പിണങ്ങോട്: പിണങ്ങോട് ഹൈസ്കൂളിന് സമീപം വാഴവറ്റ ഉന്നതിക്ക് സമീപമുണ്ടായ തേനീച്ചയുടെ ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. വെള്ളൻ, രനീഷ്, ശാന്ത എന്നിവർക്കാണ് കുത്തേറ്റത്. ഇവരെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.








