പലിശ മാത്രമടച്ച് ഇനി പുതുക്കാനാവില്ല; സ്വർണപ്പണയത്തിൽ നിലപാട് വീണ്ടും കടുപ്പിച്ച് റിസർവ് ബാങ്ക്

Spread the love

സ്വർ‌ണപ്പണയ വായ്പയിൽ വീണ്ടും നിലപാട് കടുപ്പിച്ച് റിസർവ് ബാങ്ക്. പലിശ മാത്രം അടച്ച് വായ്പ പുതുക്കുന്ന രീതി ഇനി അനുവദിക്കില്ല. ഇത്തരത്തിൽ നിരവധി മാറ്റങ്ങളാണ് റിസർവ് ബാങ്ക് കൊണ്ടുവന്നത്. കഴിഞ്ഞ ജൂണിൽ ആർബിഐ അവതരിപ്പിച്ച കരട് നിർദേശത്തിൽ വേണ്ട മാറ്റങ്ങൾ വരുത്തിയാണ് പുതിയ മാറ്റങ്ങൾ കൊണ്ടു വന്നിട്ടുള്ളത്.

 

എന്നാൽ സ്വർണ വായ്പ തിരിച്ചടവിൽ ആർബിഐ കൊണ്ടുവന്നിട്ടുള്ള പുതിയ മാറ്റങ്ങളറിയുന്നത് വില ഉയർന്ന് നിൽക്കുന്ന വേളയിൽ സ്വർണം നഷ്ടമാകാതിരിക്കാൻ സഹായിക്കും. എന്നാലിത് എല്ലാ സ്വർണ വായ്പയ്ക്കും ബാധകമല്ല. കൃത്യമായി പലിശ അടച്ചു കൊണ്ടിരിക്കുന്നവർ ഇതിന്റെ പരിധിയിൽ വരില്ല. മൂന്നു മാസം വായ്പ അടയ്ക്കാതെ കിട്ടാക്കടമായി മാറിയവർക്കാണ് ഇത് ബാധകമാകുക. ഇത്തരക്കാർക്ക് ബാക്കി പലിശ അടച്ചു തീർത്ത് കിട്ടാക്കട പരിധിയിൽ നിന്ന് പുറത്ത് വരാനായില്ലെങ്കിൽ ഇനി സ്വർണവായ്പ പുതുക്കി വയ്ക്കാനാകില്ല.

 

വായ്പ എടുത്തവർ മുതലും പലിശയുമടക്കം മുഴുവൻ തുകയും അടച്ചു തീർത്താൽ മാത്രമേ സ്വർണപ്പണയം പുതുക്കി വയ്ക്കാനാകൂ എന്നാണ് ആർബിഐ നൽകിയിട്ടുള്ള നിർദേശം. അതുപോലെ കാർഷിക സ്വർണ വായ്പ പോലെയുള്ള സബ്സിഡി ആനുകൂല്യങ്ങളോടെ സ്വർണ വായ്പ എടുത്തിട്ടുള്ളവര്‍ കിട്ടാക്കടമായാൽ, വായ്പാ കാലാവധിയ്ക്കുള്ളിൽ തന്നെ മുഴുവൻ തുകയും അടച്ചു തീർത്താലേ പണയം പുതുക്കി വയ്ക്കാനും പലിശയുടെ ആനുകൂല്യം കിട്ടാനും സാധിക്കൂ. വായ്പ കാലാവധി കഴിഞ്ഞാൽ ആനുകൂല്യം ലഭിക്കില്ല. ഇത്തരത്തിൽ സ്വർണ വായ്പ കിട്ടാക്കടമായിട്ടുണ്ടെങ്കിൽ അവർക്ക് പിന്നീട് വേറെ വായ്പ നൽകേണ്ടതില്ല എന്നാണ് ബാങ്കുകളുടെ നിലപാട്.

 

മാറ്റങ്ങളേറെ

 

പണ്ട് പണയം വച്ചാൽ പിന്നീട് അത് തിരിച്ചടയ്ക്കാൻ ചെല്ലുമ്പോഴാണ് പലപ്പോഴും സ്വർണ വായ്പ പലിശ അടച്ചിരുന്നതെങ്കിൽ ഇപ്പോൾ ആ രീതി മാറിയിട്ടുണ്ട്. വായ്പ എടുക്കുന്ന വേളയിൽ തന്നെ സ്വർണത്തിന്റെ മൂല്യത്തിനനുസരിച്ച് ( Loan to Value-LTV) എത്ര തുകയ്ക്കുള്ള വായ്പയാണ് വേണ്ടതെന്ന് ബാങ്കുകൾ ഇടപാടുകാരോട് ചോദിക്കാറുണ്ട്.

