അമീബിക് മസ്തിഷ്കജ്വരം; കഴിഞ്ഞമാസം മരിച്ചത് 11 പേർ, പകുതിയിലേറെപ്പേർക്കും ഇതര രോഗങ്ങൾ

Spread the love

തിരുവനന്തപുരം ∙ സംസ്ഥാനത്തു കഴിഞ്ഞ മാസം അമീബിക് മസ്തിഷ്കജ്വരം ബാധിച്ചു മരിച്ചതു 11 പേർ. 40 പേർക്കാണു രോഗം ബാധിച്ചത്. ഈ വർഷം 87 പേർക്കു രോഗം ബാധിച്ചപ്പോൾ ആകെ മരണം 21. മരിച്ചവരിൽ പകുതിയിലേറെപ്പേർക്കും ഇതര രോഗങ്ങൾ ഉണ്ടായിരുന്നുവെന്ന് ആരോഗ്യ വകുപ്പ് വിശദീകരിച്ചു. വൃക്ക, കരൾ എന്നിവ തകരാറായവരും കടുത്ത പ്രമേഹബാധിതരുമാണ് ഇതിൽ കൂടുതൽ. ഗുരുതരാവസ്ഥയിലായിരുന്ന ഇവർക്ക് അമീബിക് മസ്തിഷ്കജ്വരം ബാധിച്ചതു സ്ഥിതി വഷളാക്കി. അമീബിക് മസ്തിഷ്കജ്വരം ബാധിച്ചതുകൊണ്ടു മാത്രം മരിച്ചവരുടെ കണക്കെടുക്കാനും നീക്കമുണ്ട്.

 

രോഗം ബാധിക്കുന്നവരിൽ പകുതിയിലധികം പേർക്കും പനി ഉണ്ടാകുന്നില്ല. അതിനാൽ രോഗബാധിതരെ പ്രാഥമിക പരിശോധനയിൽ തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ട്. ഈ രോഗം ബാധിച്ചവരെ ചികിത്സിച്ചു പരിചയമുള്ളവർക്കു മാത്രമേ പെട്ടെന്നു രോഗം തിരിച്ചറിയാനും പരിശോധനയ്ക്കു നിർദേശിക്കാനും സാധിക്കുന്നുള്ളൂ. അതിനാൽ രോഗ നിരീക്ഷണത്തിനു ഡോക്ടർമാർക്ക് പ്രത്യേക മാർഗനിർദേശം നൽകണമെന്ന് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെട്ടിട്ടുണ്ട്. വടക്കൻ ജില്ലകളിൽ അമീബിക് മസ്തിഷ്കജ്വരം നിർണയിക്കാൻ പരിശോധന വിപുലപ്പെടുത്തും. ഏതിനം അമീബയാണു ബാധിച്ചതെന്നു കൃത്യമായി കണ്ടെത്തിയാൽ മാത്രമേ ചികിത്സ കൂടുതൽ ഫലപ്രദമാക്കാനും മരണനിരക്കു കുറയ്ക്കാനും സാധിക്കൂ. ആചാരങ്ങളുടെയും ചികിത്സയുടെയും ഭാഗമായി മൂക്കിൽ വെള്ളം കയറ്റിയിറക്കുന്നത് അമീബിക് മസ്തിഷ്കജ്വരത്തിനു കാരണമാകുമെന്ന ബോധവൽക്കരണവും വേണമെന്ന് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു.

 

ഉറവിടം എവിടെ?

 

തിരുവനന്തപുരം ശ്രീകാര്യം ചെറുവയ്ക്കൽ സ്വദേശിക്ക് അമീബിക് മസ്തിഷ്കജ്വരം ബാധിച്ചതിന്റെ ഉറവിടം നിർണയിക്കാനാകാതെ ആരോഗ്യ പ്രവർത്തകർ. ഇദ്ദേഹത്തിന്റെ വീട്ടിലെ ജലസംഭരണിയും പൈപ്പും മറ്റു വെള്ളവുമൊക്കെ പരിശോധിച്ചപ്പോൾ ‍അതിൽ ബാലമുത്തിയ എന്ന അമീബയുടെ സാന്നിധ്യമാണു കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ തലച്ചോറിൽ കണ്ടെത്തിയതാകട്ടെ അകാന്തമീബയും. സമീപകാലത്തൊന്നും മറ്റു സ്ഥലങ്ങളിൽ പോയിട്ടില്ലെന്നും ഇദ്ദേഹം പറഞ്ഞിട്ടുണ്ട്.

  • Related Posts

    കട്ടിലിനടിയിൽ രാജവെമ്പാല, പിടികൂടി ഉൾവനത്തിൽ തുറന്നുവിട്ടു

    Spread the love

    Spread the loveകണ്ണൂർ∙ കട്ടിലിനടിയിൽ ഒളിച്ചിരുന്ന രാജവെമ്പാലയിൽനിന്ന് കുടുംബത്തെ രക്ഷിച്ചത് കുഴമ്പുകുപ്പി. ആറളം ഫാമിലെ പതിനൊന്നാം ബ്ലോക്കിലെ കെ.സി. കേളപ്പന്റെ വീട്ടിലാണ് ഇന്നലെ രാത്രി രാജവെമ്പാല കയറിയത്. രാത്രി പത്തരയോടെ കേളപ്പന്റെ ഭാര്യ വസന്ത മുറിയിൽ കിടക്കാൻ പോയി. കാലുവേദനയുള്ളതിനാൽ കിടക്കുന്നതിന്…

    നിയമന കോഴ; ഐ.സി. ബാലകൃഷ്ണൻ എം.എൽ.എക്കെതിരെ വിജിലൻസ് എഫ്.ഐ.ആർ

    Spread the love

    Spread the loveസുൽത്താൻ ബത്തേരി: ബത്തേരി അർബൻ ബാങ്ക്, സഹകരണ ബാങ്ക് നിയമന അഴിമതിയിൽ ഐ.സി. ബാലകൃഷ്ണൻ എം.എൽ.എക്കെതിരെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. നിയമന കോഴ വാങ്ങിയതിന് വ്യക്തമായ തെളിവുകൾ ലഭിച്ചതിനെ തുടർന്നാണ് നടപടി.   എൻ.എം. വിജയന്റെ ഡയറിയിൽ…

    Leave a Reply

    Your email address will not be published. Required fields are marked *