ജീവിക്കാൻ മാർഗമില്ല’; അധ്യാപികയെ പറ്റിച്ച് 47 ലക്ഷം തട്ടി പൂർവ വിദ്യാർഥി

Spread the love

പരപ്പനങ്ങാടി∙ പൂർവവിദ്യാർഥി സംഗമത്തിൽ പരിചയം പുതുക്കി അധ്യാപികയുടെ വീട്ടിലെത്തി സ്വർണവും പണവും തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ. ഭാര്യയ്ക്ക് അറസ്റ്റ് വാറൻ്റും നൽകി. ചെറിയമുണ്ടം തലക്കടത്തൂരിലെ നീലിയത്ത് വേർക്കൻ ഫിറോസ് (51), ഭാര്യ റംലത്ത് (മാളു 43) എന്നിവരാണ് പ്രതികൾ. താനൂർ സബ് ജില്ലയിലെ തലക്കടത്തൂർ സ്കൂളിലെ അധ്യാപികയായ നെടുവ സ്വദേശിനിയുടെ സ്വർണവും പണവുമാണ് കവർന്നത്.

 

പൂർവ വിദ്യാർഥി സംഗമത്തിന് എത്തിയപ്പോഴായിരുന്നു ശിഷ്യന്റെ പരിചയം പുതുക്കൽ നടന്നത്. തുടർച്ചയായി വീട്ടിലെത്തി സൗഹൃദം നിലനിർത്തുകയും ചെയ്തു. പക്ഷാഘാതം ബാധിച്ചിരുന്നതായി പറഞ്ഞു അധ്യാപികയുടെ ദയ പിടിച്ചുപറ്റി. ജീവിക്കാൻ മാർഗമില്ലെന്നും പറഞ്ഞു ഫലിപ്പിച്ചു. തുടർന്ന് ബിസിനസ് തുടങ്ങാൻ ഒരു ലക്ഷം രൂപ ആവശ്യമുണ്ടെന്നും 4000 രൂപ പലിശ നൽകാമെന്നും പറഞ്ഞു അധ്യാപികയിൽനിന്ന് തുക കൈപ്പറ്റി. വീണ്ടും ഒരു ലക്ഷം രൂപ കൂടി വാങ്ങി. പലിശ തുക രണ്ടു തവണ കൃത്യമായി തിരികെ നൽകി പ്രതി ‘സത്യസന്ധത’യും തെളിയിച്ചു.

 

പിന്നീട് ബിസിനസ് വിപുലമാക്കാനാണെന്നു പറഞ്ഞു സ്വർണം ആവശ്യപ്പെട്ടതോടെ ബാങ്കിൽ സൂക്ഷിച്ചിരുന്ന 21 പവൻ സ്വർണവും അധ്യാപിക ഫിറോസിന് നൽകി. പിന്നീട് ഫിറോസിന്റെ ഫോൺ ഓഫ് ആയതോടെയാണ് അധ്യാപികയ്ക്ക് താൻ കബളിപ്പിക്കപ്പെട്ടതായി സംശയം തോന്നിയത്. 47 ലക്ഷം രൂപയാണ് അധ്യാപികയ്ക്ക് നഷ്ടമായത്. മാസങ്ങളോളം ഫിറോസിന്റെ ഫോൺ സ്വിച്ച് ഓഫായതോടെയാണ് പൊലീസിൽ പരാതിപ്പെടുന്നത്. ഫിറോസ് കർണാടകയിലെ ഹാസനിൽ ആർഭാടമായി ജീവിക്കുന്നുവെന്ന് വിവരം ലഭിച്ചതോടെ പരപ്പനങ്ങാടി സിഐ വിനോദ് വലിയാട്ടൂരും സംഘവും ഹാസനിലെത്തി അന്വേഷണം തുടങ്ങുകയായിരുന്നു. ഒരു ദർഗ കേന്ദ്രീകരിച്ച് ജീവിച്ചിരുന്ന ഫിറോസിന്റെ വാഹനം കണ്ടെടുത്തതോടെയാണ് പ്രതി വലയിലായത്. 2019 മുതൽ 25 വരെയാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. രണ്ടാം പ്രതിയും ഭാര്യയുമായ റംലത്തുമായി എത്തിയാണ് 2 തവണ പണം കൈപറ്റിയത്. വിശ്വാസ്യത ഉറപ്പ് വരുത്താനാണ് ഭാര്യയെ ഒപ്പം കൂട്ടിയത്. ഇവരുടെ പേരിലും പൊലീസ് കേസെടുത്തു.

