക്കുവന്നു (അപ് വെല്ലിങ്). അത് മത്തിക്കുഞ്ഞുങ്ങളുടെ (ലാർവ) പ്രധാന ഭക്ഷണമായ സുക്ഷ്മപ്ലവകങ്ങൾ പെരുകാനിടയാക്കി. അതോടെ ലാർവകളുടെ അതിജീവനം കൂടി. എന്നാൽ, അവ വിരൽ നീളത്തിലാകുമ്പോഴേക്കും ഭക്ഷ്യലഭ്യത കുറഞ്ഞത് വളർച്ച മുരടിച്ച് തൂക്കം കുറയാനിടയാക്കി.

 

കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. യു. ഗംഗയുടെ നേതൃത്വത്തിൽ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. കാലാവസ്ഥാ വ്യതിയാനംമൂലം മത്സ്യലഭ്യതയിൽ ഏറ്റക്കുറച്ചിലുണ്ടാകാൻ സാധ്യതയുള്ളതിനാൽ ഓരോ മത്സ്യത്തിനും അനുയോജ്യമായ ഹ്രസ്വകാല മുന്നറിയിപ്പ് (ഫോർകാസ്റ്റ്) വേണമെന്നും പഠനം നിർദേശിക്കുന്നു. പ്രാദേശികമായി മത്സ്യബന്ധന നിയന്ത്രണം ഏർപ്പെടുത്തണം.

 

വലുപ്പമില്ലാതായതോടെ മത്തിവില കുത്തനെ ഇടിഞ്ഞു. പലരും മത്തിപിടിക്കുന്നത് നിർത്തി. വൻ തോതിൽ മത്തി കിട്ടിയവർക്ക് അത് കുറഞ്ഞ വിലയ്ക്ക് ജൈവവള നിർമാണത്തിനും മറ്റുമായി നൽകേണ്ടിയും വന്നു.

 

മത്തിയുടെ ലഭ്യത 2012-ൽ നാലുലക്ഷം ടൺ ആയിരുന്നു. 2021-ൽ അത് 3500 ടണ്ണായി കുറഞ്ഞു. എന്നാൽ, കഴിഞ്ഞ രണ്ടുവർഷമായി ശരാശരി പത്തുസെന്റീമീറ്റർ മാത്രമുള്ള കുഞ്ഞൻ മത്തി വൻതോതിൽ എത്തുകയാണ്.

  • Related Posts

    മന്ത്രി റിയാസിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയെന്ന് പരിചയപ്പെടുത്തി; പണം തട്ടാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍

    Spread the love

    Spread the loveകണ്ണൂര്‍: ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ചമഞ്ഞ് കണ്ണൂര്‍ നഗരത്തിലെ ബാര്‍ ഹോട്ടല്‍ മാനേജരില്‍ നിന്നും അരലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. കോട്ടയം സ്വദേശിയും ഇപ്പോള്‍ ധര്‍മ്മശാല കൂളിച്ചാലില്‍…

    85 വയസുകാരിയെ പീഡിപ്പിച്ച്‌ അവശനിലയില്‍ വഴിയില്‍ ഉപേക്ഷിച്ച 20കാരൻ അറസ്റ്റില്‍

    Spread the love

    Spread the loveവയോധികയെ പീഡിപ്പിച്ച്‌ അവശനിലയിലാക്കി വഴിയില്‍ ഉപേക്ഷിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. വെള്ളുമണ്ണടി പ്ലാവോട് സ്വദേശി അഖിൻ (20) ആണ് വെഞ്ഞാറമൂട് പൊലീസിന്‍റെ പിടിയിലായത്. 85 വയസുകാരിയായെ ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിച്ച ശേഷം ക്രൂരമായി മർദിച്ച്‌ വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്ന്…

    Leave a Reply

    Your email address will not be published. Required fields are marked *