വയോധികനെ മർദ്ദിച്ചതായി പരാതി

Spread the love

മാനന്തവാടി:തവിഞ്ഞാല്‍ പഞ്ചായത്തിലെ മക്കിമല ആറാം നമ്പറിലെ താമസക്കാരനായ മുരുകന്‍ (65) സമീപത്തെ റിസോര്‍ട്ടില്‍ ജോലിക്ക് പോകുന്നതിനിടെ റോഡരികില്‍ വെച്ചാണ് കേസിലെ ഒന്നാം പ്രതി മക്കിമല സ്വദേശികളായ മുരുകേശനും (51) സഹോദരന്‍ പുഷ്പരാജന്‍ (54) എന്ന കണ്ണനും ചേര്‍ന്ന് ഇരുമ്പ് കമ്പി ഉള്‍പ്പെടെ ഉപയോഗിച്ച് ആക്രമിച്ചത്,മുരുകന്റെ ഇരുകാലുകള്‍ക്കും, കൈക്കും മര്‍ദ്ദനത്തില്‍ പൊട്ടലേറ്റു,കമ്പി ഉപയോഗിച്ചുള്ള ആക്രമണത്തില്‍ ഇയാളുടെ ശരീരത്തിന്റെ പുറകില്‍ ക്ഷതമേറ്റിട്ടുണ്ട്.

 

മൊബൈല്‍ ഫോണ്‍, പേഴ്‌സ്,പണം എന്നിവയും നഷ്ട്ടപ്പെട്ടു. സംഭവത്തില്‍ വധശ്രമത്തിന് കേസെടുത്ത തലപ്പുഴ പോലീസ് പുഷ്പരാജിനെ കസ്റ്റഡിയിലെടുത്തു, ഒന്നാം പ്രതി മുരുകേശന്‍ ഒളിവിലാണ് ഇയാള്‍ തലപ്പുഴ പോലീസിന്റെ റൗഡി ലിസ്റ്റില്‍പ്പെട്ടയാളും അടിപിടി ഉള്‍പ്പെടെ 7 കേസുകളില്‍ പ്രതിയുമാണ്. മുരുകന്റെ സമീപവാസിയും വിധവയും അര്‍ബുദ രോഗിയുമായ കാവേരിയും ഭര്‍തൃമാതാവ് സെവനമ്മയും താമസിക്കുന്ന സ്ഥലം മുരുകേശന്‍ കൈയ്യേറാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട് തലപ്പുഴ പോലീസില്‍ പരാതി നല്‍കിയതായും നിരവധി തവണ മുരുകേശന്‍ സ്ഥലത്തെത്തി കാവേരിയെയും മാതാവിനെയും ഭീഷണിപ്പെടുത്തിയിരുന്നുവെന്നും, ഈ കുടുംബത്തിന് അനൂകൂല നിലപാട് സ്വീകരിച്ചതാണ് മുരുകനെ ആക്രമിക്കാന്‍ കാരണമായതെന്നും സാമൂഹ്യ പ്രവര്‍ത്തകയായ മേഴ്‌സി വര്‍ക്കി പറഞ്ഞു.

  • Related Posts

    പോലീസ് ഉദ്യോഗസ്ഥനെ ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

    Spread the love

    Spread the love    വെള്ളമുണ്ട: പനമരം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ പോലീസ് ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പള്ളിക്കൽ സ്വദേശി ഇബ്രാഹിം കുട്ടിയാണ് മരിച്ചത്.   വെള്ളമുണ്ട പോലീസ് ക്വാർട്ടേഴ്സിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം മാനന്തവാടി മെഡിക്കൽ…

    കാട്ടാന ശല്യം: വനം വകുപ്പും സർക്കാരും അനങ്ങാപ്പാറ നയം തിരുത്തണമെന്ന് നാട്ടുകാർ

    Spread the love

    Spread the love    പനമരം പുൽപള്ളി പഞ്ചായത്തുകളിൽ ഉൾപ്പെടുന്ന വട്ടവയൽ, കല്ലുവയൽ, നീർവാരം, അമ്മാനി, പാതിരിയമ്പം പ്രദേശങ്ങളിൽ അനുഭവപ്പെടുന്ന വന്യമൃഗ ശല്യവുമായി ബന്ധപ്പെ ഒട്ടേറെ പരാതികൾ നല്കപ്പെട്ടിട്ടുണ്ടങ്കിലും പ്രശ്നപരിഹാരത്തിനാവശ്യമായ ഇടപെടലുകൾ ഇതുവരെ ഉണ്ടായിട്ടില്ല എന്നത് ഖേദകരമാണ്.   2023 ൽ…

    Leave a Reply

    Your email address will not be published. Required fields are marked *