കൽപ്പറ്റ: താമരശ്ശേരി ചുരത്തിൽ ലോറി തകരാറിലായും മരം വീണും ഗതാഗത തടസം.അഞ്ച്-ആറ് വളവിന്റെ ഇടയിലായി ടാങ്കർ ലോറി തകരാറിലായതിനെ തുടർന്ന് ചെറിയ രീതിയിൽ ഗതാഗത തടസം നേരിടുന്നുണ്ട്.വൺവെ ആയിട്ടാണ് വാഹനങ്ങൾ കടന്ന് പോവുന്നത്.
ഒന്നാം വളവിനും രണ്ടാം വളവിനും ഇടയിൽ മരം വീണും ഗതാഗത തടസ്സമുണ്ട്. മരം മുറിച്ച് മാറ്റാൻ ശ്രമം തുടങ്ങി.