 

ചതിച്ച് തന്ത്രപൂർവം തുക കൈപ്പറ്റുകയായിരുന്നു എന്നാണ് അധ്യാപികയുടെ പരാതി. മകളുടെ വിവാഹത്തിന് ശേഖരിച്ച് വച്ച പണവും സ്വർണവും ആണ് നഷ്ടപ്പെട്ടത്. മാത്രമല്ല വിവാഹം മുടങ്ങുകയും ചെയ്തു. പരിചയപ്പെട്ട വിദ്യാർഥിയെ മകനെപ്പോലെ സ്നേഹിക്കുകയും അമ്മയോട് എന്ന പോലെ പെരുമാറുകയുമാണ് ചെയ്തത്. ഒരിക്കൽ ഫോണിൽ കിട്ടിയപ്പോൾ വേണമെങ്കിൽ കേസ് കൊടുക്കാനാണ് പറഞ്ഞതെന്നും വീണ്ടും വിളിച്ചപ്പോൾ ഗുണ്ടകളെ അയച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി അധ്യാപികയുടെ പരാതിയിൽ പറയുന്നു. പ്രതി 1988- 89 അധ്യയന വർഷത്തെ വിദ്യാർഥിയായിരുന്നു. അറസ്റ്റിലായ ഫിറോസിനെ കോടതിയിൽ ഹാജരാക്കി തിരൂർ സബ് ജയിലിലേക്ക് മാറ്റി.

  • Related Posts

    85 വയസുകാരിയെ പീഡിപ്പിച്ച്‌ അവശനിലയില്‍ വഴിയില്‍ ഉപേക്ഷിച്ച 20കാരൻ അറസ്റ്റില്‍

    Spread the love

    Spread the loveവയോധികയെ പീഡിപ്പിച്ച്‌ അവശനിലയിലാക്കി വഴിയില്‍ ഉപേക്ഷിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. വെള്ളുമണ്ണടി പ്ലാവോട് സ്വദേശി അഖിൻ (20) ആണ് വെഞ്ഞാറമൂട് പൊലീസിന്‍റെ പിടിയിലായത്. 85 വയസുകാരിയായെ ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിച്ച ശേഷം ക്രൂരമായി മർദിച്ച്‌ വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്ന്…

    ഒൻപതു വയസുകാരിയോട് ലൈംഗികാതിക്രമം; 17കാരനെ പിടികൂടിയ പിതാവിനെതിരെ കേസ്, സ്റ്റേഷൻ ഉപരോധിച്ച് കോൺഗ്രസ്

    Spread the love

    Spread the loveകൊച്ചി ∙ ഒൻപതു വയസുള്ള മകളോട് ലൈംഗികാതിക്രമം കാട്ടിയ 17കാരനെ പിടികൂടി പൊലീസില്‍ ഏൽപ്പിച്ച പിതാവിനെതിരെ കേസെടുത്തെന്ന് പരാതി. 17കാരനെ മർദിച്ചെന്ന പരാതിയിലാണ് കേസ്. എന്നാൽ പോക്സോ കേസ് അട്ടിമറിക്കാനാണ് ശ്രമമെന്നും അതിന്റെ ഭാഗമായാണ് പിതാവിനെതിരെയുള്ള കേസെന്നും ആരോപിച്ച്…

    Leave a Reply

    Your email address will not be published. Required fields are marked *