കാറും ലോറിയും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു.മാനന്തവാടി കാട്ടിക്കുളം ബെഗുരിനടുതാണ് സംഭവം. മാനന്തവാടി പുത്തൻ പുര സ്വദേശിനി ചെമല സഫിയ (52) ആണ് മരിച്ചത്.
ഇന്ന് രാവിലെ 9.30 ഓട് കൂടിയാണ് അപകടം.കറിലുണ്ടയിരുന്ന മുഹമ്മദ് കുട്ടി (67)സത്താർ (30) തസ്‌ലീന (17) റിഫ (10) മിസ്ബ താജ് 23 ആയിഷ (2)ഇസ്മായിൽ (4) എന്നിവർക്ക് പരുക്കേറ്റു. ഇവരെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.മരണപ്പെട്ട സഫിയയുടെ മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
മാനന്തവാടിയിൽ നിന്നും കുടഗിലേക്ക് പോയ കാർ കാട്ടിക്കുളം ബെഗുരിൽ വച്ച് ടോറസ് ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം.






