‘വയറ്റിൽ ചവിട്ടി, മുഖത്ത് വളകൊണ്ട് ഇടിച്ചു, പ്ലാസ്റ്റിക് സർജറി വേണ്ടിവന്നു’; കാമുകനെതിരെ നടി ജസീല

Spread the love

കാമുകനെതിരെ ഗുരുതര ആരോപണങ്ങളുമായി നടിയും മോഡലുമായ ജസീല പർവീൺ. ഇയാളിൽനിന്ന് ശാരീരികവും മാനസികവുമായ പീഡനങ്ങൾ നേരിട്ടുവെന്ന് അവർ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ അറിയിച്ചു. കാമുകൻ മുഖത്ത് വള ചേർത്തുവെച്ച് പലതവണ ഇടിച്ചു, ആശുപത്രിയിൽ കൊണ്ടുപോകാൻ ആദ്യം വിസമ്മതിച്ചു. മുറിവുകൾ ഭേദമാകാൻ പ്ലാസ്റ്റിക് സർജറി ചെയ്യേണ്ടിവന്നുവെന്നും നടി വെളിപ്പെടുത്തി.

 

2024 ഡിസംബർ 31ന് ന്യൂയർ പാർട്ടിക്കുശേഷം കാമുകനും താനും തമ്മിൽ വാക്കുതർക്കം ഉണ്ടായെന്ന് ജസീല പർവീൺ പറഞ്ഞു. ഇതിനിടയിലാണ് തനിക്ക് മർദനം നേരിട്ടത്. അയാൾ തന്റെ വയറ്റിൽ രണ്ടുതവണ ചവിട്ടി. മുഖത്ത് വള ചേർത്തു വച്ച് പലതവണ ഇടിച്ചു. മുഖം മുറിഞ്ഞു.ആദ്യം എന്നെ ആശുപത്രിയിൽ കൊണ്ടുപോകാൻ അയാൾ വിസമ്മതിച്ചു. പക്ഷേ പിന്നീട് അയാൾ തന്നെ ആശുപത്രിയിൽ എത്തിച്ചു. വീണുവെന്ന് കള്ളം പറഞ്ഞാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. പ്ലാസ്റ്റിക് സർജറി ആവശ്യമായി വന്നു. കുറച്ച് ദിവസങ്ങൾക്ക് ശേഷം അയാളുടെ പേരിൽ പരാതി നൽകി. കേസ് ഇപ്പോൾ നടക്കുകയാണെന്നും ജസീല പറഞ്ഞു.

 

‘എന്റെ ജീവിതത്തിലെ കുറേ മാസങ്ങളാണ് എനിക്ക് നഷ്ടപ്പെട്ടത്. ശരീരഭാരം പത്തുകിലോ കുറഞ്ഞു. ആളുകളുടെ മുഖത്ത് നോക്കാനോ ഭക്ഷണം കഴിക്കാനോ കഴിഞ്ഞില്ല. ഉറങ്ങാൻ സാധിച്ചില്ല. കണ്ണാടിയിൽ നോക്കിയാൽ എനിക്ക് സ്വയം തിരിച്ചറിയാൻ പറ്റാതെയായി. എന്നാൽ ഇന്ന് ഞാൻ ഇത് നിങ്ങളോടുപറയുന്നു. ഞാൻ അതിജീവിച്ചു. കാരണം നിശ്ശബ്ദതയ്ക്ക് ഒരു അവസാനമുണ്ട്. ഇത് എന്റെ ജീവിതത്തിലെ സുപ്രധാന ഏടാണ്. ലോകം അതറിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അദ്ദേഹം ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് എനിക്കാഗ്രഹമുണ്ട്. കാരണം എന്റെ കഥ ഒരു രഹസ്യമല്ല. അതൊരു യുദ്ധകാഹളമാണ്.

 

ഒരിക്കൽ വീണുപോയ, ഇപ്പോൾ ശക്തിയായി ഉയർന്നുവരുന്ന ഓരോ തുള്ളി രക്തത്തിന്റെയും ശബ്ദമാണിത്. എന്നെ തകർത്തുവെന്ന് അവൻ കരുതി. പക്ഷേ, ഇതാ ഞാൻ നിങ്ങളുടെ മുന്നിൽനിന്ന് മനസുതുറന്ന് സംസാരിക്കുന്നു. ഇതെന്റെ വേദന മാത്രമല്ല, പോരാട്ടമാണ്.’ അവർ പറഞ്ഞു.

മിനി സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് നടിയും മോഡലുമായ ജസീല പർവീൺ. സോഷ്യൽ മീഡിയയിലും സജീവമാണ് അവർ.

 

  • Related Posts

    ഇന്ത്യൻ പൗരത്വം ഉണ്ടായിട്ടും നാടുകടത്തപ്പെട്ട ഗർഭിണിയെയും കുട്ടിയെയും തിരികെ എത്തിച്ചു; നടപടി സുപ്രീംകോടതി നിർദേശത്തിന് പിന്നാലെ

    Spread the love

    Spread the loveന്യൂഡൽഹി∙ ഇന്ത്യൻ പൗരത്വം ഉണ്ടായിരുന്നിട്ടും ബംഗ്ലാദേശിലേക്ക് നാടുകടത്തപ്പെട്ട ഗർഭിണിയെയും എട്ടു വയസുളള മകനെയും തിരികെ എത്തിച്ചു. സുപ്രീംകോടതി നിർദേശത്തിനു പിന്നാലെയാണ് ഇരുവരെയും ഇന്ത്യയിലേക്ക് എത്തിച്ചത്. ബുധനാഴ്ചയാണ് ഇരുവരെയും ബംഗ്ലാദേശിൽ നിന്ന് തിരികെ കൊണ്ടുവരാൻ സുപ്രീം കോടതി കേന്ദ്രസർക്കാരിനോട് നിർദ്ദേശിച്ചത്.…

    ഇന്നും വിമാന സർവീസുകൾ മുടങ്ങും

    Spread the love

    Spread the loveന്യൂഡൽഹി ∙ രാജ്യത്ത് ഇന്നും ആഭ്യന്തര – രാജ്യാന്തര വിമാന സർ‌വീസുകൾ താറുമാറാകും. സർവീസുകൾ മുടങ്ങുമെന്ന് ഇൻഡിഗോ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിൽ ഇന്നലെ രാത്രി വൈകിയും ഇന്നും പ്രതിഷേധം തുടരുകയാണ്. അടിയന്തര യാത്രകൾക്കായി എത്തുന്നവർക്ക് വരെ…

    Leave a Reply

    Your email address will not be published. Required fields are marked *