കൽപ്പറ്റ കൈനാട്ടിയിൽ ഓവുചാലിൽ വീണ് കാൽ നടയാത്രക്കാരന് പരിക്കേറ്റു. ബത്തേരി കാരക്കണ്ടി സ്വദേശി കയ്യാലിൽ ശ്രീമോജിനാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 9.30ഓടെ ആയിരുന്നു സംഭവം. കൈനാട്ടി ബൈപ്പാസ് ജംഗ്ഷന് സമീപത്തെ സ്ലാബ് ഇല്ലാത്ത ഓവുചാലിലേക്കാണ് ശ്രീമോജ് വീണത്.കാലിനും കൈക്കുമാണ് പരിക്ക്.പ്രതിദിനം നിരവധി പേരാണ് ഈ വഴിയിലൂടെ കടന്നുപോകുന്നത്. സ്ലാബ് സ്ഥാപിച്ച് അപകടങ്ങൾ ഒഴിവാക്കാൻ അധികൃതർ ശ്രദ്ധിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.