 

രണ്ടര ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് എൽടിവി 85 ശതമാനം ആയിരിക്കും. അതായത് സ്വർണ മൂല്യത്തിന്റെ 85 ശതമാനം വരെ വായ്പ അനുവദിക്കാം. രണ്ടര മുതൽ അഞ്ച് ലക്ഷം വരെയാണ് വായ്പയെങ്കിൽ എൽടിവി പരിധി 80 ശതമാനമാണ്. അതിനു മുകളിലാണ് വായ്പയെങ്കിൽ എൽ ടിവി പരിധി 75 ശതമാനമായിരിക്കും. എൽടിവി കൂടിയ തുകയ്ക്കുള്ള വായ്പയാണ് എടുക്കുന്നതെങ്കിൽ പലിശ കൃത്യമായി അടയ്ക്കണമെന്ന നിബന്ധന ബാങ്കുകൾ വയ്ക്കാറുണ്ട്. അവസാനം പലിശത്തുക ഒരുമിച്ചടയ്ക്കുന്ന ബുള്ളറ്റ് വായ്പകളും മുതലും പലിശയും ഒരു വർഷത്തിനുള്ളിൽ തന്നെ അടച്ചു തീർക്കണമെന്നതു നിർബന്ധമാക്കി. വായ്പ എടുക്കുന്ന വേളയിൽ തന്നെ ഇത് ബാങ്കുകൾ ഇടപാടുകാരുമായി ചോദിച്ച് ഉറപ്പിക്കാറുണ്ട്.

 

പിഴയും വരും

 

ബാങ്കുകളും സ്വർണവായ്പയുടെ കാര്യത്തിൽ ചില കാര്യങ്ങൾ കൃത്യമായി പാലിക്കേണ്ടതുണ്ട്. വായ്പ മുഴുവനും അടച്ചു തീർത്ത പണയ ഉരുപ്പടി അന്നുതന്നെ അല്ലെങ്കിൽ പരമാവധി 7 പ്രവർത്തി ദിവസങ്ങൾക്കുള്ളിൽ മടക്കി നൽകണം. അതിൽ കൂടുതൽ ദിവസങ്ങൾ വൈകിയാൽ ഓരോ ദിവസത്തിനും 5000 രൂപ വീതം പിഴ നൽകണമെന്ന് ആർബിഐ പറയുന്നു. ഇതിനു പുറമേ ഈട്, അതിന്റെ മൂല്യ നിർണയരീതി, ലേല വ്യവസ്ഥകള്‍ എന്തെല്ലാം, സ്വർണം മടക്കി നൽകുന്നതിനുള്ള സമയപരിധി ഇക്കാര്യങ്ങൾ ഇടപാടുകാരന് നൽകുന്ന വായ്പാകരാറിൽ വ്യക്തമാക്കിയിരിക്കണം. സ്വർണത്തിന്റെ മൂല്യം മാത്രമേ വായ്പയ്ക്കായി പരിഗണിക്കൂ.

 

ലേലം ചെയ്യുന്നതിനു മുമ്പ് പണയം വച്ചയാള്‍ക്ക് വിശദമായ അറിയിപ്പ് നൽകണം. ലേലത്തില്‍ കിട്ടുന്ന അധിക തുക ഇയാൾക്ക് 7 ദിവസത്തിനുള്ളിൽ നൽകണം. ഈ വിശദാംശങ്ങളെല്ലാം വായ്പ എടുത്ത ആൾക്ക് മനസിലാകുന്ന ഭാഷയിൽ തയാറാക്കി നൽകുകയും വേണം.

  • Related Posts

    കട്ടിലിനടിയിൽ രാജവെമ്പാല, പിടികൂടി ഉൾവനത്തിൽ തുറന്നുവിട്ടു

    Spread the love

    Spread the loveകണ്ണൂർ∙ കട്ടിലിനടിയിൽ ഒളിച്ചിരുന്ന രാജവെമ്പാലയിൽനിന്ന് കുടുംബത്തെ രക്ഷിച്ചത് കുഴമ്പുകുപ്പി. ആറളം ഫാമിലെ പതിനൊന്നാം ബ്ലോക്കിലെ കെ.സി. കേളപ്പന്റെ വീട്ടിലാണ് ഇന്നലെ രാത്രി രാജവെമ്പാല കയറിയത്. രാത്രി പത്തരയോടെ കേളപ്പന്റെ ഭാര്യ വസന്ത മുറിയിൽ കിടക്കാൻ പോയി. കാലുവേദനയുള്ളതിനാൽ കിടക്കുന്നതിന്…

    നിയമന കോഴ; ഐ.സി. ബാലകൃഷ്ണൻ എം.എൽ.എക്കെതിരെ വിജിലൻസ് എഫ്.ഐ.ആർ

    Spread the love

    Spread the loveസുൽത്താൻ ബത്തേരി: ബത്തേരി അർബൻ ബാങ്ക്, സഹകരണ ബാങ്ക് നിയമന അഴിമതിയിൽ ഐ.സി. ബാലകൃഷ്ണൻ എം.എൽ.എക്കെതിരെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. നിയമന കോഴ വാങ്ങിയതിന് വ്യക്തമായ തെളിവുകൾ ലഭിച്ചതിനെ തുടർന്നാണ് നടപടി.   എൻ.എം. വിജയന്റെ ഡയറിയിൽ…

    Leave a Reply

    Your email address will not be published. Required fields are marked *